ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 108: 6 നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.
കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ,
ഹല്ലേലൂയ്യാ.
പരമ്പര്യ ജീവിതത്തെ മാറ്റുന്ന നീതിയുടെ ചെങ്കോൽ (രാജത്വത്തിന്റെ ചെങ്കോൽ)
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസങ്ങളിൽ നാം ധ്യാനിച്ച വേദ ഭാഗത്തു ദൈവം മോശെയെയും അഹരോനെയും മിസ്രയീമിലേക്കു അയച്ചു.
തന്റെ ജനത്തെ (യിസ്രായേൽ സഭ) വീണ്ടെടുക്കുന്നതിനായി അവരെ ഫറവോന്റെയടുത്തു അയക്കുമ്പോൾ, നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു അവൻ പൂർവ്വപിതാക്കന്മാരോട് പറഞ്ഞതായി നാം കാണുന്നു, ഈ പർവ്വതം എന്നു പറയുമ്പോൾ ദൈവം ക്രിസ്തുവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നാം കാണുന്നു. എന്നാൽ യാഗം കഴിക്കാൻ ജനങ്ങളെ അയയ്‌ക്കണമെന്ന് മോശെ ആദ്യമായി ഫറവോനോട് പറഞ്ഞപ്പോൾ, കോപത്തോടെ ഫറവോൻ ജനങ്ങളെവളരെയധികം വിഷമത്തിലാക്കി, അവരെ അടിച്ചു. ദൈവം ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. കഴിഞ്ഞ ദിവസം നമ്മൾ ഹൃദയ കാഠിന്യത്തെ ക്കുറിച്ചു ധ്യാനിച്ചു.
വീണ്ടും ദൈവം പൂർവ്വപിതാക്കന്മാരോട് പറഞ്ഞ നിയമത്തെ ഓർത്തു, വീണ്ടും ഫറവോന്റെ അടുത്തുപോയി സംസാരിക്കാൻ മോശെയോടും അഹരോനോടും പറയുന്നു, അപ്പോൾ മോശെ പറയുന്നു ഞാൻ വാഗൈ്വഭവമില്ലാത്തവൻ, കൂടാതെ യിസ്രായേൽമക്കളോ എന്റെ വാക്കു കേട്ടില്ല, പിന്നെ എങ്ങനെ ഫറവോൻ ചെവി കൊടുക്കും എന്നു പറയുന്നു.
പുറപ്പാട് 7: 1 – 3 യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.
ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം.
എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.
ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.
പ്രിയമുള്ളവരേ, ദൈവം ഇപ്രകാരം വലിയ ശിക്ഷാവിധികളൽ മിസ്രയീമ്യരെ തന്റെ അവന്റെ ശക്തി വെളിപ്പെടുത്താൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതു എല്ലാ ജനങ്ങൾക്കും, മിസ്രയീമുകാർക്കും യിസ്രായേൽമക്കൾക്കും ഭയം ഉണ്ടാകുവാൻ വേണ്ടി
അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു.
യഹോവ മോശെയോടും അഹരോനോടും: ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു.
അങ്ങനെ മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
പുറപ്പാടു് 7: 14 അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവന്നു മനസ്സില്ല.
പ്രിയമുള്ളവരേ, നാം ധ്യാനിച്ചുവരുന്ന വേദ ഭാഗത്തു ദൈവവചനമായ വടി (കോൽ), എത്ര അധികം ശക്തമായതു എന്നു മനസ്സിലാക്കാൻ കഴിയും. ഏതുവിധേനയും നമുക്ക് ശത്രുവിനെതിരെ യുദ്ധം ചെയ്യേണ്ടിവന്നാലും അത് നമ്മുടെ ശത്രുക്കൾക്കെതിരെ നിൽക്കുകയും പോരാടുകയും ചെയ്യും. ദൈവം മിസ്രയീമുകാർക്കും യിസ്രായേല്യർക്കും ഇത് വ്യക്തമാക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു.
അതുകൊണ്ടാണ് സങ്കീർത്തനങ്ങൾ 23: 4 - 6 ൽ കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
അതായത് ദൈവവചനം എന്ന ഈ വടി (ക്രിസ്തു) അവൻ എത്ര ശക്തിയും ബലവും ഉള്ളവൻ എന്നും അവൻ പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നുവെന്നും, അവൻ ശത്രുക്കളോട് യുദ്ധം ചെയ്യുകയും നമ്മുടെ ആത്മാവിനെ (യിസ്രായേൽ) വീണ്ടെടുക്കുകയും കൃപയാൽ നിറയ്ക്കുകയും ചെയ്യുന്നുവെന്നും നാം യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും എന്നും തീർച്ചയായും മനസ്സിലാക്കണം..
അതുകൊണ്ടാണ് സങ്കീർത്തനങ്ങൾ 110: 1 - 3 ൽ യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
ഈ രീതിയിൽ, ക്രിസ്തു നമ്മിൽ ജീവിക്കുകയും ഫറവോന്റെ സൈന്യങ്ങളായ ശത്രുക്കളെയും ജാതികളുടെ പ്രവൃത്തികളെയും നീക്കം ചെയ്യുകയും യുവാക്കളായ മഞ്ഞുപോലെ ജനിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
കാരണം, നമ്മുടെ ഹൃദയം മിസ്രയീമായിരുന്നാൽ, മിസ്രയീമായ നിലയിൽ, ദൈവവചനം ക്രിയചെയ്യുമ്പോൾ സ്വീകരിക്കാത്തവരുടെ ഇടയിൽ അത് സർപ്പത്തിന്റെ പ്രവൃത്തികൾ ചെയ്യും. എന്നാൽ അതിനെ (വചനം) നാം സന്തോഷത്തോടെ സ്വീകരിക്കുകയും വിശ്വസിക്കുകയും, ദൈവത്തിന്റെ സന്നിധിയിൽ നമ്മളെത്തന്നേ താഴ്ത്തി നാം ദൈവത്തെ നമസ്കരിച്ചാൽ, നമ്മുടെ ഹൃദയത്തിൽ വന്ന ദൈവവചനം നമ്മുടെ ഹൃദയത്തിൽ ജനിച്ച സർപ്പത്തിന്റെ പ്രവൃത്തികളെ വിഴുങ്ങിക്കളയുന്നു, അതു മാത്രമല്ല വിദ്വാന്മാരും , ക്ഷുദ്രക്കാരും, മന്ത്രവാദികളും എന്നാൽ ആഭിചാരം ചെയ്യുന്നതും ,നാളും നേരവും നോക്കുന്നതും, കാലം നോക്കുന്നതും, ജ്യോത്സ്യം നോക്കുന്നവർ തുടങ്ങിയവകൾ ചെയ്യുന്നവരാണ്, മത്സരിക്കുക എന്നതു ദൈവവചനത്തിൽ എഴുതിയതുപോലെ മന്ത്രവാദം (ആഭിചാരം) എന്നു അർത്ഥമാക്കുന്നു. അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് അവരുടെ ഹൃദയത്തിൽ സർപ്പത്തിന്റെ പ്രവൃത്തികളുണ്ട് (അകൃത്യങ്ങൾ). ദൈവം മിസ്രയീമിൽ ചെയ്യുന്നതും കാണിക്കുന്നതും ഇതാണ്. എന്നിട്ടും യാഗം കഴിക്കാൻ ഫറവോൻ ജനങ്ങളെ അനുവദിച്ചില്ല.
നാം ഒരു കാര്യം ചിന്തിക്കണം, പലരും ദൈവത്തിന്റെ പല പ്രവൃത്തികളും കണ്ടിട്ടും, ദൈവവചനം കേട്ടിട്ടും, അവർ ഇപ്പോഴും അവരുടെ പരമ്പര്യ ജീവിതം ഉപേക്ഷിക്കുന്നില്ല. ഈ പരമ്പര്യ ജീവിതം നമ്മിൽ നിന്ന് മാറ്റുകയും ദൈവം നമ്മിൽ വെളിപ്പെടണം എന്നതിനായി. ഈ വിധ പ്രവൃത്തികളെ നമുക്കു ദ്രഷ്ടാന്തപ്പെടുത്തി നമ്മുടെ ആത്മാവിന്റെ വീണ്ടെടുപ്പ് പ്രാപിക്കാൻ ക്രിയ ചെയ്യുന്നു
എബ്രായർ 1: 8, 9 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
നമ്മുടെ പരമ്പരാഗത ജീവിതം മാറ്റാൻ എബ്രായർ 1: 11, 12 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
പ്രിയമുള്ളവരേ , മിസ്രയീമിൽ നിന്നു വിടുതൽ എന്നാൽ പാപപൂർണമായ പരമ്പര്യ ജീവിതം നാം ദൈവത്തിന്റെ വചനങ്ങൾ അംഗീകരിക്കുമ്പോൾ, നമ്മിൽ ക്രിസ്തു ഭരണം ചെയ്തു ശത്രുവായ, പാരമ്പര്യത്തെ ഒരു .ഉടുപ്പുപോലെ ചുരുട്ടി ക്രിസ്തു എന്നേക്കും മാറാത്തവനായി അവന്റെ വർഷങ്ങൾ തീർന്നുപോകാതെ, അവൻ എന്നേക്കും നമ്മിൽ വസിക്കുകയും ചെയ്യും അതാണ് യുവാക്കളായ മഞ്ഞു പൊഴിയും എന്ന് പറഞ്ഞതു.
ഇതു വായിക്കുന്ന പ്രിയമുള്ളവരേ നാം നമ്മുടെ ആത്മാവിനെ ഫറവോന്റെ അടിമത്തത്തിൽനിന്ന് രക്ഷപ്പെടുത്തി എല്ലാ പാരമ്പര്യവും ചുരുട്ടിക്കൂട്ടി നീക്കം ചെയ്യാൻ വേണ്ടി, നാം ദൈവത്തിന്റെ കയ്യിൽ സമർപ്പിച്ചു, എന്നേക്കും മാറാത്ത അവകാശമായി ക്രിസ്തുവിന്റെ രാജ്യം നാം പ്രാപിക്കാം, താഴ്‌മയുള്ളവരായി മാറാം..
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ. പ്രാർത്ഥിക്കാം.
-തുടർച്ച നാളെ.