ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 30: 2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ.
വെട്ടുക്കിളി - എട്ടാമത്തെ ബാധ - അവയുടെ പ്രവർത്തനങ്ങൾ
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസങ്ങളിൽ നാം ധ്യാനിച്ച വേദ ഭാഗത്ത് ദൈവം അയച്ച ബാധകളെക്കുറിച്ച് ധ്യാനിച്ചുകൊണ്ടിരിക്കുന്നു. മിസ്രയീമിലേക്കു അയച്ച എട്ടാമത്തെ ബാധ വെട്ടുക്കിളിയാണ്. ദൈവം കിഴക്കൻ കാറ്റ് വീശുമ്പോൾ വെട്ടുക്കിളികൾ ദേശത്തെ നിറയ്ക്കുന്നു. ഇതിന്റെ ആത്മീയ അർത്ഥം, മിസ്രയീമിന്റെ പ്രവൃത്തികൾ ആത്മാവിൽ ഉള്ളവർ അത് അവരുടെ മുഴുവൻ ആത്മാവിനെയും നിറയ്ക്കുന്നു എന്നതാണ്. എന്നാൽ അവ നമ്മുടെ ആത്മാവിൽ വന്നാൽ, നമുക്ക് ലഭിച്ച ഫലങ്ങൾ അവർ ഭക്ഷിക്കുന്നു. പുറം ലോകത്ത് വെട്ടുക്കിളി എന്തുതന്നെ ചെയ്താലും, അത് പോലെ തന്നെ നമ്മുടെ ഉള്ളിലും ചെയ്യും, പ്രധാനമായും ലോകം നമ്മുടെ ആത്മാവിലാണെങ്കിൽ, പാപകരമായ പരമ്പര്യ ജീവിതം നമ്മിൽ ഉണ്ടെങ്കിൽ, അത് ഫലം ഭക്ഷിക്കും. ഈ രീതിയിൽ, അത് നമ്മുടെ ഹൃദയത്തിന്റെ ഫലങ്ങൾ ഭക്ഷിക്കും. അപ്പോൾ നമ്മുടെ ആത്മാവിൽ നൽഫലം ഉണ്ടാകില്ല. കൂടാതെ, നമ്മിൽ ആത്മ മരണം സംഭവിക്കും. ദൈവം വെട്ടുക്കിളിയെ മിസ്രയീമിലേക്കു അയച്ചപ്പോൾ ഫറവോൻ മോശെയോട് എന്റെ പാപം ക്ഷമിക്കണമേ. ഈ മരണം തന്നിൽ നിന്ന് നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നുപറഞ്ഞു. മോശെ പോയി ദൈവത്തോട് അപേക്ഷിച്ചു, കർത്താവ് മഹാശക്തിയുള്ളൊരു ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു, അത് വെട്ടുക്കിളികളെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. കിഴക്കൻ കാറ്റ് എന്നാൽ പാതാളത്തിൽ നിന്നുള്ള കാറ്റ് എന്നും പടിഞ്ഞാറൻ കാറ്റ് സ്വർഗത്തിൽ നിന്നുള്ള കാറ്റ് എന്നും അർത്ഥമാക്കുന്നു. –
അതാണ് വെളിപ്പാടു 8: 13 അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.
കാഹളം ദൈവവചനത്തെ സൂചിപ്പിക്കുന്നു. ഭൂവാസികൾ, എന്നു പറയുമ്പോൾ ആത്മാവിൽ പൂർണ്ണമായ രക്ഷ പ്രാപിക്കാത്തവർ അത് ആരായിരുന്നലും ആ, അയ്യോ, അയ്യോ, അയ്യോ കഷ്ടം! (അപകടം വരും) ഇവിടെ മുന്നറിയിപ്പിൻ ശബ്ദം കേൾക്കുന്നു ആകാശമദ്ധ്യേ പറക്കുന്ന ദൂതൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. ജനങ്ങളുടെ ഹൃദയത്തിൽ ഊതുന്ന കാഹളത്തെക്കുറിച്ച് (ദൈവവചനം) അവൻ നമ്മോട് പറയുന്നു.
വെളിപ്പാടു 9: 1 അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.
രക്ഷിക്കപ്പെട്ട ഒരു ആത്മാവ് വീഴാനുള്ള കാരണം എന്തെന്നാൽ പരമ്പര്യ ജീവിതത്തിലായാലും ലൗകിക ആരാധനയിലായാലും വിഗ്രഹാരാധനയിലായാലും, അവന്റെ രക്ഷയെക്കുറിച്ച് ചിന്തിക്കാതെ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ, തന്റെ പൂർവ്വികരുടെ പരമ്പര്യ ജീവിതത്തിൽ ചേർന്നുനിൽക്കുമ്പോൾ അവൻ താഴെ വീഴുന്നു എന്നതാണ്. വീണുപോയ നക്ഷത്രമാണെന്ന് ദൈവം പറയുന്നു. അഗാധകൂപത്തിന്റെ താക്കോൽ ആ നക്ഷത്രത്തിന് നൽകി. (താക്കോൽ പ്രാർത്ഥനയാണ്)
വെളിപ്പാടു 9: 2 – 4 അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി.
പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.
നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.
ഈ വാക്യങ്ങൾ വായിക്കുമ്പോൾ, വെട്ടുക്കിളികൾക്ക് മനുഷ്യരെ ദ്രോഹിക്കാൻ അനുമതി നൽകിയതായി കാണാം. അതു ആരെയാണ് എന്നാൽ നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്തവർ. ഈ വെട്ടുക്കിളികൾ ഒരു ബാധയാണ്. അതു എവിടെ നിന്നു വരുന്നു ,എന്നാൽ മനുഷ്യന് ദോഷമായതു മനുഷ്യനുള്ളിൽ നിന്ന് വരുന്നു. അതായത്, മനുഷ്യന്റെ ദുഷ്ടഹൃദയം അഗാധകൂപം (പാതാളം) ആണ്. കൈയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് അഗാധകൂപം തുറക്കുകയാണ്. അപ്പോൾ അവൻ ചെയ്ത എല്ലാ തിന്മകളും, മിസ്രയീമിന്റെ പ്രവർത്തനങ്ങളും മ്ലേച്ഛതകളും അവന്റെ ആത്മാവിൽ ഉണ്ടെങ്കിൽ, അഗാധകൂപത്തിന്റെ താക്കോൽ ഉപയോഗിച്ച് അത് തുറക്കുമ്പോൾ, കൂപത്തിന്റെ പുക കാരണം സൂര്യനും ആകാശവും ഇരുണ്ടുപോയി. കാരണം, അവരുടെ ഉള്ളിലുള്ള ചെറിയ വെളിച്ചം നഷ്ടപ്പെട്ടു. അപ്പോൾ പുകയിൽ നിന്ന് വെട്ടുക്കിളികൾ ഭൂമിയിൽ വന്നു (ആത്മാവിൽ). എന്നാൽ അത് നെറ്റിയിൽ ദൈവത്തിന്റെ മുദ്രയുള്ളവരെ നശിപ്പിക്കുന്നില്ല.
പ്രിയപ്പെട്ടവരേ, പുല്ല് ആളുകളെ സൂചിപ്പിക്കുന്നു. മരങ്ങൾ ആത്മാക്കളെ സൂചിപ്പിക്കുന്നു.
കൂടാതെ, പുറത്ത് കാണുന്ന ലോകത്ത്, മുമ്പ് മിസ്രയീമിലേക്കു ബാധകൾ അയച്ചതുപോലെ, ഈ ദിവസങ്ങളിൽ ദൈവം വെട്ടുക്കിളിയെ അയക്കുന്നു. അത് ഭൂമിയെ എങ്ങനെ മൂടുന്നതോ, അത് നമ്മുടെ ആത്മാവിലും അതേ രീതിയിൽ സസ്യങ്ങളെ നശിപ്പിക്കുകയും തിന്നുകയും ചെയ്യുന്നു, വെട്ടുക്കിളികളായി അയച്ച ബാധ നമ്മുടെ ശരീരത്തിന്റെ പ്രധാന ഭാഗങ്ങൾ തിന്നുക മാത്രമല്ല, അത് നമ്മുടെ ആത്മീയ ഫലങ്ങളെ നശിപ്പിക്കുകയും മനുഷ്യനെ ദ്രോഹിക്കുകയും ചെയ്യുന്നു.
അതിനാൽ, പ്രിയമുള്ളവരേ, നാമെല്ലാവരും ദൈവത്തിന്റെ മുദ്ര ധരിക്കണം(പ്രാപിക്കണം)
പത്മോസ് ദ്വീപിൽ യോഹന്നാന് വെളിപ്പെടുത്തുന്നു ഇതു മനുഷ്യനെ രക്ഷിക്കാൻ ദൈവം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു .
വെളിപ്പാടു 9: 7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
വെളിപ്പാടു 9: 16 – 20 കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.
കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;
ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
വെളിപ്പാടു 9: 21 തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുർന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
പ്രിയമുള്ളവരേ, നിങ്ങൾ എല്ലാവരും ഒരിക്കൽ ചിന്തിക്കുക. വെട്ടുക്കിളികൾ ഭൂമിയിൽ വന്ന് സസ്യങ്ങളെ നശിപ്പിക്കുന്നതിനുള്ള കാരണം മനുഷ്യൻ ഭൂമിയിൽ ചെയ്യുന്ന അകൃത്യത്തിൻകാരണത്താൽ , ദൈവം കോപിക്കുകയും അഗാധകൂപത്തിന്റെ താക്കോൽ നൽകുകയും ചെയ്യുന്നു., മനുഷ്യൻ കാരണം മാത്രമാണ് ഇതെല്ലാം സംഭവിക്കുന്നത്.
കൂടാതെ, മനുഷ്യൻ യഥാർത്ഥമായി അനുതപിച്ചു മാനസാന്തരപ്പെട്ടു ദൈവത്തെ ആരാധിക്കാതെ അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനാൽ അഗാധകൂപത്തിന്റെ താക്കോൽ നൽകുകയും ചെയ്യുന്നു.
ഇതിൽ നിന്ന് നാം അറിയേണ്ടത് നമ്മുടെ ആത്മാവിലാണ് മഹാമാരി ഉണ്ടാകുന്നത്. കൂടാതെ ദുരുപദേശം കാരണം അത് പ്രചരിപ്പിക്കാൻ (പകരുവാൻ) ദൈവം കൽപ്പിക്കുന്നു. നാം മാനസാന്തരപ്പെട്ടാൽ മഹാമാരിയിൽ നിന്ന് രക്ഷിക്കപ്പെടും.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ . പ്രാർത്ഥിക്കാം.
-തുടർച്ച നാളെ.