ദിനംതോറും ദൈവത്തിന്നു ആരാധന

Sis ബി.ക്രിസ്റ്റഫർ വാസിനി
Dec 12, 2020

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ദിനവൃത്താന്തം 1 : 16  സർവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

ദിനംതോറും ദൈവത്തിന്നു ആരാധന 

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗങ്ങളിൽ, ബലിപീഠമായ ക്രിസ്തു നമ്മുടെ ഹൃദയമായിരിക്കണം. ദൈവത്തിന്റെ വചനമായ അഗ്നിയാൽ നമ്മുടെ ഹൃദയം പൂർണ്ണമായി എരിഞ്ഞുകൊണ്ടിരിക്കണം. കൂടാതെ, ക്രിസ്തുവിന്റെ പുതിയ ഉടമ്പടിയിലൂടെ നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞു, നാം ഓരോ ദിവസവും സ്വയം പുതുക്കണം. ഈ രീതിയിൽ നാം നമ്മുടെ സാക്ഷ്യം പുതുക്കണം. മണ്ണായ ലോകം നമ്മുടെ ആത്മാവിലേക്ക് വന്നാൽ നമ്മുടെ ആത്മാവിന്റെ വിളക്ക്  അണയും. അതിനാൽ, നാം എല്ലാ ദിവസവും രക്ഷിക്കപ്പെടണം. നാം പഴയ പാപചിന്തകൾ ഉപേക്ഷിക്കണം. നാം ആത്മാവിൽ ആരാധിക്കുമ്പോൾ, നമ്മുടെ പാരമ്പര്യ പ്രവൃത്തികളെ എല്ലാം നീക്കം ചെയ്യണം, പിന്നീട് ക്രിസ്തുവിന്റെ രക്തമായ പുതിയ ഉടമ്പടിയിലൂടെ നമ്മുടെ പാപങ്ങൾ ഇല്ലാതാകുകയും നാം ദൈവത്തെ ആരാധിക്കുകയും വേണം. ഈ രീതിയിൽ നാം ഒരു പുതിയ പ്രതിച്ഛായ ധരിക്കുകയും ദൈവത്തെ ആരാധിക്കുകയും വേണം എന്ന് ധ്യാനിച്ചു. 

       അടുത്തതായി നാം ധ്യാനിക്കാൻ പോകുന്നതു ലേവ്യപുസ്തകം  7 : 6 പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം. ഇതിന്റെ അർഥം എന്തെന്നാൽ ആണുങ്ങൾ എന്നു പറയുന്നതു നമ്മുടെ ആത്മാവിന്റെ വളർച്ചയെ കാണിക്കുന്നു. അത് എന്തെന്നാൽ വിശ്വാസത്തിൽ ബലമുള്ളവരായി ദൈവത്തോടുകൂടെ ജീവിക്കുന്നതിനെ കാണിക്കുന്നു.

വെളിപ്പാടു  21 : 5 -7   ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.

 പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.

 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.

ആണുങ്ങളൊക്കെയും അതു തിന്നേണം എന്നാൽ നാമെല്ലാവരും ക്രിസ്തുവിനോടു അനുരൂപമായി ആത്മാവിൽ ദൈവത്തെ ആരാധിക്കുന്നതിന്നു പഴയ നിയമത്തിൽ  ദൃഷ്ടാന്തപ്പെടുത്തുന്നതു.

ലേവ്യപുസ്തകം 7 : 7 -10     പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.

 പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോൽ ഇരിക്കേണം.

 അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അർപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

 എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകലപുത്രന്മാർക്കും ഒരുപോലെ ഇരിക്കേണം.

ഈ വചനങ്ങളെ നാം ധ്യാനിക്കുമ്പോൾ  മുകളിൽ പറഞ്ഞിരിക്കുന്ന പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവെക്കു പ്രമാണവും ഒന്നു തന്നേ; യാഗത്തോടുകൂടെ ദൈവത്തെ ഒരുപോലെ മഹിമപ്പെടുത്തണം അതിനാൽപ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം. നാം ദൈവത്തിന്നു അർപ്പിക്കുന്ന ആരാധന ദൈവം അംഗീകരിച്ചാൽ ദൈവീക സമാധാനം ലഭിക്കും

ഇതിനെക്കുറിച്ച്  ലേവ്യപുസ്തകം 7 : 14 ,15   ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവെക്കു നീരാജനാർപ്പണമായിട്ടു അർപ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.

 എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അർപ്പിക്കുന്ന ദിവസത്തിൽ തന്നേ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.

നാം അനുദിനവും സ്തോത്രയാഗത്തോടുകൂടെ ദൈവത്തെ ആരാധിക്കണം എന്നതിനുള്ള  ദൃഷ്ടാന്തവചനം ആകുന്നു ലേവ്യപുസ്തകം 7 :18 -21 മണവാട്ടി സഭ ദൈവത്തിന്റെ വചനമായ അഗ്നിയാൽ   എപ്പോഴും കത്തി എറിയണം 

 സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അർപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.

 ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.

 എന്നാൽ അശുദ്ധി തന്റെ മേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവെക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

 മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവെക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.  

അനുദിനം സ്തോത്രയാഗത്തോടെ ദൈവത്തെ ആരാധിക്കണം എന്നതും, കൂടാതെ പരിശുദ്ധമായ ഉള്ളടത്തോടുകൂടെ ദൈവത്തെ ആരാധിക്കണം എന്നും, നമ്മുടെ ഉള്ളിൽ യാതൊരു അശുദ്ധിയോ, അറെപ്പോടെയോ നിന്നു ദൈവത്തെ ആരാധിച്ചാൽ,അങ്ങനെയുള്ളവരെ അവന്റെ ജനത്തിൽ നിന്നു   ഛേദിച്ചുകളയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ പ്രിയമുള്ളവരേ നാമെല്ലാവരും വിശുദ്ധിയോടുകൂടെ ദൈവത്തെ ആരാധിക്കുവാൻ നമ്മെ സമർപ്പിക്കാം,പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.