പ്രിയമുള്ളവരേ നമ്മൾ വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടി കർത്താവിനെ ആരാധിക്കുന്നതിനായി നമ്മുടെ ദൈവം നമുക്ക് അനേക നിയന്ത്രണങ്ങൾ തന്റെ വചനമായ ന്യായ പ്രമാണത്തിൽ മൂലമായ് തന്റെ ഏകജാതനായ പുത്രൻ മുഖാന്തിരമായും, ദൈവം തിരഞ്ഞെടുത്ത പ്രവാചകന്മാർ മുഖാന്തിരമായും,  ദൈവം തിരഞ്ഞെടുത്ത അപ്പോസ്തലർ മുഖാന്തിരമായ് സ്നേഹത്തോടും, ശാസനയോടും,   മുന്നറിയിപ്പ്   ശബ്ദത്തോടും നമ്മോടു സംസാരിക്കുന്നു എന്നത്‌ നമ്മിൽ അനേകം പേർക്കും നിശ്ചയമായും അറിയാവുന്ന കാര്യമാണ്.

 

          എന്നാൽ നമ്മൾ ദൈവം നമുക്കു തന്നിരിക്കുന്ന പ്രമാണങ്ങളെ വിട്ടുകളഞ്ഞ് മനുഷ്യൻ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും കല്പനകൾക്കും ഭയന്ന് മനുഷ്യനെ പ്രിയപ്പെടുത്തി ദൈവത്തെ വേദനപ്പെടുത്തിയ നേരങ്ങൾ ഈ നാളുകളിൽ ഒന്നു ചിന്തിച്ചു നോക്കാം.  അൽപനേരം ശോധനചെയ്ത് ദൈവ സന്നിധിയിൽ നിരപ്പു പ്രാപിക്കാം.

 

          അതാണ് സദൃശവാക്യം 29 :25 ൽ മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും . 

 

          1  യോഹ: 1 :4 നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു  നിങ്ങൾക്കു എഴുതുന്നു.

 

          സദൃശവാക്യം 28 :25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു;  യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

 

          ആരാണ് വഴക്കുണ്ടാക്കുന്നത് ?

 

ദൈവത്തിന്റെ വചനത്തെ കേൾക്കുകയും ദൈവത്തിന് ഭയപ്പെടാതേയും, അനുസരിക്കാതെയും ദൈവവചനത്തിന് വിപരീതമായ് നടക്കുന്നവാന് വഴക്കുണ്ടാക്കുന്നത്.

 

           യിരേമ്യാവു    17 :7 ,8  യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ

 

          അവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും;  ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കയില്ല;  അതിന്റെ ഇല പച്ചയായിരിക്കും;  വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.


          ഇതുവരെ നാം മാനുഷിക പ്രകാരം നടന്നതു മതിയാക്കി ഇനിയെങ്കിലും എല്ലാം വിട്ട് ക്രിസ്തു യേശുവിനോടുകൂടി ഐക്യമായിരിക്കാം.

 

          യിരേമ്യാവു 17 :5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;  മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയം കൊണ്ടു യഹോവയെ വിട്ടു മാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.

 

          യിരേമ്യാവു 17 :13 യിസ്രായേലിന്റെ പ്രത്യാശയായ  യഹോവേനിന്നെ ഉപേക്ഷിക്കുന്ന  ഏവരുംലജ്ജിച്ചു പോകും,     എന്നെ വിട്ടു പോകുന്നവരെ മണ്ണിൽ എഴുതിവെക്കും അവർ ജീവനുള്ള വെള്ളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചു കളഞ്ഞുവല്ലോ .

 

          ആരുടെ പേരാണ്  മണ്ണിൽ   എഴുതി വെക്കുന്നത്യിരേമ്യാവു  17 :11 ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ ,   താൻ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു;   അവന്റെ മദ്ധ്യായുസ്സിങ്കൽ  അതു അവനെ വിട്ടു പോകും: ഒടുക്കം അവൻ ഭോഷനായിരിക്കും .


          അനേകർ ഈ നാളുകളിൽ ജലസ്നാനം ഏൽക്കുകയും കൊടുക്കുകയും ചെയ്യുന്നു അതു ശരിതന്നെ എന്തുകൊണ്ടെന്നാൽ,  ജലസ്നാനം എന്നത് നമ്മുടെ പിതാവായ ദൈവം തന്റെ പുത്രനെ അയച്ച് നമുക്ക് കാണിച്ചു തന്ന മാതൃക, അതുകൊണ്ട് നമ്മിൽ അനേകം പേർ സ്നാനം ഏൽക്കുന്നു .  ജലസ്നാനത്തെപ്പറ്റിയുള്ള സന്ദേശങ്ങൾ മുൻ നാളുകളിൽ നാം കേട്ടിട്ടുണ്ട് ഇപ്പോഴും ധ്യാനിക്കുന്നുണ്ട്.

 

          അതുകൊണ്ട് നാം എപ്രകാരം സ്നാനം ഏൽക്കണം എന്ന് ചിന്തിക്കാം .  ഗോതമ്പുമണി നിലത്തു വീണു ചത്താലല്ലാതെ  ഫലം കൊടുക്കുന്നില്ല.  ഈ നാളുകളിൽ എത്രപേർ ഈ ഫലം പ്രാപിച്ചിരിക്കുന്നു.

 

          നമ്മൾ വിചാരിക്കുന്നു ഞാൻ ശരിയായ് തന്നെ ഇരിക്കുന്നു, എന്നിൽ ഒരു തെറ്റും ഇല്ല.  എന്റെ പേര് ജീവപുസ്തകത്തിൽ ഇരിക്കുന്നു എന്ന് ചിന്തിച്ച്  വിശ്വസിച്ച് സ്തുതിക്കുന്നു.

 

          എന്നാൽ അനേകർ തങ്ങൾ ദേവനെ വിട്ടു ദൂരമായ് അകന്നു പോയത് വിചാരിക്കാതെ തങ്ങളുടെ ജീവിതത്തിൽ വേദന അനുഭവിച്ചുകൊണ്ടിരിക്കും.

 

          ജലസ്നാനം നാം സ്വീകരിക്കുമ്പോൾ സത്യവചനം കേട്ട് അതിൻ  പ്രകാരം നടന്നു അതിൻ പ്രകാരം  നടക്കും എന്ന് ദൃഢ നിശ്ചയത്തോടും കൂടെ നാം ജലസ്നാനം ഏൽക്കുകവേണം.

 

          ജലസ്നാനം എന്നതു ക്രിസ്തുവായ മൂലക്കല്ലോടു നമ്മെയും ചേർത്തു ദേവാലയമായ് കെട്ടുന്നതിന് അടിസ്ഥാനമിടുന്നതാണ് ജലസ്നാനം .

 

          1 കൊരി: 3 :12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു,  മരം, പുല്ലു,  വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പട്ടുവരുംകാലം അതെ തെളിയിക്കും എന്തുകൊണ്ടെന്നാൽ അത് അഗ്നിയിനാൽ വെളിപ്പടുത്തപ്പെടുംഅവനവന്റെ പ്രവൃത്തി എങ്ങനെയുള്ളത് എന്ന് അഗ്നിയിനാൽ ശോധന കഴിക്കും (അഗ്നി ദൈവ വചനം )

 

           നാം   ജീവ പുസ്തകത്തിൽ പേര് ഇരിക്കുന്നു എന്നു വിചാരിക്കുന്നു എന്നാൽ നമ്മുടെ പേര് മണ്ണിൽ എഴുതാതിരിക്കാൻ ഈ നാളിൽ ദൈവത്തിന്റെ സത്യത്തെ വായിച്ചു ധ്യാനിച്ചു ഉണർവുള്ളവരായി മാനസാന്തരപ്പെടുവീൻ.


   1 പത്രൊസ്  1 :17 -9  മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.

 

          വൃർത്ഥവും പിതൃ പാരമ്പര്യവുമുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കളെക്കൊണ്ടല്ല

 

          ക്രിസ്തു എന്ന നിർദ്ദോഷവും,  നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ.

 

          കർത്താവിൽ    പ്രിയമുള്ളവരേ പുറ: 33 :5 -9 നിങ്ങൾ ദുശ്ശാഠ്യമുള്ള ജനമാകുന്നു;  ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും;  അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്ന് അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശയോടു കല്പിച്ചിരുന്നു.


          അങ്ങനെ ഹോരേബ്  പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽ മക്കൾ ആഭരണം ധരിച്ചില്ല .

 

          മോശെ കൂടാരം എടുത്തു  പാളയത്തിന്നു പുറത്തു  പാളയത്തിൽ നിന്ന് ദൂരത്തു അടിച്ചു;  അതിനു സമാഗ മന  കൂടാരം എന്നു പേർ ഇട്ടുയഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിനു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.

 

         മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു.  മോശെ കൂടാരത്തിനു അകത്തു കടക്കുവോളം അവനെ നോക്കിക്കൊണ്ടിരുന്നു .

 

          മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശയോടു സംസാരിക്കയും ചെയ്തു.

 

          നമ്മൾ ഒന്ന് മനസ്സിലാക്കണം ദൈവം ആരുടെ കൂടെ വസിക്കുന്നു എന്ന്, നമ്മുടെ ഇഷ്ടം പോലെ നടന്നാൽ ദൈവം നമ്മിൽ വസി ക്കുകയില്ല.  അനേകം പേർ തെറ്റായ ഉപദേശം തരും. തങ്ങളെ

താങ്കളുടെ വശമാക്കി കൊണ്ട് ദൈവത്തിന്റെ  ന്യായത്തീർപ്പിൽ അധിക വേദനയ്ക്ക് കാരണമാക്കിത്തീർക്കും.

 

          ക്രിസ്തുവിൽ എനിക്കു പ്രിയമുള്ളവരേ ഇപ്രകാരമുള്ള തെറ്റുകൾ ക്രമമില്ലാതെ വരുന്നതിനു കാരണം നമ്മുടെ പ്രാർത്ഥനാക്കുറവ്,  വചനം ധ്യാനിക്കുന്നതിലുള്ള കുറവ് എന്നിവ മനസ്സിലാക്കി ഉണർന്നു പ്രാർത്ഥിച്ച് ഉണർവുള്ളവരായിരിക്കാം .

 

          അതുതന്നെ സദൃശവാക്യം 31 :10 ,11  സാമർത്ഥ്യമുള്ള  ഭാര്യയെ ആർക്കുകിട്ടും അവളുടെ വില മുത്തുകളിലും ഏറും.

 

          ഭർത്തവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;  അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.

 

          പ്രിയമുള്ളവരേ ദൈവത്തിന്റെ സത്യ സഭയെ നാം കണ്ടുപിടിച്ച് അതിൻ പരലോക അനുഭവത്തെ പ്രാപിച്ചുകൊള്ളണം.  അതുതന്നെ മേൽപ്പറഞ്ഞ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് അല്ലാതെ ഈ ലോക വിവരത്തെപറ്റിയുള്ളതല്ല എന്ന് നാം അറിയണം .

 

          സത്യ സഭയിൽ മാത്രമേ ദൈവത്തിന്റെ സത്യ വചനം ഘോഷിക്കും


എന്നത് നാം മറന്നു പോകരുത് .

          അതു മാത്രം അല്ല അനേകം പേർ സത്യം എന്തെന്ന് അറിയാത്തവരായി ഞങ്ങൾ ദൈവത്തിന്റെ സത്യ സഭ എന്നു പറയുന്നു.

 

          ഉത്തമമായ വിശ്വാസികളായി നാം സത്യത്തിൽ പ്രകാരം നടന്നാൽ നാമാണ് അവന്റെ സമ്പത്ത്.  നമ്മുടെ മണവാളൻ കർത്താവായ   യേശുക്രിസ്തു, സത്യത്തിൽ പ്രകാരം നടന്നാൽ നമ്മെ സകല സത്യത്തിലും വഴി നടത്തും .

 

          ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു;  ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ  അവരെ ആദരിക്കും.

 

          നമ്മിൽ അനേകം പേർ ന്യായപ്രമാണത്തെ ആദരിക്കുന്നില്ല.

 

          മത്തായി 5 :17 ,18 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു;


നീക്കുവാനല്ല നിവർത്തിപ്പാനത്രേ  ഞാൻ വന്നതു.

 

          സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞു പോകയില്ല.

 

          നമ്മുടെ ജീവിതത്തിൽ ന്യായപ്രമാണം മികവും മുഖ്യമായുള്ളത് .

 

          റോമർ 7 :7 ആകയാൽ നാം എന്തു പറയേണ്ടൂ?  ന്യായപ്രമാണം പാപം എന്നോ? ഒരു നാളും അരുതു.  എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല;  മോഹിക്കരുതെന്ന് ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.

 

          ന്യായപ്രമാണം നമ്മുടെ പാപത്തെ വെളിപ്പെടുത്തും.

 

          റോമർ 7 :12  ആകയാൽ ന്യായപ്രമാണം വിശുദ്ധം;  കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.


          റോമർ 7 :14 ന്യായപ്രമാണം ആത്മികം എന്ന് നാം അറിയുന്നുവല്ലോഞാനോ ജഡമയൻ,   പാപത്തിനു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.

 

          അനേക നേരങ്ങളിൽ പാപം ചെയ്യരുതെന്ന് വിചാരിക്കുന്നു എങ്കിലും വിചാരമില്ലാതെ ചെയ്യുന്നു.

 

          അതുകൊണ്ട്  റോമർ 7 :15 -17 ഞാൻ പ്രവർത്തിക്കുന്നത് ഞാൻ അറിയുന്നില്ല;  ഞാൻ ഇച്ഛിക്കുന്നതിനെ  അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.

 

          ഞാൻ  ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്ന് ഞാൻ സമ്മതിക്കുന്നു.

 

          ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ  വസിക്കുന്ന പാപമത്രേ

 

          ആകയാൽ നിങ്ങൾ എല്ലാവരും ചിന്തിക്കേണ്ടത് വചനത്തിന്റെ ആഴമേറിയ സത്യങ്ങൾ അകമേയുള്ള മനുഷ്യൻ വളരുന്നതിനും   അതിന്റെ    പരിശുദ്ധത്തിനും മികവും പ്രയോജനമായിരിക്കും.

 

          റോമർ 7 :21 ,22 അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ

 

തിന്മ എന്റെ പക്കൽ  ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.

 

          ഉള്ളം കൊണ്ട് ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.

 

          1 യോഹ: 3 :4 പാപം ചെയ്യുന്നവനെല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ.

 

          1  യോഹ : 3 :5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്ന് നിങ്ങൾ അറിയുന്നു;  അവനിൽ പാപം ഇല്ല .

 

          നമ്മുടെ ഉള്ളിൽ ഉള്ള പാപങ്ങളെ ചുമന്നു തീർക്കാൻ ക്രിസ്തു നമ്മുടെ ഉള്ളിൽ വെളിപ്പെട്ടു എന്നത് ആരും മറന്നുപോകരുത് .

 

          ആയതിനാൽ 1  യോഹ:3 :7 കുഞ്ഞുങ്ങളേ,  ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാനാകുന്നു

 

          അതുപോലെ 1  യോഹ:1 :6 അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ


നാം ഭോഷ്ക്കു പറയുന്നു;  സത്യം പ്രവർത്തിക്കുന്നതുമില്ല.

 

          1 യോഹ 1 :7 -10  അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മ ഉണ്ടുഅവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും  പോക്കി  നമ്മെ ശുദ്ധീകരിക്കുന്നു.

 

          ( ആകയാൽ പ്രിയമുള്ളവരേ ദൈവ വചനം നാം ഏറ്റെടുക്കുമ്പോൾ അതു നമ്മുടെ ഉള്ളിൽ ജീവവചനമായ്  വരുന്നു.  ആ ജീവ വാർത്തയിലിരുന്നു ജീവനായ ക്രിസ്തു വെളിപ്പെടുന്നു )

 

          നമുക്കു പാപം ഇല്ല എന്നു  നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ  വഞ്ചിക്കുന്നുസത്യം നമ്മിൽ ഇല്ലാതെയായി.

 

          നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം  വിശ്വസ്തനും നീതിമാനും ആകുന്നു.

 

          നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ


അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

 

          ആകയാൽ പ്രിയമുള്ളവരേ ഈ നാളുകളിൽ നമ്മുടെ വിശുദ്ധി എപ്രകാരം ഇരിക്കുന്നത് എന്നത് നമ്മളെ നമ്മൾ തന്നേ ശോധന ചെയ്ത് നമ്മളിൽ വന്ന കുറവുകൾ ദൈവസന്നിധിയിൽ ഏറ്റു പറഞ്ഞ്,  ഇനി എപ്രകാരം സത്യത്തിൽ വളരേണ്ടത് എന്നും, സത്യം എപ്രകാരം  നമ്മുടെ ഉള്ളിൽ ഇരിക്കണം എന്നു എല്ലാവരും അവരവർ ശോധനചെയ്തു ഈ   നാളുകളിൽ   നമ്മളിലും ദേശത്തിലും ഇരിക്കുന്ന ദൈവ കോപം നീങ്ങിപോകുവാൻ നാം എല്ലാവരും വിശുദ്ധ വസ്ത്രാലങ്കാരത്തോടെ ദൈവത്തെ ആരാധിക്കാം, എല്ലാവരും പ്രാർത്ഥിക്കാം.  കർത്താവ്  നിങ്ങളെ എല്ലാവരെയും ആശീർവദിക്കുമാറാകട്ടെ 

 

                              തുടർച്ച നാളെ