MALAYALAM DAILY BREAD WILL BE UPDATED SHORTLY .....SORRY FOR THE INCONVENIENCE CAUSED
ദിവസേനയുള്ള അപ്പം
കർത്താവിന്റെ മേശ
ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ യെശ: 60 :1 -4 എഴുന്നേറ്റു പ്രകാശിക്ക: നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെ മേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെ മേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെ മേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും. നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തു നിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചു കൊണ്ടുവരും. കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, ഹല്ലേലൂയ്യാ. എന്ന്
ക്രിസ്തുവിന്റെ ശരീരംമായ - സഭ നിലനിൽക്കും
ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ യിരേമ്യാവു 30 :18 -20 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും . അവയിൽ നിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും ഞാൻ അവരെ വർദ്ധി പ്പിക്കും; അവർ കുറഞ്ഞു പോകയില്ല; ഞാൻ അവരെ മഹത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല. അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനിൽക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ ആമേൻ. ഹല്ലേലുയ്യാ
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ;
ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ സങ്കീ: 96 :9 ,10 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ദൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ. യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചു നില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും. കർത്തവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ . ആമേൻ ഹല്ലേലുയ്യാ
കർത്താവായ യേശുക്രിസ്തുവിന്റെ കരുണ എങ്ങനെ ലഭിക്കും
ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ യോവേൽ 2 :12 -14 എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടും കൂടെ എങ്കലേക്കു തിരിവിൻ എന്ന് യഹോവയുടെ അരുളപ്പാടു വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹംവെച്ചേക്കയില്ലയോ? ആർക്കറിയാം. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ ആമേൻ ഹല്ലേലുയ്യാ .
ദൈവത്തിന്റെ ആലയമാകുക
ബി.ക്രിസ്റ്റഫർ വാസിനി
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ നാഹൂം 2 :1 ,2 സംഹാരകൻ നിനക്കെതിരെ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക. യഹോവ യാക്കോബിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും ; പിടിച്ചു പറിക്കാർ അവരോടു പിടിച്ചു പറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചു കളഞ്ഞുവല്ലോ. സമാധാനത്തിന്റെ ദൈവം സദാകാലത്തും മു റ്റി ലും നിങ്ങൾക്ക് സമാധാനത്തെ തരുമാറാകട്ടെ കർത്താവ് നിങ്ങൾ എല്ലാവരോടും ഇപ്പോഴും എപ്പോഴും ഇരിക്കുമാറാകട്ടെ ആമേൻ . ഹല്ലേലുയ്യാ
കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുന്നു
ബി.ക്രിസ്റ്റഫർ വാസിനി
ദൈവത്തിന്റെ അതിപരിശുദ്ധനാമത്തിന് മഹത്വമുണ്ടാകട്ടെ കർത്താവിൽ പ്രിയമുള്ള എല്ലാ സഹോദരി സഹോദരന്മാർക്കും ഹോശന്നാ സഭയുടെ ശുശ്രൂഷകന്മാർക്കും കുടുംബത്തിനും, സഭയിലെ എല്ലാ വിശ്വാസികൾക്കും അവരുടെ കുടുംബത്തിനും എഴുതി അയക്കുന്ന സത്യ സുവിശേഷം എല്ലാ നാളിലും അയയ്ക്കുന്നതായിരിക്കും. നിങ്ങൾ എല്ലാവരും ഇത് ശ്രദ്ധിച്ച് സഹിഷ്ണതയോടെ പഠിച്ച് നിങ്ങൾക്ക് പരിചയമുള്ള മറ്റുള്ളവർക്കും അയയ്ക്കുക. സെഫ: 2 :2 ,3 ൻ പ്രകാരം തങ്ങൾ തങ്ങളെത്തന്നെ ആഴമായ് ശോധന ചെയ്‌ത് നോക്കണം. യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. കർത്താവു നിങ്ങൾ എല്ലാവരേയും അനുഗ്രഹിച്ചു ആശീർവദിക്കുമാറാകട്ടെ . എന്ന്