ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

എബ്രായർ 3 : 6  ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു. 

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

മണവാട്ടി സഭ ദൈവത്തിന്റെ ഭവനമായി പ്രതിഷ്ടിക്കാം

 കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗങ്ങളിൽ, അനുദിനം സ്തോത്രയാഗത്തോടെ ദൈവത്തെ ആരാധിക്കണം എന്നതും, കൂടാതെ പരിശുദ്ധമായ ഉള്ളടത്തോടുകൂടെ ദൈവത്തെ ആരാധിക്കണം എന്നും, നമ്മുടെ ഉള്ളിൽ യാതൊരു അശുദ്ധിയോ, അറെപ്പോടെയോ നിന്നു ദൈവത്തെ ആരാധിച്ചാൽ,അങ്ങനെയുള്ളവരെ അവന്റെ ജനത്തിൽ നിന്നു   ഛേദിച്ചുകളയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.

      യഹോവ പിന്നെയും മോശെയോടു:പറയുന്നത് സഭയിൽ പൗരോഹിത്യം ക്രിസ്തുവിനു ദൃഷ്ടാന്തത്തിനു   അഹരോനെയും അവനോടുകൂടെ അവന്റെ പുത്രന്മാരെയും വിളിച്ചു  ലേവ്യപുസ്തകം  8 : 2 ,3 അവന്റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിന്നുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാർ, കൊട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും

സഭയെ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.

ഈ വചനങ്ങളിൽ എഴുതിയിരിക്കുന്നതു ക്രിസ്തു പുരോഹിതൻ എന്നതിനു ദൃഷ്ടാന്തപ്പെടുത്തിയും, യിസ്രായേൽ സഭ ഏതെല്ലാം അടിസ്ഥാനത്തിൽ എഴുന്നേൽക്കണം  എന്നും  ലേവ്യപുസ്തകം  8 : 6 12  മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളം കൊണ്ടു കഴുകി.

 അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാൽ അതു മുറുക്കി.

 അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു.

 അവന്റെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻ വശത്തു വിശുദ്ധകിരീടമായ പൊൻ പട്ടം വെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

 മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

 അതിൽ കുറെ അവൻ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

 അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു  

ഈ വചനങ്ങൾ നാം വായിക്കുമ്പോൾ പൗരോഹിത്യം ഉള്ളവർ ജലസ്നാനം എടുത്തവരായിരിക്കണം. അകത്തെ മനുഷ്യൻ ബലം പ്രാപിക്കണം. സത്യം എന്ന  നടക്കെട്ടു കെട്ടിയിരിക്കണം.   അങ്കി ധരിപ്പിച്ചു (ക്രിസ്തുവിനെ ധരിക്കുന്നത്) കൂടാതെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പരിശുദ്ധാത്മാവ് ബോധ്യം വരുത്തുന്നതിന്റെ  ദൃഷ്ടാന്തം എന്നത് മനസ്സിലാകുന്നു. കൂടാതെ തലയിൽ മുടി വെച്ചു; മുടിയുടെ മേൽ മുൻ വശത്തു വിശുദ്ധകിരീടമായ പൊൻ പട്ടം വെച്ചു; ഇതിന്റെ വിശദീകരണം എന്തെന്നു ചില നാളുകൾക്കു മുൻപ് നാം ധ്യാനിച്ചു. അതിനുശേഷം എഴുതിയിരിക്കുന്നതു പരിശുദ്ധാത്മാവായ മണവാട്ടിയെ കാണിക്കുന്നു. പിന്നെ മണവാട്ടി സഭയായ നാം എങ്ങനെ ദൈവം വസിക്കുന്ന തിരുനിവാസമായി മാറുവാൻ സമർപ്പിക്കണം എന്നു എഴുതിയിരിക്കുന്നു എന്നതും, നമ്മുടെ സകല അവയവങ്ങളും ദൈവത്തിനായി സമർപ്പിക്കുകയും, ദൈവം അത് അംഗീകരിക്കുകയും ചെയ്‌താൽ മാത്രമേ  നമ്മെ ദൈവത്തിനായി പ്രതിഷ്ഠിക്കുവാൻ സാധിക്കുകയുള്ളൂ.

അതിനെക്കുറിച്ചാകുന്നു ലേവ്യപുസ്തകം  8 : 15 -22  അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു, അതിന്നുവേണ്ടി പ്രാശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിച്ചു;

 കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

എന്നാൽ കാളയെയും അതിന്റെ തോൽ, മാംസം, ചാണകം എന്നിവയെയും അവൻ പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

 അവൻ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു: അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈ വെച്ചു.

 അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.

 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.

 അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടുകഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൌരഭ്യവാസനയായ ഹോമയാഗമായി യഹോവെക്കുള്ള ധഹനയാഗം; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.

 അവൻ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവെച്ചു.  

മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ദൈവത്തിനായി നമ്മെ പ്രതിഷ്ഠിക്കുന്നതിനെ   കാണിക്കുന്നു. നമ്മുടെ പ്രതിഷ്ഠയെ   ദൈവം അംഗീകരിച്ചാൽ ദൈവം നമ്മെ അനുഗ്രഹിക്കും. അപ്പോൾ നാം ദൈവത്തിന്റെ വീടായിമാറും. നമുക്ക് സമർപ്പിക്കാം, പ്രാർത്ഥിക്കാം. കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

  തുടർച്ച നാളെ