കർത്താവിൽ
പ്രിയമുള്ള ഹോശന്നാ സഭയുടെ കതൃ ശുശ്രൂഷകന്മാർ കുടുംബം, വിശ്വാസികൾ
എല്ലാവർക്കും ക്രിസ്തുവിൻ സത്യ സഭയുടെ ഉപദേശങ്ങൾ മൂലം ചില ആലോചനകൾ സഭക്ക്
എഴുതുന്നത്.
എഫെ: 4:17-24 ആകയാൽ ഞാൻ കർത്താവിൽ സാക്ഷീകരിച്ചു പറയുന്നതു
എന്തെന്നാൽ: ജാതികൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി
നടക്കരുതു.
അവർ
അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം
നിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിച്ചു പോയവർ
ആകയാൽ
അത്യാഗ്രഹത്തോടെ
സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിനു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.
നിങ്ങളോ യേശുവിൽ
സത്യം ഉള്ളതുപോലെ അവനെകുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ
ക്രിസ്തുവിനെകുറിച്ചു ഇങ്ങനെയല്ല പഠിച്ചതു, മുമ്പിലത്തെ
നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതു മനുഷ്യനെ
ധരിച്ചുകൊൾവിൻ
മുമ്പിലത്തെ നടപ്പു (പ്രവർത്തികൾ ) - പഴയ മനുഷ്യനെ
ഉപേക്ഷിക്കണം (പാരമ്പര്യം, ലോകത്തിന്റെ കാലഗതി, നമ്മുടെ മനസ്സും
ജഡവും, ആഗ്രഹിക്കുന്നതുമായ മോഹങ്ങൾ)
പിമ്പിലത്തെ നടപ്പു
(പ്രവൃത്തി) - പുതിയ മനുഷ്യൻ അതായത് ക്രിസ്തുവിനെ ധരിച്ചുകൊള്ളുന്നത്
ക്രിസ്തുവിനെ എപ്രകാരം ധരിച്ചുകൊള്ളണം? പഴയ മനുഷ്യനെ (ജീവിതത്തെ) ഉപേക്ഷിച്ച്
ക്രിസ്തുവിനെ ധരിച്ചുകൊള്ളണം.
ഗലാ: 3 :26 ,27 ക്രിസ്തു യേശുവിലെ
വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ
ധരിച്ചിരിക്കുന്നു.
ക്രിസ്തുവിൽ എങ്ങനെയുള്ളവർ ജലസ്നാനം എടുക്കേണ്ടത് ?
സ്നാനം എന്നത് പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു (മരിച്ചു ) നീതിക്കു
ദാസന്മാരായി ജീവിക്കുന്നത്.
ജ്ഞാനമായ ക്രിസ്തു നമ്മൾ ഓരോരുത്തരുടേയും ഉള്ളത്തിൽ ജനിക്കണം, പൈതൽ വളർന്നു
ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടു പോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
അതുകൊണ്ടു ദൈവദൂദൻ മറിയ
ഇരുന്ന വീട്ടിൽ പ്രവേശിച്ചു കൃപ ലഭിച്ചവളെ നിനക്ക് വന്ദനം; കർത്താവു നിന്നോട് കൂടെ ഉണ്ടു സ്ത്രീകളിൽ നീ
അനുഗ്രഹിക്കപെട്ടവൾ എന്നു പറഞ്ഞു .
മറിയ കന്യക ആയിരുന്നു കന്യക എന്നതു ഇസ്രയേൽ ഇസ്രയേൽ
എന്നത് സഭയെ കാണിക്കുന്നു സഭ എന്നത് സ്ത്രീ (മണവാട്ടി) അതുകൊണ്ടാണ്
കന്യകയായ മറിയയെ നോക്കി സ്ത്രീകളിൽ നീ അനുഗ്രഹിക്കട്ട പ്പെവൾ എന്ന് വിശേഷിപ്പിച്ചത് .
പരിശുദ്ധ വേദപുസ്തകത്തിൽ അനേക വിധമായ സ്ത്രീകളെപറ്റി എഴുതിയിട്ടുണ്ട് എന്നാൽ സദൃശവാക്യം 31 :10 ൽ സാമർത്ഥ്യമുള്ള
ഭാര്യയെ ആർക്കുകിട്ടും അവളുടെ വില മുത്തുകളിലും ഏറും. അതാണ് ക്രിസ്തു
(പരിശുദ്ധാത്മാവായ മണവാട്ടി )
സദൃശവാക്യം 3 :13 -15 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന
നരനും ഭാഗ്യവാൻ
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം
തങ്കത്തിലും നല്ലതു. അതു മുത്തുകളിലും
വിലയേറിയതു; നിന്റെ മനോഹര വസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല.
അതുകൊണ്ട് റോമർ 6 :19 ൽ പ്രകാരം
നിങ്ങളുടെ ജഡത്തിന്റെ ബലഹീനത നിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിയും
അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ
വിശുദ്ധീകരണത്തിനായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ .
റോമർ 6 :23 പാപത്തിന്റെ ശംബളം
മരണമത്രേ; ദൈവത്തിന്റെ കൃപാ വരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ
തന്നെ.
ജലസ്നാനം എന്നതു പഴയ പാപമനുഷ്യൻ മരിച്ചു അടക്കം ചെയ്തു
ക്രിസ്തുവിൽ ജീവനോടുകൂടെ പുതിയ മനുഷ്യൻ ഉയിർത്തെഴുന്നേൽക്കുക എന്നതാണ് നമ്മൾ എല്ലാവരും
ശരിയായ് അറിഞ്ഞിരിക്കവേണം.