ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാ -  60: 22   കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിർ‍വത്തിക്കും.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ

ആതിഫലമായ ഭോജനയാഗം  നാം യഹോവെക്കു സമർപ്പിക്കുമ്പോൾ യഹോവ ചെയ്യുന്ന പ്രവർത്തികൾ  

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്ത്, ദൈവത്തിനു ഭോജനയാഗം അർപ്പിക്കുന്നതിനെക്കുറിച്ച് പഴയ നിയമ ഭാഗത്തു ദൈവം  ദൃഷ്ടാന്തപ്പെടുത്തുന്നതിന്റെ ഉദ്ദേശം യേശുക്രിസ്തു മുഖാന്തിരം നമ്മുടെ  ആത്മാവു വിശുദ്ധീകരിച്ചു പിന്നീട് കൊയ്തെടുത്തു സൽക്രിയകളായ നല്ല ഫലം മാത്രം തന്റെ കളപ്പുരയിൽ ശേഖരിക്കുന്നു പിൻപു ദൈവം നമ്മെ ദൈവത്തിനായി പക്വമാക്കുന്നതും, (ഒരുക്കിയെടുക്കുന്നതും) അതിനുശേഷം നാം ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതുമായ കാര്യങ്ങളെ ദൈവം ദൃഷ്ടാന്തത്തോടു നമുക്കു വിവരിച്ചതു നാം ധ്യാനിച്ചു. 

    ആത്മാവിന്റെ കൊയ്ത്തായ ഭോജനയാഗത്തെക്കുറിച്ചു   ലേവ്യപുസ്തകം  2 : 13 - 16  നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേർക്കേണം.

 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം.

 അതിന്മേൽ എണ്ണ ഒഴിച്ചു അതിൻ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

 ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.

 മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ എഴുതിയിരിക്കുന്നതു നാം ധ്യാനിക്കുമ്പോൾ,  ഭോജനയാഗത്തിൽ   ഉപ്പു ചേർക്കേണം.  ഉപ്പു എന്നതു ദൈവ വചനമായ ക്രിസ്തു. വചനമായ ക്രിസ്തുവിനാൽ നമ്മുടെ ആത്മാവു ദൈവത്തിന്റെ വേലക്കായി സമർപ്പിക്കപ്പെട്ടതായിരിക്കണം.  നാം  ദൈവത്തിന്റെ വേലക്കായി സമർപ്പിക്കപ്പെട്ടാൽ, നമ്മുടെ പാരമ്പര്യ ജീവിതം മുറ്റിലും വിട്ടു നീങ്ങിയവരായിരിക്കണം. ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു;    ഉപ്പു നിയമത്തിൻ ഉപ്പു എന്നും,  എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം എന്നും എഴുതിയിരിക്കുന്നു എന്തെന്നാൽ  ഉപ്പു വചനമായ ക്രിസ്തു,   നമ്മുടെ ആത്മീയ ജീവിതത്തിൽ വളരെ മുഖ്യമായിരിക്കണം. കൂടാതെ നാം ക്രിസ്തു മുഖാന്തിരം ആകുന്നു ദൈവത്തോടു ഉടമ്പടി ചെയ്യുന്നതു,  അതിനാൽ നമ്മുടെ എല്ലാ ജീവിതത്തിലും ക്രിസ്തു തന്നെ ആതിഫലമായിരിക്കുന്നതു.  അതിനാൽ നമ്മുടെ ആത്മാവു ക്രിസ്തുവായിരിക്കണം എന്നതാകുന്നു ദൈവഹിതമായിരിക്കുന്നതു.  

 അതുതന്നെ  മത്തായി 5 : 2 -13 അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:

 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.

 സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.

 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.

 കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.

 ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

 നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.   

 മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങൾ നാം ധ്യാനിക്കുമ്പോൾ ക്രിസ്തു നമ്മെ ഉപ്പു എന്നു പറയുന്നു.  പ്രത്യേകമായി ഉപ്പു  ആഹാരത്തിൽ  നാം എത്രമാത്രം രുചി ആഗ്രഹിക്കുന്നുവോ അത് നൽകും. അതിനെ ക്രിസ്തു “ആത്മാവിൽ ദരിദ്രരായവർ എന്നു പറയുന്നു.  ആത്മീയമായ ദാരിദ്ര്യബോധമുണ്ടെങ്കിൽ അടുത്തതായ എല്ലാ കാര്യങ്ങളും നമുക്കു ഉണ്ടായിരിക്കും.   

 നീതിക്കു വിശന്നു ദാഹിക്കുന്നവർ,  കരുണയുള്ളവർ, ഹൃദയ ശുദ്ധിയുള്ളവർ,  സമാധാനം ഉണ്ടാക്കുന്നവർ,  നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ  ഇതെല്ലം സ്വർഗ്ഗരാജ്യത്തിന്റെ അടയാളങ്ങൾ.  ഇതെല്ലം കാരമുള്ള ഉപ്പിന്നു  തുല്യമായിരിക്കുന്നു. ഉപ്പിന്റെ സ്വഭാവങ്ങൾ നാം നോക്കുമ്പോൾ ,  അതിന്റെ നിറം പരിശുദ്ധത്തെ കാണിക്കുന്നു .  കൂടാതെ അത് വെള്ളത്തിൽ ഇട്ടാലുടൻ അലിഞ്ഞു പോകുന്നു.  അതു എന്തിനെ കാണിക്കുന്നു എന്നാൽ വെള്ളം എന്നാൽ ജനങ്ങൾ. ജനങ്ങൾക്കായി തന്നെ ത്യാഗം ചെയ്ത യേശുവിനു അടയാളമായി കാണിക്കുന്നു. കൂടാതെ ഉപ്പു നമ്മുടെ ആഹാരത്തിനു രുചി തരുന്നതെന്നാൽ നമ്മുടെ ആത്മാവിന്റെ സന്തോഷത്തിന്നു വചനമായ ക്രിസ്തുവിന്റെ പ്രവ്യത്തികൾ ഉണ്ടായിരിക്കണം.  അതിനാൽ ആകുന്നു ക്രിസ്തു ദൃഷ്ടാന്തത്തിൽകൂടെ ഭോജനയാഗത്തിൽ ഉപ്പു ചേർക്കാൻ പറയുന്നതു.  ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല. അതുപോലെ നാം ക്രിസ്തുവിനോടുകൂടെ മരിച്ചു,  നമ്മുടെ ആത്മാവു ക്രിസ്തുവിന്റെ വചനത്താലും, ആത്മാവിനാലും ഉയിർത്തെഴുന്നേല്പിച്ചു പുതു രൂപം ധരിച്ചുകൊള്ളാതിരുന്നാൽ  യാതൊരു പ്രയോജനവും ഇല്ല, കാരമില്ലാത്ത ഉപ്പുപോലെ  ദൈവ സമൂഹത്തിനു വെളിയിൽ കാണപ്പെടും. എന്തെന്നാൽ ഉപ്പു ഒരു ആഹാരത്തിൽ നാം ഇടുന്നതിനു മുൻപു ആ ആഹാരം  ഒരു രുചിയും കാണുകയില്ല. എന്നാൽ ആഹാരത്തിൽ ആവശ്യത്തിന്നു ഇട്ടതിനു ശേഷം അതിന്റെ ഗുണമേന്മ വേറെയായിരിക്കും. അപ്പോൾ ഭക്ഷണം കഴിക്കാൻ വരുന്നവർ എല്ലാവരും  ആഗ്രഹിക്കും, അതുപോലെ നമ്മുടെ ജീവിതത്തിൽ വചനമായ ക്രിസ്തുവിന്നു മുഖ്യത്വം കൊടുത്തു എല്ലാ കാര്യത്തിലും മുൻനിർത്തിയാൽ    നമ്മെ നോക്കി അനേകർ ആൿഷര്യപ്പെടും,   നമ്മെ കാണുന്നവരും ക്രിസ്തുവിനെ ഏറ്റെടുക്കും. അപ്പോൾ സ്വർഗ്ഗത്തിൽ നമുക്കു പ്രതിഫലം അധികമായി ലഭിക്കും.  ഇപ്രകാരം അനേകരെ നമ്മുടെ സാക്ഷിയിൽകൂടെ ക്രിസ്തുവിലാക്കി നാം നമ്മുടെ ആത്മാവിനെ ദൈവസന്നിധിയിൽ 

സമർപ്പിക്കുന്നതിനെക്കുറിച്ചു 

ലേവ്യപുസ്തകം 2 : 14 - 16 നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവെക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ടു ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം.

 അതിന്മേൽ എണ്ണ ഒഴിച്ചു അതിൻ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.

 ഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവെക്കു ഒരു ദഹനയാഗം.   

ഈ വചനത്തിന്റെ വിശദീകരണം എന്തെന്നാൽ നമ്മുടെ ആത്മാവു ക്രിസ്തുവിനാൽ വേറെ മനസാന്തരത്തിന്നു കാരണമായ ആത്മാക്കളോടുകൂടെ  തന്നെ   മുതൽഫലമായി ദൈവ സന്നിധിയിൽ സമർപ്പിക്കാൻ.  ആതിഫലത്തിന്റെ ഭോജനയാഗം.  ഇപ്രകാരം മനസാന്തരത്തിന്നു യോഗ്യമായ ആത്മാക്കളെ വചനങ്ങളാൽ അവരുടെ ഉള്ളിൽ ഇരിക്കുന്ന പാരമ്പര്യം അനുസരിച്ചു വന്ന അത്രയും വേണ്ടാത്ത കാര്യങ്ങളെ ഉരിഞ്ഞുകളഞ്ഞു,  പിൻപു അവർ അഭിഷേകം പ്രാപിക്കാൻവേണ്ടി അവർക്കായി പ്രാർത്ഥിക്കുകയും, അവരെ ദൈവ സന്നിധിയിൽ സമർപ്പിക്കുകയും വേണം. ഇങ്ങനെ ആകുന്നു ഓരോ മണവാട്ടി സഭയും വളരേണ്ടതു.  ഇപ്രകാരം നാമെല്ലാവരും ആശീർവതിക്കുവാൻ സമർപ്പിക്കാം, പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

തുടർച്ച നാളെ.