ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
മത്തായി 10 : 32 മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭ ദൈവത്തോടു ഐക്യമായിരിക്കുന്നതിനെക്കുറിച്ചു മറ്റുള്ളവരോട് സാക്ഷിയായി അറിയിക്കണം -വിശദീകരണം
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, മണവാട്ടി സഭയെ പാപത്തിൽ നിന്നു വീണ്ടെടുത്ത പെസഹാ കുഞ്ഞാടിന്റെ പലവിധ രൂപ ഭാവങ്ങളെക്കുറിച്ചു ദൃഷ്ടാന്തത്തോടു നാം ധ്യാനിച്ചു. കൂടാതെ അതിനെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ദൈവവചനമായ ക്രിസ്തുവിനാൽ നമ്മുടെ ആത്മാവ് മരിച്ചു, പിന്നെ അവന്റെ മരണത്തോട് അനുരൂപപ്പെട്ടു പിന്നെ അവന്റെ ജീവനാൽ നാം ഉയിർത്തെഴുന്നേറ്റാൽ, നമ്മുടെ ആത്മാവിന്റെ ബലത്തിന്നു തക്കതായ അളവിൽ, പിന്നെ നാം സത്യം അറിഞ്ഞും അറിയാതെയും നാം പാപം ചെയ്താൽ നാം ദൈവത്തിനു മുൻപിൽ നമ്മുടെ പാപം ഏറ്റുപറഞ്ഞു നമ്മുടെ ആത്മാവിനെ സമർപ്പിക്കണം,എന്നതു പലവിധ രൂപങ്ങളിൽ ക്രിസ്തു വെളിപ്പെടുന്നു എന്ന് നാം ധ്യാനിച്ചു.
കൂടാതെ ദൈവം പറയുന്നതു എന്തെന്നാൽ, ഒരുത്തൻ തന്റെ ജീവിതത്തിൽ മുകളിൽ പറഞ്ഞിരിക്കുന്ന സത്യത്തെ കേട്ടതിനു ശേഷവും, കണ്ടതും അറിഞ്ഞതും അറിയിക്കാതെ പാപം ചെയ്താൽ. ലേവ്യപുസ്തകം 5 : 1 ഒരുത്തൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
ഈ വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, നാം അറിഞ്ഞിരിക്കേണ്ട മുഖ്യമായ കാര്യം എന്തെന്നാൽ പറഞ്ഞിരിക്കുന്ന ദൈവവചനപ്രകാരം നമ്മുടെ ജീവിതത്തിൽ നാം അറിഞ്ഞും, അനുഭവിച്ചും ഇരിക്കുന്ന ദൈവീക സാക്ഷികളെ മറ്റുള്ളവർക്ക് അറിയിക്കാതെ ഇരിക്കുന്നത് പാപം എന്നതും,അവൻ തന്റെ കുറ്റം വഹിക്കേണം എന്നും എഴുതിയിരിക്കുന്നു. നിശ്ചയമായി ദൈവത്തിന്റെ ഉത്തമ സാക്ഷിയായി ജീവിച്ചാൽ നമ്മെ ദൈവം ഉയർത്തും എന്നതു നിശ്ചയം. അധികമായി നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ശൗൽ എന്ന ഒരു യൗവനക്കാരൻ, അവൻ എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ.
ഈ വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ, നാം അറിഞ്ഞിരിക്കേണ്ട മുഖ്യമായ കാര്യം എന്തെന്നാൽ പറഞ്ഞിരിക്കുന്ന ദൈവവചനപ്രകാരം നമ്മുടെ ജീവിതത്തിൽ നാം അറിഞ്ഞും, അനുഭവിച്ചും ഇരിക്കുന്ന ദൈവീക സാക്ഷികളെ മറ്റുള്ളവർക്ക് അറിയിക്കാതെ ഇരിക്കുന്നത് പാപം എന്നതും, അവൻ തന്റെ കുറ്റം വഹിക്കേണം എന്നും എഴുതിയിരിക്കുന്നു. നിശ്ചയമായി ദൈവത്തിന്റെ ഉത്തമ സാക്ഷിയായി ജീവിച്ചാൽ നമ്മെ ദൈവം ഉയർത്തും എന്നതു നിശ്ചയം. അധികമായി നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ശൗൽ എന്ന ഒരു യൗവനക്കാരൻ, അവൻ എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ. ഈ ശൗൽ ആകുന്നു ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ (ദൈവമക്കളായ) വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ ദൈവം അവനെ തൊട്ടു. ദൈവം അവനെ തൊട്ടപ്പോൾ അവൻ ദൈവസേവയിൽ എരിവുള്ളവനായി എഴുന്നേൽക്കുന്നു എന്നതു വായിക്കുവാൻ സാധിക്കും. അവൻ ദൈവത്തിനായി ദൃഡ സാക്ഷിയായി ജീവിക്കുമ്പോൾ പല വിധത്തിലും ഞെരുക്കപ്പെടുന്നതു കാണുന്നു. അപ്രകാരമുള്ള ഞെരുക്കത്തിൽ ദൈവം അവനെ കൈവിടാതെ കാത്തുസൂക്ഷിച്ചു, ദൈവീക ഉദ്ദേശ്യം നിറവേറ്റുന്നു.
പിന്നെ ശൗൽ സൈന്യാധിപനോടു താൻ കാഴ്ച പ്രാപിച്ചതും ദൈവം അവനോടു സന്ധിച്ചു സംസാരിക്കുന്നതും പറയുന്നു. അതു എന്തെന്നാൽ അപ്പോസ്തല പ്രവൃത്തികൾ 22: 10 -18 കർത്താവേ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കർത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.
ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിൽ എത്തി.
അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നുനിന്നു;
സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽ തന്നേ ഞാൻ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.
അപ്പോൾ അവൻ എന്നോടു: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായിൽ നിന്നും വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.
നീ കാണ്കയും കേൾക്കയും ചെയ്തതിന്നു സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്നു ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു:
നീ ബദ്ധപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്നു എന്നോടു കല്പിച്ചു
ഈവചനങ്ങൾ നാം ധ്യാനിക്കുമ്പോൽ കണ്ടതും അറിഞ്ഞതും കുറിച്ചു സകല മനുഷ്യർക്കും മുൻപാക സാക്ഷിയായിരിക്കും എന്നു കർത്താവ് പൗലോസിനോട് പറഞ്ഞത് സൈന്യാധിപനോട് പറയുന്നതു കാണുന്നു. അല്ലാതെയും അപ്പോസ്തലനായ പൗലോസ് അഗ്രിപ്പാവ് രാജാവിനോടും, തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ പറയുന്നു.
എങ്ങനെയെന്നാൽ അപ്പോസ്തല പ്രവർത്തികൾ 26 :11 -16 ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.
ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ,
രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.
നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;
എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.
ഇവിടെ നാം വായിക്കുമ്പോൾ ദൈവം പൗലോസിനെ കാണിച്ച ദർശനം ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ എന്നു മനസ്സിലാകുന്നു.
അപ്പോസ്തല പ്രവർത്തികൾ 26 : 20 – 22 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.
ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.
എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.
പ്രിയമുള്ളവരേ ഇപ്രകാരം നാം ദൈവീക അനുഗ്രഹം പ്രാപിച്ചു ദൈവത്തിന്റെ സാക്ഷിയായി ജീവിക്കുവാൻ സമർപ്പിക്കാം
കൂടാതെ 1 യോഹന്നാൻ 1 : 1 - 4 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും
ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —
ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
ഇപ്രകാരം നാമും അറിഞ്ഞും, കണ്ടും, കേട്ടും ഇരിക്കുന്ന ജീവവചനത്തെക്കുറിച്ചും, നാം ദൈവവുമായുള്ള കൂട്ടായ്മയെ മറ്റുള്ളവർക്കും സാക്ഷിയായി പറഞ്ഞാൽ നമ്മുടെ സന്തോഷം പൂർണ്ണമായിരിക്കും. അന്യർക്കു മുൻപിൽ നാം ദൈവത്തോടുള്ള കൂട്ടായ്മയെക്കുറിച്ചുള്ള സാക്ഷി എടുത്തു പറയാതിരുന്നാൽ, അവൻ തന്റെ കുറ്റം വഹിക്കേണം എന്നു ദൈവചനം പറയുന്നു. ആകയാൽ ദൈവീക സാക്ഷികൾ ജനങ്ങളോടു അറിയിക്കാതിരുന്നാൽ, ഇപ്പോൾ തന്നെ നാം നമ്മുടെ കുറവുകൾ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞു, സ്തോത്രയാഗത്തോടെ സമർപ്പിച്ചു പൂർണ്ണമായ സന്തോഷത്തെ പ്രാപിക്കാം. നമുക്ക് സമർപ്പിക്കാം, പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ