ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യോഹന്നാൻ   8 : 51  ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ” എന്നു ഉത്തരം പറഞ്ഞു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭയായ നമ്മുടെ ആത്മാവു മരണം കാണാതെ  ജീവിച്ചിരിക്കുന്നതിനുള്ള  ദൃഷ്ടാന്തം      

   കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗങ്ങളിൽ, വചനങ്ങൾ നാം വായിക്കുമ്പോൾ പൗരോഹിത്യം ഉള്ളവർ ജലസ്നാനം എടുത്തവരായിരിക്കണം. അകത്തെ മനുഷ്യൻ ബലം പ്രാപിക്കണം. സത്യം എന്ന  നടക്കെട്ടു കെട്ടിയിരിക്കണം.   അങ്കി ധരിപ്പിച്ചു (ക്രിസ്തുവിനെ ധരിക്കുന്നത്) കൂടാതെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവ് ബോധ്യം വരുത്തുന്നതിന്റെ  ദൃഷ്ടാന്തം എന്നത് മനസ്സിലാകുന്നു. കൂടാതെ നാം ദൈവ സന്നിധിയിൽ പൂർണ്ണമായി (ദേഹം, ദേഹി, ആത്മാവു) സമർപ്പിച്ചു നമ്മുടെ എല്ലാ പാപങ്ങൾ, ശാപങ്ങൾ, അതിക്രമങ്ങൾ, ലംഘനങ്ങൾ, കുറ്റം കുറവുകൾ എല്ലാം ദൈവ സന്നിധിയിൽ ഏറ്റുപറഞ്ഞു എല്ലാം കുഞ്ഞാടിന്റെ രക്തത്താൽ കഴുകി ശുദ്ധീകരിച്ചു, അനുദിനം സ്തോത്രയാഗത്തോടെ ദൈവത്തെ ആരാധിക്കണം എന്നതും, കൂടാതെ പരിശുദ്ധമായ ഹൃദയത്തോടുകൂടെ ദൈവത്തെ ആരാധിക്കണം എന്നും.  

,അപ്രകാരം ആരാധിക്കുമ്പോൾ ലൗകിക ഇമ്പങ്ങൾ എല്ലാം ഉപേക്ഷിക്കണം അങ്ങനെ ആയാൽ മാത്രം ദൈവം നമ്മെ മണവാട്ടി സഭയായി അംഗീകരിക്കുകയുള്ളൂ. പിന്നെ നാം നമ്മെ പൂർണ്ണമായി ദൈവത്തിനായി പ്രതിഷ്ഠിച്ചാൽ ദൈവത്തിന്റെ വീടായിത്തീരും എന്ന് ധ്യാനിച്ചു. 

        നാം ദൈവത്തിന്റെ വീടായിരിക്കും എന്നത് ദൈവം ദാവീദിനെ വെച്ചു നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു.   2 ശാമുവേൽ 7 : 24 - 29 നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു.

ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.

 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.

 ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.

 കർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

 ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ നാം എന്നേക്കും ദൈവത്തോടു കൂടെ വസിച്ചാൽ നാം ദൈവത്തിന്റെ വീടായി മാറുന്നു. അതാകുന്നു ദൈവം വസിക്കുന്ന തിരുനിവാസം.. കൂടാതെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നാം പ്രാപിക്കണം  എന്നതിന്റെ  ദൃഷ്ടാന്തമാകുന്നു  കരപൂരണയാഗം. ലേവ്യപുസ്തകം  8 : 25 - 28   മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു,

യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കൊട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വെച്ചു.

 അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവെക്കു നീരാജനം ചെയ്തു.

പിന്നെ മോശെ അവയെ അവരുടെ കയ്യിൽനിന്നു എടുത്തു യാഗപീഠത്തിന്മേൽ യാഗത്തിൻ മീതെ ദഹിപ്പിച്ചു. ഇതു സൌരഭ്യവാസനയായ കരപൂരണയാഗം, യഹോവെക്കുള്ള ദഹനയാഗം തന്നേ.     

ഇതിന്റെ അർഥം എന്തെന്നാൽ നാം ദൈവത്തിനായി പ്രതിഷ്ഠിച്ച നാൾതുടങ്ങി ഏഴുനാൾ തുടർന്ന് നമ്മുടെ സകല അവയവങ്ങളെയും  ലൗകിക ഇമ്പങ്ങളിൽ നിന്ന് വിടുവിച്ചു പ്രതിഷ്ഠിക്കണം. അപ്രകാരം നമ്മുടെ രക്ഷ പുതുതാക്കി അനുദിനം വിശുദ്ധീകരിക്കണം. ഇങ്ങനെ പുതിയ ഉടമ്പടിയായ യേശുക്രിസ്തുവിന്റെ രക്തവും, മാംസത്തിന്നായി അപ്പവും ഭുജിക്കണം എന്ന് എഴുതിയിരിക്കുന്നു. അതിന്നു ദൃഷ്ടാന്തപ്പെടുത്തുന്ന വചനം ആകുന്നു

ലേവ്യപുസ്തകം  8 : 31 -36   അഹരോനോടും അവന്റെ പുത്രന്മാരോടും മോശെ പറഞ്ഞതു എന്തെന്നാൽ: മാംസം നിങ്ങൾ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു പാകംചെയ്തു, അഹരോനും പുത്രന്മാരും അതു തിന്നേണമെന്നു എനിക്കു കല്പനയുണ്ടായതുപോലെ അവിടെവെച്ചു അതും കരപൂരണത്തിന്റെ കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ.

മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം.

നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവൻ നിങ്ങൾക്കു കരപൂരണം ചെയ്യും.

 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന്നു യഹോവ കല്പിച്ചിരിക്കുന്നു.

 ആകയാൽ നിങ്ങൾ മരിക്കാതിരിപ്പാൻ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ പാർത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

 യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു.

 അതെന്തെന്നാൽ നാം ദൈവത്തിനായി പ്രതിഷ്ഠിച്ചതിന്നു ശേഷം  ഏഴു നാളുകൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുതു എന്നും, അങ്ങനെ ഏഴു ദിവസം അവൻ നിങ്ങൾക്കു കരപൂരണം ചെയ്യും. എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നമ്മിൽ അനേകർ അപ്രകാരം പിൻഗാമിക്കാതെ നിസ്സാരമായി നടന്നു നാം പരിശുദ്ധം വിട്ടകന്നു, രക്ഷയുടെ വസ്ത്രം അഴുക്കാക്കുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ ദൈവീക സമാധാനം നഷ്ടപ്പെട്ടു നിത്യാഗ്നിയിൽ കിടന്നു പരിച്ഛേദന ഇല്ലാത്തവരെ പോലെ നാമും വേദന അനുഭവിക്കുന്നു.     

അതിനാൽ പ്രിയമുള്ളവരേ ഇനിയെങ്കിലും ദൈവശബ്ദത്തിന്നു അനുസരിച്ചു നമ്മുടെ കുറ്റങ്ങളെ ഏറ്റുപറഞ്ഞു തകർന്ന ഹൃദയത്തോടെ സമർപ്പിച്ചു ഏഴുനാൾ നാം ഓരോരുത്തരും ദൈവസന്നിധിയിൽ പാർക്കണം (വസിക്കണം) അങ്ങനെയായാൽ നാം നഷ്ടപ്പെട്ട സന്തോഷം വീണ്ടും പ്രാപിക്കും. നമ്മുടെ ആത്മാവു നിർമൂലമാകാതെ നാം സംരക്ഷിക്കണം. അതുതന്നെ കർത്താവായ യേശുക്രിസ്തു പറയുന്നതു.  

യോഹന്നാൻ  6 : 53 - 58  യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.

 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.

 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.

എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.

 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.

ഇപ്രകാരം കർത്താവായ യേശുക്രിസ്തു തന്റെ മാംസവും, രക്തവും നമുക്ക് ഭക്ഷിച്ചു പാനംചെയ്യുവാൻ തന്നു നാം മരിക്കാതെ എന്നേക്കും ക്രിസ്തുവിനോടുകൂടെ ജീവിച്ചിരിക്കുവാൻ കൃപ ചെയ്യും. നമുക്ക് സമർപ്പിക്കാം, പ്രാർത്ഥിക്കാം. 

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

  തുടർച്ച നാളെ