ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 136: 23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, 

ഹല്ലേലൂയ്യാ.

യിസ്രായേല്യർ അടിക്കപ്പെടുന്നു - യേശുവിന്റെ രക്തം വീണ്ടെടുക്കുന്നു

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസങ്ങളിൽ നാം ധ്യാനിച്ച വേദ ഭാഗത്ത്, ദൈവം മോശെയെയും അഹരോനെയും മിസ്രയീമിലേക്കു അയയ്ക്കുന്നതും, അവൻ യിസ്രായേല്യരോട് പറഞ്ഞ ദൈവത്തിന്റെ വാക്കുകൾ കേട്ടപ്പോൾ അവർ ദൈവത്തെ വിശ്വസിക്കുന്നുവെന്നും, അവർ ആരാധിക്കുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ  നമ്മൾ ധ്യാനിച്ചു. കൂടാതെ, വിശ്വസിക്കുന്നവരുടെ ആത്മാവ് എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ചും  നാം  ധ്യാനിച്ചു.

പുറപ്പാടു 5: 1, 2 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.

അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.

ഫറവോൻ അവരോടു: നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിൻ എന്നു പറഞ്ഞു.

ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.

അന്നു ഫറവോൻ ജനത്തിന്റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ: ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;

യിസ്രായേൽ മക്കൾ മുമ്പത്തേക്കാൾ കൂടുതൽ ജോലി ചെയ്തു. ഫറവോൻ വൈക്കോൽ നൽകിയില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അവർ ചെയ്തതുപോലെയുള്ള വേലചെയ്യാൻ അവർ നിർബന്ധിതരായി. അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു. എന്നാൽ അവരുടെ നിത്യ വേല ദിവസവും തികക്കേണം എന്നു പറഞ്ഞു, എന്നാൽ അവർക്ക് അതു തികയ്ക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.

പുറപ്പാടു 5: 15 അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രാമണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?

അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.

ഇപ്രകാരം, യിസ്രായേൽ മക്കളുടെ പ്രമാണിമാർ ഫറവോനോട് സംസാരിച്ചു, എന്നാൽ അവൻ പറഞ്ഞു മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ടു: ഞങ്ങൾ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു. ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രാമണികൾ കണ്ടു.

അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,

അവരോടു നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

പ്രിയമുള്ളവരേ, ഈ വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുമ്പോൾ ദൈവം മോശെയോട് പറഞ്ഞിട്ടുണ്ട്, ഞാൻ അവന്റെ ഹൃദയം കഠിനമാക്കും, അങ്ങനെ അവൻ ജനത്തെ വിട്ടയക്കില്ല. നാം ഇത് നോക്കുമ്പോൾ, യഹോവെക്കു യാഗം കഴിക്കാനായി ജനങ്ങളെ വിട്ടയക്കണമെന്ന് മോശയും അഹരോനും ഫറവോനോട് പറഞ്ഞപ്പോൾ, ഫറവോന്റെ ഹൃദയം കഠിനമാവുന്നു. അതിനാൽ യിസ്രായേൽ മക്കൾ വിഷമത്തിലായി, മിസ്രയീമ്യരാൽ അടിയേൽക്കുന്നു ഇതു എന്തെന്നാൽ ദൈവത്തിന്റെ വടി എന്നു മനസ്സിലാകുന്നു. ദൈവം ഫറവോൻ മുഖാന്തരം യിസ്രായേല്യരെ ഞെരുക്കുന്നു എന്നതു ബോധ്യമാകുന്നു. എന്നാൽ ദൈവമാകുന്നു ഫറവോന്റെ ഹൃദയത്തെ കഠിനപ്പെടുത്തുന്നതു.

കാരണം, ഫറവോന്റെ അടിമത്തത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടവർ വീണ്ടും മിസ്രയീമിലേക്കു മടങ്ങരുത് എന്നതാണ് ദൈവഹിതം. ഇതു എന്തിനെന്നാൽ നാം ദൈവവചനം കേൾക്കുമ്പോൾ, മാനസാന്തരപ്പെടണം എന്ന ഒരു ചിന്ത നമ്മുടെ ഉള്ളിലുണ്ടെങ്കിലും, നമ്മുടെ പാപം ഉപേക്ഷിച്ച് വരണം എന്ന് തോന്നിയാലും നമ്മുടെ ആത്മാവിൽ (ഉള്ളിൽ) പാപത്തിന്റെ ആഴം മറഞ്ഞിരിക്കുന്നതിനാൽ ലോകമോഹങ്ങൾ (ആഗ്രഹങ്ങൾ)  ഉപേക്ഷിക്കാൻ സാധിക്കാതെ നമ്മുടെ ആത്മാവിലുള്ള ശത്രു, നമ്മെ ദൈവസന്നിധിയിൽ ആരാധിക്കാൻ പോകാൻ അനുവദിക്കാതെ, നമ്മെ പിന്നോട്ട് വലിക്കുന്നു.

പ്രിയമുള്ളവരേ ഇതു നാമെല്ലാവരുടെയും ജീവിതത്തിലും ഇത് സംഭവിക്കുന്ന കാര്യം എന്തെന്നാൽ താൻ ആഗ്രഹിക്കുന്നതു നിറവേറ്റുന്നവനാണ് ദൈവം. ദൈവം ആഗ്രഹിച്ചതു (ഉദ്ദേശ്യങ്ങൾ) നിറവേറ്റുന്നതുവരെ ഉഗ്ര കോപം മാറുകയില്ല.

ഈ അന്ത്യനാളുകളിൽ (പുത്രന്റെ നാളുകളിൽ) ദൈവത്തിന്റെ പ്രവൃത്തികൾ നമ്മുടെ ആത്മാവിൽ നടക്കുമെന്ന ഒരു ദൃഷ്ടാന്തമായി ദൈവം നമ്മെ കാണിക്കുന്നു, അവൻ പ്രവാചകന്മാരിലൂടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ, മിസ്രയീമിനെയും, മിസ്രയീമിലെ ജനങ്ങളെയും ഫറവോനെയും നശിപ്പിക്കുക എന്നതാണ് ദൈവഹിതം. അങ്ങനെ സംഭവിച്ചാൽ മാത്രമേ പാട്ടിന്റെ ശബ്ദം യിസ്രായേല്യരുടെ ആത്മാവിൽ ധ്വനിക്കുകയുള്ളൂ. അപ്പോൾ, യിസ്രായേൽ സഭ വീണ്ടെടുപ്പി ൻ ഗാനവുമായി മിസ്രയീമിൽ നിന്നു വെളിയിൽ വരുകയുള്ളൂ.

അതുകൊണ്ടാണ്, യിസ്രായേൽ, സഭ വിഷമത്തിലാകുന്നതു. ദൈവം പറഞ്ഞ കഷ്ടങ്ങൾ നടക്കുന്നു. ഈ കഷ്ടതകൾക്കെല്ലാം യേശുക്രിസ്തു അടിക്കപ്പെടുന്നു. യേശുവിന്റെ രക്തം നാം എല്ലാവരെയും (മിസ്രയീമിൽ നിന്ന്) വിടുവിക്കുന്നു.

പ്രിയമുള്ളവരേ, ദൈവവചനം ധ്യാനിക്കുമ്പോൾ നമുക്കെല്ലാവർക്കും നമ്മെ സമർപ്പിക്കാം. യേശുവിന്റെ രക്തം നമുക്കുള്ള എല്ലാ കഷ്ടതകളിൽ നിന്നും വിടുവിക്കുകയും രക്ഷിക്കുകയും, നാം പുതു ശക്തി പ്രാപിക്കുകയും ചെയ്യും.

കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ, പ്രാർത്ഥിക്കാം.

- തുടർച്ച നാളെ.