യോഹ: 16 :32 നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു;  പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.

 

          നമ്മൾ നമ്മളെത്തന്നെ   ഒന്നു ശോധന ചെയ്തു നോക്കാമോ? എന്തുകൊണ്ടാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്രകാരം അരുളിചെയ്തത്.

 

          നമ്മൾ കർത്താവിനോട് ഏകാത്മാവിൽ നിരപ്പു പ്രാപിക്കുന്നതാണ് ജ്ഞാനസ്‌നാനം അതിനുശേഷം നമ്മൾ നമ്മുടെ മനം പോകുന്ന  പോക്കിൽ നമ്മുടെ ഇഷ്ടത്തിന് ലോക കാര്യങ്ങൾക്ക് ആയി നമ്മുടെ വിലപ്പെട്ട സമയങ്ങളെയെല്ലാം ചെലവഴിച്ചു,  വ്യർത്ഥകാര്യങ്ങൾ,  പല ലോകജോലികൾ നിമിത്തം നമ്മുടെ ജഡവും മനസ്സും ആശിക്കുന്നതിനെ പ്രവർത്തിപ്പാനായി ചെയ്യുന്ന മന ചഞ്ചലത്താൽ ദൈവത്തെ വിട്ടു അകന്നു പോയ് നമ്മുടെ ഇഷ്ടപ്രകാരം ദൈവസന്നിധിയിൽ എപ്പോഴെങ്കിലും വരുന്നത് ഇല്ലെങ്കിൽ വരാതെ ഇരിക്കുന്നത്.  നമ്മൾ ഉണർവ്വുള്ളവരായി സമർപ്പിക്കണം. ഇതു തന്നെ സമർപ്പിക്കണ്ട  നേരം.


എല്ലാവരും അവരവർ കുറവുകൾ പാപങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ അതിന്റെ വിടുതൽ അനുഭവിക്കുവാൻ സാധിക്കും.

 

          എഫേ: 2 :4 -9 കരുണാ സമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹം നിമിത്തം

 

          അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു  കൂടെ ജീവിപ്പിക്കയും  - കൃപയാലത്രേ നിങ്ങൾ  രക്ഷിക്കപ്പെട്ടിരിക്കുന്നു.

 

          ക്രിസ്തു യേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ   കൃപയുടെ അത്യന്ത ധനത്തെ  വരും കാലങ്ങളിൽ  കാണിക്കേണ്ടതിന്നു

 

          ക്രിസ്തു യേശുവിൽ അവനോടു കൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു

 

          കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു;  അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

 

        ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല .

 

         അതു തന്നെ യോഹ: 16 :28 ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു  ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.


ക്രിസ്തു യേശുവിൽ നമ്മെ അവനോടു കൂടെ ഉയിർത്തെഴുന്നേൽപ്പിച്ച് ഉന്നതത്തിൽ ഇരുത്തുകയും ചെയ്യുന്നു

 

          നമ്മുടെ ദൈവം തൻ്റെ ഏകജാതനായ പുത്രനെ ലോകത്തിൽ അയച്ചു അവനെ വിട്ടുകൊടുത്ത് ഉയിർത്തെഴുന്നേൽപ്പിച്ചതുപോലെ നമ്മുടെ ഉള്ളത്തിൽ ഈ വിഷയങ്ങളെയെല്ലാം ചെയ്യുന്നു.  ക്രിസ്തു പിറക്കേണ്ടത് നമ്മുടെ ഉള്ളത്തിലാണ്.  നമ്മുടെ പഴയ പ്രവൃത്തികൾ,  പാവം, അതിക്രമം, ലംഘനം,  പാരമ്പര്യജീവിതം,  ലോകത്തിന്റെ ക്രിയകൾ, ദൈവം ആഗ്രഹിക്കാത്ത വെറുക്കുന്ന ജഡത്തിന്റെ ചിന്തകൾ,  ജഡമോഹം, ലോകസ്നേഹം ദൈവം പ്രിയപ്പെടാത്ത എല്ലാ വിഷയങ്ങളും പ്രവൃത്തികൾ എല്ലാവറ്റേയും ക്രിസ്തുവിനോടു കൂടെ എല്ലാ പഴയ സ്വഭാവങ്ങളെയും ക്രൂശിൽ തറച്ചു,  എല്ലാത്തിനും നാം മരിച്ചു എല്ലാം നാം അടക്കം ചെയ്തു പുതിയ ശരീരമായ് ഉയിർത്തെഴുന്നേറ്റവരായ്  ക്രിസ്തുവിനോടു കൂടെ ഇരിക്കണം. ഇത് എല്ലാം നമ്മുടെ ഉള്ളത്തിൽ സംഭവിക്കുന്നത് തന്നെ.  നമ്മുടെ ഒന്നാമത്തെ പുനരുത്ഥാനം എല്ലാം നമ്മുടെ ഉള്ളത്തിൽ (അകത്തെ മനുഷ്യനിൽ ) ആകുന്നു.  ലോകത്തിലുള്ള ആഘോഷത്തിലല്ല 

 

എന്നതെ  നാം അറിഞ്ഞു കൊള്ളണം

 

          സ്നേഹമുള്ളവരായ ഇത്  വായിക്കുന്ന ഓരോരുത്തരും വിചിന്തനം ചെയ്യണം.  ചിന്തിച്ചു നാം ഓരോരുത്തരുടെയും തെറ്റുകൾ ഏറ്റുപറയാം.  ദൈവത്തിന്റെ സത്യവചനം കേട്ടിട്ടും അനുസരിക്കാതെ,  ദേവാലയങ്ങളിൽ സത്യം പ്രസംഗിക്കുന്നില്ല .  സത്യവേദം വെളുപ്പെടുന്നതിന് നാം കാത്തിരിക്കുന്നില്ല.  നാം കണ്ണീർ വിട്ടു കരഞ്ഞു ദൈവ സന്നിധിയിൽ കുറ്റങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കാം .

 

         ആമോസ് 5 :16 -23 അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു;  സകല വീഥികളിലും വിലാപം ഉണ്ടാകും;  എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

 

          ഞാൻ നിന്റെ നടുവിൽ കൂടി കടന്നു പോകുന്നതു കൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിചെയ്യുന്നു. 

 

          യഹോവയുടെ ദിവസത്തിനായി വാഞ്ഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം!  യഹോവയുടെ ദിവസം കൊണ്ട് നിങ്ങൾക്കു എന്തു ഗുണം?  അതു വെളിച്ചമല്ല  ഇരുട്ടത്രേ .


          അതു ഒരുത്തൻ സിംഹത്തിന്റെ  മുമ്പിൽ നിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോട് ചാരീട്ടു  സർപ്പം അവനെ കടിക്കയോ ചെയ്യുന്നതു പോലെ ആകുന്നു .

 

          യഹോവയുടെ ദിവസം വെളിച്ചമല്ല,  ഇരുൾ തന്നേയല്ലോ;  ഒട്ടും പ്രകാശം ഇല്ലാതെ അന്ധതമസ്സു തന്നേ .

 

          നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു;  നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല.

 

          നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല;  തടിച്ച മൃഗങ്ങൾ കൊണ്ടുള്ള നിങ്ങളുടെ സമാധാന യാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല .

 

          നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽ നിന്നു നീക്കുക;  നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല .

 

          ലോക ഇമ്പക്കാരുടെ  ഉത്സവങ്ങൾ ആഘോഷിച്ചു കർത്താവിനു ആരാധന ചെയ്യുന്നവരെ ദൈവം വെറുക്കുന്നു.  അതുകൊണ്ട് ഇന്ന് ലോകമേ ഇരുളായിരിക്കുന്നു .  ഇപ്രകാരമുള്ള തെറ്റുകൾ ദേവാലയങ്ങളിലും, ദൈവ വചനം പ്രഘോഷിക്കുന്നവരും,  ദൈവത്തിന്റെ ശുശ്രൂഷകന്മാർ ദൈവമക്കൾ ഇപ്രകാരമുള്ള പല കാര്യങ്ങളെ ചെയ്യുന്നതിനാൽ സഭകൾ പരിശുദ്ധത്തിന് വിരോധമായ് പ്രവർത്തിക്കുന്നു.


          നമ്മൾ എപ്രകാരം നടക്കണം, യേശുക്രിസ്തു അരുളിയ സത്യത്തിൽ പ്രകാരം നില കൊള്ളണം. 

 

          ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് കർത്താവ് പറഞ്ഞു.

 

          ആയതിനാൽ യോഹ:17: 16 ൽ ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല .

 

          കർത്താവായ യേശുക്രിസ്തുവിനെ സ്വീകരിച്ചവർ ലോകം,  പാപം (ജഢം),പിശാചു ഇവയിൽ നിന്നെല്ലാം ദൈവ വചനത്താൽ നാം ജയിക്കണം.  ജയം പ്രാപിച്ച പിൻ നമ്മെ അനുദിനം സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ ദൈവ ശക്തിയാൽ ദൈവം നമ്മെ നിറച്ച് നമ്മുടെ പ്രാർത്ഥനക്ക് മറുപടി ലഭിക്കും.

 

          പ്രിയമുള്ളവരേ നാം എല്ലാനാളും ദൈവവചനം ഏറ്റെടുക്കുമ്പോൾ നമ്മൾ അല്ല നമ്മിലുള്ള പരിശുദ്ധാത്മാവ് നമുക്കായ് മധ്യസ്ഥത വഹിക്കും.

 

          റോമർ 8 :26 ൽ പ്രകാരം അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതക്കു തുണനിൽക്കുന്നു .  വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ .  ആത്മാവ് തന്നേ ഉച്ചരിച്ചു .


കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.

 

          യോഹ: 17 :15 ൽ അവരെ ലോകത്തിൽ നിന്നു എടുക്കണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാത വണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നു.

 

          യൂദാ: 1 :20 ,21 നിങ്ങളോ പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മിക വർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും

 

         നിത്യജീവനായിട്ടു നമ്മുടെ കർത്തവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നും കൊണ്ടു ദൈവ സ്നേഹത്തിൽ നിങ്ങളെ തന്നേ  സൂക്ഷിച്ചു കൊൾവിൻ

          കൊലോസ്വർ 2 :12 -15 സ്നാനത്തിൽ നിങ്ങൾ അവനോടു കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേൽപ്പിച്ച ദൈവത്തിന്റെ വ്യാപാര ശക്തിയുള്ള വിശ്വാസത്താൽ അവനോടു കൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കുകയും ചെയ്‌തു .

 

          അതിക്രമങ്ങളിലും നിങ്ങളുടെ ജഢത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്നു നിങ്ങളെയും അവൻ,  അവനോടു   കൂടെ ജീവിപ്പിച്ചു;


അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച് ചട്ടങ്ങളാൽ നമുക്ക് വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു  നടുവിൽ നിന്നു നീക്കികളഞ്ഞു

 

          വാഴ്ച്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെ മേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.

 

          ഇപ്രകാരമുള്ള ദൈവം നമ്മളെ ഇത് എല്ലാത്തിൽ നിന്നും വിടുവിച്ച് രക്ഷിച്ച് അവൻ നമ്മെ ഈ ലോക പാപത്തിൽ നിന്ന് അവന്റെ രക്തത്താൽ വീണ്ടെടുത്ത് നമുക്ക് ജയം തന്ന ദൈവത്തെ എല്ലായ്‌പ്പോഴും മഹിമപ്പെടുത്താം

 

          നമ്മളെ അവരുടെ രക്തത്താൽ വീണ്ടെടുത്തതിനുശേഷം നമ്മുടെ ദേഹം, ദേഹി, ആത്മാവ് പൂർണ്ണമായി മുറ്റിലും നമ്മുടെ കർത്താവായ   യേശുക്രിസ്തു വരുമ്പോൾ കറ, വാട്ടം, കളങ്കം, മാലിന്യം എന്നിവ ഇല്ലാതെ തേജസ്സോടെ നിൽക്കണം.

 

                                                                                                                                പ്രാർത്ഥിപ്പിൻ

                                                                                                                                തുടർച്ച നാളെ