കർത്താവിന്റെ മേശ

ബി.ക്രിസ്റ്റഫർ വാസിനി
Apr 26, 2020


    കർത്താവിൽ പ്രിയമുള്ളവരേ മേഘത്തിൽ കാണുന്ന അടയാളം ഉല്പത്തി 9:13 ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിനു അടയാളമായിരിക്കും.


          യെഹെസ്‌ക്കേൽ 1:28 അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു.  യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത   ഇങ്ങനെ  ആയിരുന്നു കണ്ടതു; അത് കണ്ടിട്ടു ഞാൻ കവിണ്ണു വീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു .

 

        നമ്മുടെ  പിതാവായ ദൈവം, തന്റെ വചനം നമുക്ക് അയച്ചു, ആ വാർത്തയാണ് (വചനം) ദൈവത്തിന്റെ മഹിമയായ യേശുക്രിസ്തു, നമ്മിൽ കൃപയും സത്യവും നിറഞ്ഞവനായി വസിക്കുന്നു ദൈവത്തിന്റെ ഓരോ വചനത്തിനാലും ക്രിസ്തു മഹിമപ്പെടുത്തുമ്പോൾ,  യേശുക്രിസ്തു മുഖാന്തിരം നമ്മളിൽ ഇരിക്കുന്ന പാപസ്വഭാവം നീക്കി പുതിയ നിയമത്തിൻ  രക്തത്തിനാൽ ഉടമ്പടി ചെയ്യുന്നു.


          ഇത്  ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തു മുഖാന്തിരം ചെയ്യുന്നു

 

          മത്തായി  26:24-30  തന്നെകുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ  ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു  എങ്കിൽ അവന്നു കൊള്ളായിരുന്നു.

 

          എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ റബ്ബീ, എന്നു പറഞ്ഞതിന്നു;  നീ തന്നെ എന്ന് അവൻ പറഞ്ഞു.

 

          അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു  എന്റെ ശരീരം എന്ന് പറഞ്ഞു.

 

          പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു:  എല്ലാവരും ഇതിൽ നിന്ന് കുടിപ്പിൻ.


          എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു  ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു .

 

          പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവുമലെക്കു പുറപ്പെട്ടുപോയി.

 

          ഇതിനെക്കുറിച്ചാണ്  ദൈവം നോഹയോട് നിയമത്തിൽ അടയാളം എന്നു അരുളിയത്, പിന്നെയും നോക്കിയാൽ (പത്മോസ് ദ്വീപിൽ)

 

          വെളി: 4 :1 -5  അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദം പോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്; ഇവിടെ  കയറി വരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്ന് കല്പിച്ചു.

 

          ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ  ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ  ഇരിക്കുന്നതും കണ്ടു.

 

          ഇരിക്കുന്നവൻ കാഴ്ചക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ;   സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു 


മരതകത്തോടു സദൃശമായൊരു പച്ച വില്ലു;

 

          സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു  സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ;  അവരുടെ തലയിൽ പൊൻ കിരീടം;

 

          സിംഹാസനത്തിൽ നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുൻപിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു;

 

          എന്തെന്നാൽ ലൂക്കോസ് 1:31-35  നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും;  അവന്നു യേശു എന്നു പേർ  വിളിക്കണം .

 

          അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.

 

          അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിനു അവസാനം ഉണ്ടാകയില്ല  എന്ന് പറഞ്ഞു.

 

       മറിയ ദൂദനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്ന് പറഞ്ഞു .

 

       

           അതിന്നു ദൂദൻ: പരിശുദ്ധാത്മാവു  നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും.

 

          അതാണ് യോഹന്നാൻ 1:11-13 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.

 

 

          അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.

 

          അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല,  പുരുഷന്റെ ഇഷ്ടത്താലുമല്ല,  ദൈവത്തിൽനിന്നത്രേ ജനിച്ചതു .

 

          ഇതിൽ നിന്നെല്ലാം നമുക്ക് ബോധ്യമാകുന്നത്,  കർത്താവായ യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ വചനത്താൽ ജനിച്ചിരിക്കുന്നു  എന്നു വ്യക്തമാകും,  ദൈവം ആത്മാവായിരിക്കുന്നു, ആയതിനാൽ


കന്യകയായ മറിയ ദൂദനോടു:  ഞാൻ പുരുഷനെ അറിയായ്കയാൽ ഏതു എങ്ങനെ സംഭവിക്കും എന്നു  പറഞ്ഞു.

 

           അതിനു ദൂദൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും;  ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ  (ക്രിസ്തു ) എന്നു  വിളിക്കപ്പെടും, ഭാഗ്യകരമായ അനുഗ്രഹത്തിനായ്  നാം എല്ലാവരും പ്രാർത്ഥിക്കാം. കർത്താവ്  എല്ലാവരേയും ആശീർവദിക്കുമാറാകട്ടെ.

 

                                                       തുടർച്ച നാളെ.