II ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ
നാം ഉൾക്കരുത്തോടെ ഇരുന്നാൽ മാത്രമേ ഉൾക്കരുത്തില്ലാത്തവരെ
ധൈര്യപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ നാം പരിശുദ്ധം പ്രാപിച്ചു വളരണമെങ്കിൽ നാം
ആദ്യം ഉൾക്കരുത്തുള്ളവരായി ഇരിക്കണം,
ഏത് സാഹചര്യം വന്നാലും
നമ്മൾ ക്രിസ്തുവിനോടുകൂടെ എടുത്ത ഉടമ്പടിയിൽ നിന്ന് നാം മാറിപ്പോകാതെ സൂക്ഷിക്കണം.
എന്നാൽ നമ്മിൽ ചിലർ എടുത്ത ഉടമ്പടിയിൽ നിന്ന് പിന്മാറിപ്പോകുന്നു. നാം മായയായ കാര്യങ്ങളിൽ വീണു പോകുന്നു. ചിലർ ലോക ഇമ്പങ്ങൾക്കായ് എടുത്ത ഉടമ്പടിയിൽനിന്ന്
തെറ്റിപ്പോകുന്നു. ഇത് അതിക്രമം എന്നു ഉണർവ്വില്ലാത്തവരായി
തീർന്നിരിക്കുന്നു. അതിക്രമത്തിൽ മരിച്ചു
ഉയിർത്ത നാം വീണ്ടും അതിക്രമത്തിൽ വീണുകിടക്കുന്നു. അതിനാൽ ഈ വിധമായ ലോക ഇമ്പങ്ങളെ നമ്മുടെ ഉള്ളിൽ വെച്ചിട്ട് ദൈവവചനം
പ്രഘോഷിച്ചാൽ
സങ്കീ: 69:20 -28 വരെ വാക്യത്തിൽ യേശുക്രിസ്തു പറയുന്ന വചനങ്ങൾ
നിന്ദ എന്റെ ഹൃദയത്തെ
തകർത്തു, ഞാൻ ഏറ്റവും
വിഷാദിച്ചിരിക്കുന്നു; വല്ലവനും സഹതാപം
തോന്നുമോ എന്നു ഞാൻ നോക്കി ക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിക്കുന്നവരുണ്ടോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും
അവർ എനിക്കു തിന്നുവാൻ
കൈപ്പു തന്നു; എന്റെ ദാഹത്തിനു
അവർ എനിക്ക് ചൊറുക്ക കുടിപ്പാൻ തന്നു.
അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ
സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ .
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ .
നിന്റെ ക്രോധം അവരുടെ
മേൽ പകരേണമേ, നിന്റെ ഉഗ്രകോപം
അവരെ പിടിക്കുമാറാകട്ടെ .
അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ .
നീ ദണ്ഡിപ്പിച്ചവനെ അവർ
ഉപദ്രവിക്കുന്നു; നീ മുറിവേൽപ്പിച്ചവരുടെ വേദനയെ അവർ
വിവരിക്കുന്നു.
അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.
ജീവന്റെ പുസ്തകത്തിൽ നിന്നു അവരെ മായിച്ചു കളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
ഇപ്രകാരം നാം നിർവിചാരികളായി അതിക്രമം ചെയ്യുന്നു. ദൈവം അതിക്രമത്തിന്മേൽ അതിക്രമം അവരുടെ മേൽ
ചുമത്തുന്നതു മാത്രമല്ലാതെ അതിക്രമം എന്ന് അറിയാതെയെ നമ്മൾ അതിക്രമം ചെയ്യുന്നു.
അതിനു കാരണം നമ്മുടെ ആത്മീയ കണ്ണുകൾ അടഞ്ഞിരിക്കുന്നത്.
ആയതിനാൽ നമ്മുടെ കണ്ണുകൾ ഈ നാളുകളിലെങ്കിലും
തുറക്കുന്നതിനായ് നാം പ്രാർത്‌ഥിക്കാം, സത്യ വചനത്തിന് അനുസരിക്കാം, അപ്പോൾ അതിക്രമം എന്തെന്ന് നമുക്ക് മനസ്സിലാകും.
അതിക്രമക്കാർകളേ എന്നെ വിട്ട് അകന്നു പോകുവിൻ എന്ന്
കർത്താവായ യേശുക്രിസ്തു
പറഞ്ഞു.
അതുകൊണ്ടു തന്നെ ക്രിസ്തുവിന് പ്രിയമാന നല്ല ഫലങ്ങളെ (സൽപ്രവൃത്തി ) ചെയ്യാതിരുന്നാൽ
മത്താ: 7:19 നല്ലഫലം കായ്ക്കാത്ത
വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.
അതു തന്നെ മത്താ: 7 :12 ൽ എന്നോടു
കർത്താവേ, കർത്തവേ, എന്നു പറയുന്നവൻ
ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ
പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
ഇപ്പോഴെങ്കിലും നാം എല്ലാവരും ഒന്നുകൂടെ ചിന്തിക്കാം,
നാം എപ്രകാരം
ക്രിസ്തുവിനോടുകൂടെ ഐക്യമത്യപ്പെട്ടു, നാം പരിശുദ്ധം പ്രാപിക്ക വേണ്ടും.
യോഹ: 15 :1 -3 ഞാൻ സാക്ഷാൽ
മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളഞ്ഞു; കായ്ക്കുന്നതു
ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു.
ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ
ശുദ്ധിയുള്ളവരാകുന്നു.
കർത്താവിൽ പ്രിയമുള്ളവരേ നാം ഓരോ നാളിലും ദൈവ
വചനത്തിനാൽ നമ്മെ ശുദ്ധീകരിച്ചാൽ വീണ്ടും
പാപം അക്രമം ഇവയിൽ വീണു നശിച്ചു പോകാതെ സൂക്ഷിക്കുവാൻ ദൈവം നമുക്കു കൃപചെയ്യും.
ഇപ്രകാരം ദൈവ വചനത്താൽ നമ്മെ കാത്തുസൂക്ഷിച്ചാൽ മാത്രമേ
നമ്മുടെ ഹൃദയം ഉൾക്കരുത്തോടെ ഇരിക്കും.
സങ്കീ: 31 :24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ,
ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
കർത്താവായ യേശുക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിന്നാൽ നാം
ഒരിക്കലും ഉൾക്കരുത്തില്ലാതെ പോകത്തില്ല. അവൻ ബലമുള്ള അടിസ്ഥാനമായുള്ള മൂലക്കല്ലായിരിക്കുന്നു.
കഴിഞ്ഞ നാളുകളിൽ നിങ്ങൾ വായിച്ചിരിക്കും മൂലക്കല്ലായ യേശുക്രിസ്തുവിനോടു കൂടെ
ചേർത്തു
നമ്മെയും ദൈവം ദേവാലയമായ്
പണിയുന്നു(കെട്ടുന്നു).
യെശ: 28 :16 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം
അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സിയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കലും
ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു ; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.
അതുതന്നെ ലൂക്കോസ് 6 :47 ,48 എന്റെ അടുക്കൽ
വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ
കാണിച്ചുതരാം.
ആഴെക്കുഴിച്ച്
പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു
അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു
ഇളകിപ്പോയില്ല.
നമ്മൾ എപ്രകാരം ക്രിസ്തുവിൽ അടിസ്ഥാനം കെട്ടണം, എന്നു ഈ വാക്യം, നാം നല്ലതുപോലെ ധ്യാനിച്ചു, ദൈവ വചനപ്രകാരം നടന്നാൽ ഏതു വിധ
പ്രതികൂലങ്ങൾ വന്നാലും
നാം കുലുങ്ങുകയില്ല.
ലൂക്കോ: 6 :49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോടു തുല്യൻ
ഒഴുക്കടിച്ച ഉടനെ അതുവീണു; ആ വീട്ടിന്റെ
വീഴ്ച വലിയതുമായിരുന്നു .
വീണു മുറ്റിലും നശിച്ചു പോകുന്ന ഇപ്രകാരമുള്ളവരാണ്
ഉൾക്കരുത്ത് (ധൈര്യം) ഇല്ലാത്തവർ
ഇങ്ങനെയുള്ളവരെ നാം ധൈര്യപ്പെടുത്തണമെങ്കിൽ നാം
ഉൾക്കരുത്തുള്ളവരായി ധൈര്യമുള്ളവരായിരിക്കണം .
ഇപ്രകാരം ഉൾക്കരുത്തില്ലാത്തവരെ നാം ദൈവ വചനത്തിൽ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുമ്പോൾ ദൈവ വചനം നമ്മെയും പരിശുദ്ധപ്പെടുത്തും.
ലൂക്കോ: 6 :39 അവൻ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടന്നു കുരുടനെ
വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ
വീഴുകയില്ലയോ?
അതു തന്നെ യെശ: 42 :18 ,19 ചെകിടന്മാരേ,
കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മീൻ !
എന്റെ ദാസനല്ലാതെ കുരുടൻ ആർ? ഞാൻ അയക്കുന്ന ദൂദനെപ്പോലെ
ചെകിടൻ ആർ? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ
അന്ധനുമായവൻ ആർ? (കതൃ ശുശ്രൂഷകന്മാരെ
ദൈവം ഇ പ്രകാരം പറയുന്നു)
സദൃ: 14 :26 ൽ ദൃഢ ധൈര്യം ആർക്ക്
കിട്ടും എന്നു പറയുന്നു.
യഹോവാഭക്തനു ദൃഢധൈര്യം ഉണ്ടു; അവന്റെ
മക്കൾക്കും ശരണം ഉണ്ടാകും.
സദൃ: 14 27 യഹോവ ഭക്തി ജീവൻറെ ഉറവാകുന്നു;
അതിനാൽ
മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
സങ്കീർത്തനങ്ങൾ 128 :1 -6
വരെയുള്ളവചനങ്ങളെ വായിച്ച് ധ്യാനിക്കുവിൻ.
സഭയിലെ അനുഗ്രഹം എപ്രകാരം ഇരിക്കും എന്നത് ഈ
സങ്കീർത്തനത്തിൽ നമുക്ക് കാണുവാൻ സാധിക്കും .
ആകയാൽ പ്രിയമുള്ളവരേ ഇത്
വായിക്കുന്ന ദൈവ ജനമേ ഒന്നാമതായ് നാം നമ്മുടെ കുറവുകളെ ദൈവ സമൂഹത്തിൽ
ഏറ്റുപറഞ്ഞ് സമർപ്പിക്കാം.
കാരണം സങ്കീ: 80 :8 -17 വരെ നീ
മിസ്രയീമിൽ നിന്നു ഒരു മുന്തിരിവള്ളി
കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
നീ അതിനു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു.
അതിന്റെ നിഴൽ കൊണ്ട് പർ വ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ
ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.
അതു കൊമ്പുകളെ സമുദ്രം വരെയും ചില്ലികളെ നദിവരെയും
നീട്ടിയിരുന്നു.
വഴി പോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ
വേലികളെ പൊളിച്ചു കളഞ്ഞതു എന്തു?
കാട്ടു പന്നി അതിനെ മാന്തികളയുന്നു; വയലിലെ മൃഗങ്ങൾ
അതു തിന്നു കളയുന്നു.
സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞു വരേണമേ;
സ്വർഗ്ഗത്തിൽ
നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനേയും നീ നിനക്കായി വളർത്തിയ
തയ്യെയും പാലിക്കേണമേ.
അതിനെ തീവെച്ചു
ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭർത്സനത്താൽ അവർ നശിച്ചു പോകുന്നു.
നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായ്
വളർത്തിയ മനുഷ്യ പുത്രന്റെ മേൽ തന്നെ ഇരിക്കട്ടെ.
ഇപ്രകാരം പ്രാർത്ഥിക്കുമ്പോൾ ഉൾക്കരുത്തില്ലാതെ, പിന്മാറിപ്പോയവരെ,
കർത്താവ് വീണ്ടും അവരെ ആത്മ ബലം പ്രാപിച്ച്
രക്ഷയുടെ അനുഭവത്തിൽ മടങ്ങിവരുവാൻ സഹായിക്കട്ടെ.
നമുക്ക് പ്രാർത്ഥിക്കാം.
തുടർച്ച നാളെ.