റോമർ 6:7 ൽ ബൈബിൾ പറയുന്നു അങ്ങനെ
മരിച്ചവൻ പാപത്തിൽ നിന്ന് മോചനം പ്രാപിച്ചിരിക്കുന്നു.
നമ്മൾ എല്ലാവരും ചിന്തിച്ചു നോക്കേണ്ടത് മനുഷ്യൻ മരിച്ചതിനുശേഷം
ഒരു പാപവും ചെയ്യുന്നില്ല.
റോമർ 6 :8 നാം ക്രിസ്തുവിനോടു കൂടെ
മരിച്ചു എങ്കിൽ അവനോടു കൂടെ ജീവിക്കും എന്ന് വിശ്വസിക്കുന്നു.
ക്രിസ്തുവിനോട് കൂടെ ജീവിക്കുന്നവർക്ക് നിത്യജീവനെ
പ്രാപിക്കാൻ കഴിയും.
എബ്രാ: 10: 38 എന്നാൽ
"എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല
".
എബ്രാ: 10: 39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ
കൂട്ടത്തിലല്ല , വിശ്വസിച്ചു
ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
പലവിധത്തിലുള്ള വേദനകൾ, കഷ്ടങ്ങൾ,
ഭാരങ്ങൾ, ക്ഷാമങ്ങൾ,
വിദ്വേഷങ്ങൾ, രോഗങ്ങൾ, ഉപദ്രവങ്ങൾ,
ആപത്തുകൾ എന്നിവ വന്നാലും
നമ്മൾ കർത്താവായ
യേശുക്രിസ്തുവിനെ വിട്ടു ഒരിക്കലും നാം പിന്മാറിപ്പോകാതെ നമ്മുടെ ആത്മാവിൽ ബലം
പ്രാപിച്ച് നമ്മൾ
വിശ്വസിക്കുന്നവരായിരിക്കണം.
അതുകൊണ്ടു റോമർ 8 :35 ,37 -39 ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും
വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തിരം ഇതിൽ ഒക്കെയും പൂർണ്ണ
ജയം പ്രാപിക്കുന്നു.
മരണത്തിന്നോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരികൾക്കോ
ഇപ്പോഴുള്ളതിനോ വരുവാനുള്ളതിന്നോ
ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ
യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറു പിരിപ്പാൻ കഴിയില്ല എന്ന്
ഞാൻ ഉറെച്ചിരിക്കുന്നു.
യോഹ 3 :16 ൽ തന്റെ ഏകജാതനായ
പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ
തക്കവണ്ണം ലോകത്തെ സ്നേഹിച്ചു
വിശ്വാസം എന്നാൽ എന്ത്?
എബ്രാ: 11:1 വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത
കാര്യങ്ങളുടെ നിശ്ചയവും ആകുന്നു (ദൈവ വചനം ആകുന്നു ദൈവം )
ആരിലാണ് വിശ്വാസം ഉള്ളത്? ലോകത്തെ
ജയിക്കുന്ന ജയമോ നമ്മുടെ വിശ്വാസം.
ദൈവത്തിൽ നിന്ന് ജനിക്കുന്നതെല്ലാം ലോകത്തെ ജയിക്കും.
1
യോഹ : 5 :1 യേശുക്രിസ്തു എന്നു
വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽ
നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽ
നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
അതുതന്നെ യോഹ:1 :1 -5 ആദിയിൽ വചനം
ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
അവൻ ആദിയിൽ
ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ
മുഖാന്തിരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല അവനിൽ ജീവൻ ഉണ്ടായിരുന്നു;
ജീവൻ മനുഷ്യരുടെ
വെളിച്ചമായിരുന്നു.
വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
യോഹ:1 :14 വചനം
ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ഈ തേജസ്സിനെ (മഹിമയെ) നമ്മൾ ഓരോരുത്തരും നമ്മളെ ദൈവ
തേജസ്സിൻ (മഹിമയിൽ ) മറവിൽ വസിച്ചുകൊള്ളണം. (മറച്ചുകൊള്ളണം)
ഇവയെല്ലാം നമ്മുടെ ഉള്ളിൽ വരുവാൻ നാം യേശുക്രിസ്തുവിനെ
ദൈവത്തിന്റെ പുത്രൻ എന്ന് വിശ്വസിക്കവേണം .
യോഹ : 5 :5 യേശു ദൈവ പുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു
ലോകത്തെ ജയിക്കുന്നവൻ?
വിശ്വാസം എന്നത് പ്രവൃത്തിയിൽ ഉണ്ടായിരിക്കണം.
യാക്കോ: 2 :17 അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ
നിർജ്ജീവമാകുന്നു.
യാക്കോ: 2 :19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം : പിശാചുകളും അങ്ങനെ വിശ്വസിക്കുകയും
വിറെക്കയും ചെയ്യുന്നു.
ആയതിനാൽ നിങ്ങളിലും എന്നിലും പ്രവൃത്തി ഇല്ലാതിരുന്നാൽ
എന്തു പ്രയോജനം നമ്മുടെ ആത്മാവ് മരിച്ചതായിരിക്കും. നമ്മുടെ ആത്മാവ് മരിച്ചിരുന്നാൽ വിശ്വാസത്തിനാൽ
എന്തു ലാഭം.
യാക്കോ 2 :24 അങ്ങനെ മനുഷ്യൻ വെറും
വിശ്വാസത്തിനാൽ അല്ല പ്രവൃത്തികളാൽ തന്നെ
നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
യാക്കോ: 2 :26 അങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതു പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും
നിർജ്ജീവമാകുന്നു.
നമ്മിൽ എത്രപേർ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് ചിന്തിച്ചു
നോക്കാം
ലോകസ്നേഹം ദൈവത്തോട് ശത്രുത്വം എന്ന് അറിയുന്നല്ലോ
അതുകൊണ്ടു ലോകത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ ദൈവത്തിനു ശത്രുക്കളായിരിക്കുന്നു.
ലോകത്തെയും ലോകത്തുള്ളതിനേയും സ്നേഹിക്കുന്നവരെ യാക്കോ:4 :4 ൽ വ്യഭിചാരിണിക ളായുള്ളോരേ,
എന്ന്
എഴുതിയിരിക്കുന്നു.
സ:പ്ര: 3 :11 ൽ അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും
മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം
ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
അതുകൊണ്ട് യോവാൻ 16 :28 ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു
ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ
പോകുന്നു ഇതിനെക്കുറിച്ച് നാളെ ദൈവകൃപയാൽ ധ്യാനിക്കാം.
ജലസ്നാനം എന്നത്
നമ്മൾ വ്യക്തമായ് അറിഞ്ഞുകൊള്ളണം എഫേ: 2-ാ൦ അദ്ധ്യായം വായിക്കുമ്പോൾ അത് ധ്യാനിച്ചാൽ
മനസ്സിലാകും നാം നമ്മുടെ ദൈവത്തോട് ഏകാത്മാവായി നിരപ്പുപ്രാപിച്ച് സിയോൻ
നഗരമായും ദൈവത്തിന്റെ ആലയമായും , ദൈവത്തിന്റെ വാസസ്ഥലമായും
പണിതു വരുന്നു.
തുടർച്ച നാളെ