ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 90: 15 നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, 

ഹല്ലേലൂയ്യാ.

ലോകത്തിന്റെ ആനന്ദങ്ങൾ ഉപേക്ഷിച്ച് ക്രിസ്തുവുമായി ഐക്യപ്പെടുക

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസങ്ങളിൽ ശണ്ഠ നമ്മുടേതല്ല എന്നതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ നമ്മൾ ധ്യാനിച്ചു. മോശെ, അനീതി ചെയ്യുന്ന എബ്രായനെ തിരുത്തുമ്പോൾ, എബ്രായൻ അനുസരിക്കാതെ അവനു എതിർത്തു ഉത്തരം നൽകുന്നു. അതുകൊണ്ടു മോശെ മിസ്രയീമ്യനെ കൊന്ന വിവരം ഫറവോൻ അറിഞ്ഞു, ഫറവോൻ മോശയെ കൊല്ലാൻ അന്വേഷിക്കുന്നതെന്നും മനസ്സിലാക്കുന്നു. മോശെ ഇതിനെക്കുറിച്ച് അറിഞ്ഞു ഫറവോന്റെ അടുത്തു നിന്ന് ഓടിപ്പോയി മിദ്യാൻ ദേശത്തേക്ക് ചെന്നു. അവൻ ഒരു കിണറ്റിനരികിൽ ഇരുന്നു.

അതുകൊണ്ടാണ് സദൃശവാക്യങ്ങൾ 9: 8 ൽ പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.

അതായത്, രക്ഷിക്കപ്പെട്ട അനേകർ തങ്ങളുടെ പഴയ പ്രവൃത്തികൾ ജീവിതത്തിൽ ഉപേക്ഷിക്കുകയില്ല. അവർ ബലിയാലിന്റെ പുത്രന്മാരെപ്പോലെ ശണ്ഠ ഇടുകയും നിരന്തരം വഴക്കുകൾ ഉണ്ടാക്കുകയും ചെയ്യും. അവഹേളിക്കുന്നവരും ദൈവത്തെ അനുസരിക്കാത്തവരുമാണ് ഇവർ.

യൂദാ 1: 19 അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.

പ്രിയമുള്ളവരേ നാം ഒരിക്കലും, ഇത്തരം ചിന്തകളുള്ളവരെപ്പോലെയാകരുത്. നാം എല്ലായ്പ്പോഴും തിരുത്തൽ (ശാസനയെ) സ്വീകരിക്കുകയും സ്വയം താഴ്‌മപ്പെടുകയും സ്വയം ശോധന ചെയ്യുകയും വേണം, സ്വയം തിരുത്തി ശരിയാക്കുകയാണെങ്കിൽ നമുക്ക് വലിയ സന്തോഷവും സമാധാനവും ലഭിക്കും. സന്തോഷത്തിന്റെ നിത്യജീവനിലേക്ക് പ്രവേശിക്കാനും നമുക്ക് കഴിയും.

നമുക്ക് ഇപ്പോൾ തന്നെ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം.

സദൃശവാക്യങ്ങൾ 14: 6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

സദൃശവാക്യങ്ങൾ 15: 31 – 33 ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.

ദൈവത്തിന്റെ ജ്ഞാനം ഉപയോഗിച്ച് ആരെങ്കിലും നമ്മെ തിരുത്തുമ്പോൾ, നാം അത് ഒരു എളിയ മനോഭാവത്തോടെ സ്വീകരിക്കുകയാണെങ്കിൽ, നാമും ജ്ഞാനം കൈവരിക്കും, കൂടാതെ നമുക്ക് ജ്ഞാനം മെച്ചപ്പെടുത്താനും കഴിയും. അപ്പോൾ കർത്താവിന്റെ ഭയം നമ്മിൽ രൂപപ്പെടും. നമ്മുടെ ജീവിതത്തിൽ നമുക്ക് ബഹുമാനം ഉണ്ടാകും. (സ്വർഗ്ഗീയ ബഹുമാനം)

മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻ ദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.

മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു. എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.

അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.

ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.

അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.

മോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.

അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു.

യോസേഫിന്റെ സഹോദരന്മാർ യോസേഫിനെ കുഴിയിൽ നിന്ന് എടുത്ത് ഈ മിദ്യാന്യരായ ഇസ്മായേല്യ കച്ചവടക്കാർക്കാകുന്നു വിറ്റത്.

മോശെ ഫറവോനിൽനിന്നു രക്ഷപ്പെട്ട് മിദ്യാന്യരുടെ അതേ ദേശത്തു വസിക്കുന്നു. അവൻ കിണറ്റിനരികിൽ ഇരിക്കുന്നതായി നാം കാണുന്നു. കിണർ എന്നതു വെള്ളം എടുക്കാനുള്ള സ്ഥലമാണ്. ഇത് സഭയെ കാണിക്കുന്നു.

വെള്ളം എടുക്കാൻ വന്നവർ മിദ്യാന്യ പുരോഹിതന്റെ പുത്രിമാരാണ്. ദൈവം അദ്ദേഹത്തിന് മിദ്യാന്യനായ സിപ്പോറയെ ഭാര്യയായി നൽകുന്നു. അവർ (മിദ്യാന്യർ) യിസ്രായേല്യരല്ലെന്ന് നാം മനസ്സിലാക്കുന്നു. ഈ കിണർ ഇസ്രായേല്യരുടെ കിണറായിരുന്നില്ല, മിദ്യാന്യരുടെ കിണറായിരുന്നു. എന്നാൽ മിദ്യാന്യരുടെ, ഇടയന്മാർ വെള്ളം നൽകാതെ മിദ്യാനിലെ പുരോഹിതന്റെ പുത്രിമാരെ ആട്ടിയോടിക്കുന്നതു കാണുന്നു. എന്നാൽ മോശെ അവരെ സഹായിക്കുകയും അവരുടെ വീട്ടിലെ ഒരു വ്യക്തിയായി മാറുകയും ചെയ്യുന്നു. ഇപ്പോൾ മിസ്രയീമിലിരുന്ന മോശെ എവിടെ വന്നു എന്നാൽ , മിദ്യാന്യരുടെയടുത്തു.

അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു രക്ഷിക്കപ്പെടാത്തതിന്റെ ഒരു അനുഭവം ഇത് കാണിക്കുന്നു.

ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയിൽ എത്തി. 

പുറപ്പാടു 2: 24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.

ദൈവം യോസേഫിനെ മിദ്യാന്യരുടെ കൈകളിൽ ഏല്പിക്കുന്നു. തന്റെ സഹോദരന്മാർ കുഴിയിൽനിന്നു അവനെ എടുത്തു മിദ്യാന്യ കച്ചവടക്കാരായ യിശ്മായേല്യർക്കു വിറ്റു. യിശ്മായേല്യർ മിസ്രയീമിലേക്കു കൊണ്ടുപോകുന്നു. എന്നാൽ ദൈവം അബ്രാഹാം, യിസ്ഹാക്ക് , യാക്കോബ്  എന്നിവർക്കു കൊടുത്ത വാഗ്ദത്തം നിറവേറ്റുന്നതിനായി, അവൻ ആദ്യം മിസ്രയീമിലേക്കു യോസേഫിനെ അയയ്ക്കുന്നു തുടർന്ന്   യിസ്രായേലിന്റെ പതിനൊന്നു ഗോത്ര പിതാക്കന്മാരും യാക്കോബും (യിസ്രായേൽ) യോസേഫ് മുഖാന്തിരം സംരക്ഷിക്കുന്നു, അതെ ഗോത്രമായ ലേവിഗോത്രത്തിൽ, ദൈവം ഒരു മോശെയെ തിരഞ്ഞെടുത്തു, ജോസഫിനെ പോലെ അവനെ ഫറവോന്റെ അടിമത്വത്തിൽ ഏൽപ്പിച്ചു അവൻ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അതിനുശേഷം, ദൈവം ചില സാഹചര്യങ്ങൾ സൃഷ്ടിക്കുകയും അവനെ മിദ്യാന്യരുടെ അടുക്കലേക്ക് കൊണ്ടുവരികയും ചെയ്തു. അവൻ മിദ്യാനിൽ ആയിരിക്കുമ്പോൾ, യിസ്രായേൽ ജനത്തെ മിസ്രയീമിൽ  നിന്ന് വീണ്ടെടുക്കാൻ ദൈവം അവനെ വിളിക്കുന്നു.

ഈ വിധത്തിൽ മോശെക്കു ദൈവവിളി ഇരുന്നതിനാൽ, ഫറവോന്റെ അരമനയിൽ വളർന്നിട്ടും ആ ഇമ്പങ്ങളെല്ലാം വിട്ടു എബ്രായർ 11: 24 – 27 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.

പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.

പ്രിയമുള്ളവരേ, ദൈവം ഇതെല്ലാം ഒരു മാതൃകയായി കാണിക്കുന്നതിന്റെ കാരണം, നമ്മുടെ ആത്മാവിൽ ലോകത്തിന്റെ സന്തോഷങ്ങൾ ധാരാളം ഉണ്ടെങ്കിലും, അത് ശാശ്വതമല്ല, അത് ഉപയോഗശൂന്യമാണ്, അത്, നിലനിൽക്കുന്നതുമല്ല അത് നിത്യവുമല്ല. ദൈവം ഇത് ഒരു ദൃഷ്ടാന്തമായി, മോശയിലൂടെ കാണിച്ചുതരുന്നു, നമ്മുടെ ആത്മാവ് ലോകമായ, പാപത്തിന്റെ അടിമത്തത്തിൽ ഇരുന്നാൽ ആ ആനന്ദങ്ങളേയും (ഇമ്പങ്ങളെ) എല്ലാം ഉപേക്ഷിക്കണം എത്ര കഷ്ടങ്ങൾ ഇരുന്നാലും നാം ക്രിസ്തുവിനോടുള്ള കൂട്ടായ്മയിലാണെങ്കിൽ നമുക്ക് നിത്യമായ ആനന്ദം ലഭിക്കും. ശത്രുവിന്റെ കയ്യിൽ നിന്ന് വിടുതൽ സ്വീകരിക്കാനും, നിത്യജീവൻ നേടുവാനും ദൈവം യിസ്രായേലിന്റെ ഞരക്കം കേൾക്കുകയും അവരെ നോക്കുകയും അവൻ അവരെ ഓർമിക്കുകയും ചെയ്യും. ദൈവം നമ്മെ ഓർക്കുന്നുവെങ്കിൽ നമുക്ക് വിടുതൽ ലഭിക്കും. നമുക്കെല്ലാവർക്കും ഈ വിടുതൽ സ്വന്തമാക്കാം.

നമുക്ക് പ്രാർത്ഥിക്കാം. കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 

-തുടർച്ച നാളെ.