ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1 കൊരിന്ത്യർ 10:21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ക്രിസ്തുവിന്റെ സുവിശേഷത്തിൻ അപ്പത്തിന്റെ പാത്രമായിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവു മരിച്ചാൽ, കർത്താവായ യേശുക്രിസ്തു നമ്മെ വീണ്ടും ഉയിർപ്പിക്കുന്നു എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 2 രാജാക്കന്മാർ 4:38- 44 അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
അവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.
അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങളിൽ എഴുതിയിരിക്കുന്നത് ദൈവപുരുഷനായ എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ വന്നു. അവർ അവന്റെ മുമ്പിൽ വന്നു എന്നത് ഒരു ദൃഷ്ടാന്തമായി നമുക്ക് കാണിച്ചുതരുന്നത്, കർത്താവ് നമ്മെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്നതിനുശേഷം നമ്മിൽ ദൈവവചനം അധികമില്ലെങ്കിൽ അത് നമ്മുടെ ആത്മാവിനു വിശക്കുന്നു എന്നും. ആകയാൽ കർത്താവ് ഒരു ന്യായവിധിയെന്ന നിലയിൽ പായസം ഉണ്ടാക്കുക എന്നു പറയുന്നു. അതിനുള്ള കാരണം പ്രവാചകശിഷ്യന്മാർ ദൈവത്തിനു യോഗ്യമായ ഫലം നൽകാത്തതിനാൽ അവിടെ ക്ഷാമം ഉണ്ടാകുന്നു. പായസം എന്നാൽ അത് ജഡത്തിന്റെ പ്രവൃത്തികളെ കാണിക്കുന്നു. ഇത് ദൈവത്തിന്റെ ന്യായവിധി. ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു എന്നത്, ആത്മാവിലെ ജഡീകചിന്തയെ കാണിക്കുന്നു. ഈ വിധത്തിൽ പല ദൈവദാസന്മാരും വഞ്ചിക്കപ്പെടുകയും അവർ എന്താണ് ഭക്ഷിക്കുന്നതെന്നു അറിയാതെയും ഇരിക്കുന്നു. ഈ രീതിയിൽ ഭക്ഷിച്ചാൽ ആത്മാവ് മരിക്കും എന്ന് നാം മനസ്സിലാക്കാൻ ദൈവം ഇത് ദൃഷ്ടാന്തപ്പെടുത്തുന്നു. ആകയാൽ ദൈവത്തിന്റെ ഈ ന്യായവിധിയിൽ നിന്ന് നാം വിടുതൽ പ്രാപിക്കണം. ഈ രീതിയിൽ നാം വിടുതൽ പ്രാപിക്കാൻ ദൈവം നമുക്ക് കാണിച്ചുതരുന്ന ദൃഷ്ടാന്തം. മാവു കൊണ്ടുവരുവിൻ എന്നു എലീശാ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല. അവരുടെ ദോഷം മാറി എന്നത് ഇത് വ്യക്തമാക്കുന്നു. മാവ് ദൈവത്തിന്റെ സത്യവചനം എന്നും , നാം അത് ഏറ്റെടുത്താൽ മരണം നീങ്ങി നമ്മൾ ജീവിക്കും എന്നതും സൂചിപ്പിക്കുന്നു.
പിന്നെ നാം നോക്കുമ്പോൾ ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു എന്ന് പറയുന്നത്തിന്റെ വസ്തുത എന്തെന്നാൽ; ക്രിസ്തുവിന്റെ സുവിശേഷ വചനങ്ങളായ ഇരുപതു യവത്തപ്പങ്ങളെ ദൈവത്താൽ വീണ്ടെടുക്കപ്പെട്ടവരായ പൂർണ്ണ കൃപയുള്ളവരാൽ അത് നൂറു പേർക്കും, അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്ന് പറയുന്നു , അപ്പോൾ യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു എന്നുള്ളതു നമുക്ക് കാണാൻ കഴിയും. ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നത് എന്തെന്നാൽ ദൈവം അനുഗ്രഹിക്കുന്ന അപ്പമായ ജീവവചനം വളരെയധികം വർദ്ധിക്കും. ആകയാൽ നാം ദൈവത്തിന്റെ അനുഗ്രഹമായ അപ്പത്തിന്റെ പാത്രമായി പൂർണ്ണ കൃപയള്ളവരായി മാറാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.