ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
യിരേമ്യാവു 31 : 14 ഞാൻ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.
കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭ സമാധാനം പ്രാപിക്കാൻ ചെയ്യേണ്ടതു എന്തു ? ദൃഷ്ടാന്തവും വിശദീകരണവും
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, ആതിഫലമായ ഭോജനയാഗം എപ്രകാരം അർപ്പിക്കണം, ആ യാഗത്തിന്റെ ക്രിയകൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചു ധ്യാനിച്ചു. കൂടാതെ ഇന്നു നാം ധ്യാനിക്കാൻ പോകുന്നതു സമാധാനയാഗം.
ലേവ്യപുസ്തകം 3 :1 -17 ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.
യഹോവെക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കേണം.
ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം.
തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽ നിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.
പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു ദഹനയാഗഭോജനം.
അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.
അതിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവൻ യഹോവെക്കു ദഹനയാഗമായി തന്റെ വഴിപാടു അർപ്പിക്കേണം.
പുരോഹിതൻ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവെക്കുള്ളതു ആകുന്നു.
മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
ഈ വചനങ്ങൾ നാം വായിക്കുമ്പോൾ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കേണം. തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു അതിനെ അറുക്കേണം, എന്നു എഴുതിയിരിക്കുന്നത് നമ്മുടെ പഴയ ആത്മാവു, നമ്മുടെ പുരോഹിതനായ ക്രിസ്തുവിനോടുകൂടെ മരിച്ചതിനു ശേഷം നമ്മുടെ ഹൃദയം രക്തത്താൽ ശുദ്ധീകരിച്ചു പിന്നെ നമ്മുടെ ശരീരത്തിൽ ഉള്ള അവയവങ്ങൾ എല്ലാംദഹനയാഗമായി ദൈവത്തിന്നു അർപ്പിക്കേണം.
നമ്മുടെ ജീവിതത്തിൽ രോഗമില്ലാതെ നാം ശരിയായി സമാധാനത്തോട് ജീവിക്കുവാൻ നമ്മുടെ ആന്തരിക അവയവങ്ങളോടു ചേർന്ന് യാഗപീഠത്തിന്മേൽ മുൻപ് ഏൽപ്പിച്ചു കൊടുത്ത യാഗത്തോടുകൂടെ ഇതിനെയും യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം, അതിനെ പുരോഹിതൻ ആദ്യം അർപ്പിച്ച യാഗത്തോടുകൂടെ അതായതു തീയുടെ മേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.
അടുത്തതായി ആട് ആയാലും കുഞ്ഞാടിനെ ആയാലും വഴിപാടായിട്ടു അർപ്പിക്കുന്നതു മുൻപുള്ള പ്രകാരം തന്നെ അർപ്പിക്കണം. അതു യഹോവെക്കു ദഹനയാഗഭോജനം. അടുത്തതായി വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ കോലാടിനെക്കുറിച്ചു യഹോവ പറയുന്നതു. ഇതിനെ നാം സമാധാനയാഗത്തിന്നായി കൊടുക്കുമ്പോൾ മുൻപു സമർപ്പിച്ച വഴിപാടു പോലെ ദഹനയാഗമായി വഴിപാടു അർപ്പിക്കേണം അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം.
പ്രിയമുള്ളവരേ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽ നിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം. അതു യഹോവെക്കു ദഹനയാഗഭോജനം, എന്നതു നാം ധ്യാനിച്ചുകൊണ്ടിരിക്കുന്നു. എന്തെന്നാൽ കുഞ്ഞാടു എന്നതു കർത്താവായ യേശുക്രിസ്തുവിന്നു ഒരു ദൃഷ്ടാന്തവും, കോലാട് എന്നതു യിസ്രായേല്യരായ ഓരോ ആത്മാവും. നാം ഓരോരുത്തരുടെ ആത്മാവും വചനമായ ക്രിസ്തുവിന്റെ ആത്മാവിനാൽ കഴുകി ശുദ്ധീകരിക്കപ്പെട്ടു, പിന്നെ വചനമായ ദൈവത്തിന്റെ ആത്മാവിനാൽ ഉയിർത്തെഴുന്നേറ്റു, അതിനു ശേഷം സ്വർഗ്ഗീയ ആഹാരമായ അവന്റെ ആഹാരത്തിനാൽ ശുദ്ധീകരിച്ചു, അനുദിനം നമ്മുടെ ആത്മാവു ക്രിസ്തുവിനോട് ചേർന്നാൽ നമ്മെ ഉയിർത്തെഴുന്നേൽപ്പിനാൽ രക്ഷിക്കും.
പ്രിയമുള്ളവരേ ഇങ്ങനെ നമ്മുടെ ജീവിതം വിശുദ്ധ ജീവിതം ആയിരുന്നാൽ നമ്മുടെ ആത്മാവിൽ നൽക്രിയകളായ നൽഫലങ്ങൾ ഉണ്ടായിരിക്കും. അപ്പോൾ നമ്മുടെ ആത്മാവു സ്വർഗ്ഗീയ ആഹാരമായ കൊഴുപ്പുള്ള പതാർത്ഥങ്ങളായിരിക്കും. അപ്രകാരം നമ്മുടെ ആത്മാവിനെ ദഹനയാഗഭോജനമായി ഏറ്റുകൊള്ളുന്നു. നമ്മുടെ ആത്മാവിന്റെ സ്വർഗ്ഗീയ ആഹാരം എന്തെന്നാൽ ഹല്ലെലുയാ, രക്ഷയും, മഹത്വവും, പുകഴ്ചയും, ശക്തിയും ഇവയെല്ലാം ദൈവത്തിനുള്ളതു. ഇതാകുന്നു പഴയ നിയമത്തിൽ ദൃഷ്ടാന്തപ്പെടുത്തുന്നതു.
കൂടാതെ നാം ക്രിസ്തുവിനാൽ പൂർണ്ണമായി പഴയ ജീവിതം അത്രയും വചനമായ അഗ്നിയാൽ യാഗപീഠത്തിൽ ദഹിപ്പിച്ചു അതിനു ശേഷം നമ്മൾ ക്രിസ്തുവിനോടുകൂടെയുള്ള പുതിയ ജീവിതം ദൈവം അംഗീകരിക്കുന്നു. നാം രക്ഷിക്കപ്പെടുന്നതിനു മുൻപുള്ള ഒരു കാര്യങ്ങളും നമ്മുടെ തിരുനിവാസമായ ഉള്ളിലോ വീട്ടിലോ ഇരിക്കരുത് എന്നു എന്നു യഹോവ നിത്യ നിയമമായി പറയുന്നു . അതിനു തന്നെ
ലേവ്യപുസ്തകം 3 :17 മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
ഈ വചനം പറയുന്നതു മേദസ്സും രക്തവും തിന്നരുതു ; ഇതു നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും നിങ്ങളുടെ തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
ഇപ്രകാരം നാം എല്ലാവരും ദൈവത്തിനുള്ളതു ദൈവത്തിന്നു കൊടുക്കാം. ഇപ്രകാരം നാംദൈവത്തിന്നു കൊടുക്കേണ്ടതു ശരിയായി അനുദിനം അർപ്പിച്ചാൽ (ഹല്ലെലുയാ, രക്ഷയും, മഹത്വവും, പുകഴ്ചയും, ശക്തിയും ഇവയെല്ലാം ദൈവത്തിനുള്ളതു.) നമുക്കു സമാദാനം നൽകുവാൻ സമാധാനയാഗമായി ഏറ്റുകൊള്ളുന്നു. നമ്മെ സമർപ്പിക്കാം, പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.