അന്യന്മാരും പരദേശികളും ആരാണ്?

Sis ബി.ക്രിസ്റ്റഫർ വാസിനി
Jun 30, 2020

ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

എഫെസ്യർ 2: 19, 20 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.

20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, 

ഹല്ലേലൂയ്യാ.


അന്യന്മാരും പരദേശികളും ആരാണ്?


കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ മനസാന്തരപ്പെടുക അപ്പോൾ നീ രക്ഷിക്കപ്പെടും എന്നതിനെക്കുറിച്ചു ധ്യാനിച്ചു. ഈ ദിവസങ്ങളിൽ, കാലതാമസമില്ലാതെ, വെറുതെ ദിവസങ്ങൾ ചെലവഴിക്കാതെ, ഉചിതമായ സമയത്ത്, ദൈവവചനം കേട്ടയുടനെ, നാം അനുതപിച്ചാൽ, അത് നമുക്ക് വലിയ അനുഗ്രഹമായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ, യാക്കോബിനെ ഒരു ദൃഷ്ടാന്തം എന്ന നിലയിൽ ദൈവം നമുക്ക് കുറച്ച് കാര്യങ്ങൾ കാണിച്ചുതന്നു, മിസ്രയീമിലെ അടിമത്തത്തിൽ നിന്ന് നമ്മെ എങ്ങനെ വീണ്ടെടുക്കണം എന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ ധ്യാനിച്ചു.

യാക്കോബ് ഫറവോന്റെ അടുത്തെത്തിയപ്പോൾ ഫറവോൻ യാക്കോബിനോടു  എത്ര വയസ്സായി എന്നു ചോദിച്ചു. യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.

ഇതിൽ നിന്ന്, നമ്മുടെ പൂർവ്വികരെല്ലാം പരദേശികരായിരുന്നു എന്നതാണ്. അതായത്, അവരുടെ ഉള്ളിൽ ശരിയായ ശുദ്ധീകരണം ഇല്ലായിരുന്നു, എല്ലാവരും പരദേശികളാണെന്ന് സമ്മതിച്ചു. കാരണം, കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ രക്തം ചൊരിയാതെ പാപമോചനം ഉണ്ടാകില്ല എന്നതിനെക്കുറിച്ചു ധ്യാനിച്ചു. പക്ഷേ, അവർ മരിക്കുമ്പോൾ എബ്രായർ 11: 13 ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.

ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.

ആ സ്വന്തദേശം  കനാൻ ആണ്, അവിടെ പാലും തേനും ഒഴുകുന്നു, അത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. അവർ (പൂർവ്വപിതാക്കന്മാർ) അത് തേടുകയാണെന്ന് ഏറ്റുപറയുന്നു.

എന്നാൽ യാക്കോബിനും ആ പദവി ലഭിച്ചില്ല. അതുകൊണ്ടാണ് താൻ ഒരു പരദേശിയും  എന്റെ നാളുകൾ ചുരുക്കവും കഷ്ടമുള്ളതും അത്രേ എന്നു അവൻ ഫറവോനോട് പറയുന്നു.

എന്നാൽ അവരുമായി താരതമ്യപ്പെടുത്തുമ്പോൾ നാം എത്രമാത്രം പ്രത്യേകതയുള്ളവരാണെന്ന് ചിന്തിക്കണം. അവർ ആ ദേശം വിദൂരത്തുനിന്നു കണ്ടു വിശ്വാസത്തോടെ മരിച്ചു. എന്നാൽ നമ്മൾ നമ്മുടെ കർത്താവായ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു, അവൻ നമക്കുള്ളിൽ പ്രവേശിച്ചും, നമ്മിൽ ജീവിച്ചു ദൈവം ആ സ്വന്തദേശമായി നമ്മളെ മാറ്റി, എങ്കിലും പലരും ഞാനൊരു പരദേശിയാണ് എന്നുപറയുന്നു.

എന്റെ പ്രിയമുള്ളവരേ, ആരാണ് പരദേശി?

നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അവരുടെ സ്വന്ത രക്ഷകനായി അംഗീകരിക്കാത്തവരാണ് പരദേശി എന്ന് നാം അറിഞ്ഞിരിക്കണം. ഈ രീതിയിൽ, ജഡിക പ്രവർത്തികൾ ഉള്ളവർ പരദേളാണ്. അവരുടെ ജീവിതം കുറവും തിന്മയും നിറഞ്ഞതായിരിക്കും.

എന്നാൽ നാം എപ്പോഴും അവന്റെ കൂടെ ജീവിക്കാൻ വേണ്ടി, അവന്റെ ജീവനെ നമുക്കായി തന്നു, നാം നിത്യജീവൻ കൈവശമാക്കും എങ്കിൽ നാം ദീർഘായുസ്സുള്ളവരായി തീരും. നമ്മുടെ ഭാരമെല്ലാം നമ്മിൽ നിന്ന് അകന്നുപോകും.

ലോകം ,ജഡം ,പിശാച് ഇവയെ ജയിക്കാത്തവരുടെ ജീവിതം കഷ്ടവും,പ്രയാസവും ആയിരിക്കും. നാം ദൈവത്തിന്റെ ഭവനമായി മാറുകയാണെങ്കിൽ, നാം എപ്പോഴും ക്രിസ്തുവിൽ സന്തോഷിക്കുവാൻ സാധിക്കും.

എന്റെ പ്രിയപ്പെട്ട ദൈവമക്കളെ, ഇത് വായിക്കുന്ന നാം ഓരോരുത്തരും നമ്മളെക്കുറിച്ച് ചിന്തിക്കണം. നമ്മിൽ വിശ്വാസവും, ആ വിശ്വാസത്തിന് പ്രവർത്തിയും ഉണ്ടെങ്കിൽ നാം ദൈവത്തെ കാണും. നമ്മുടെ ഹൃദയം എപ്പോഴും ശുദ്ധമായിരിക്കണം. ജഡിക കറയും, ലൗകിക ചിന്തകളും നമ്മിൽ നിന്ന് നീക്കം ചെയ്താൽ നാം പരദേശികളാകില്ലെന്ന് നാം അറിഞ്ഞിരിക്കണം.

മരണവും ജീവനും നാവിന്റെ അധികാരത്തിലാകുന്നു. അതിനാൽ, ദൈവജനമേ, ഇത് വായിച്ചു, നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം ശരിയാക്കിയാൽ നാം അനുഗ്രഹിക്കപ്പെടും. ഇനിമേലാൽ നമ്മുടെ ആത്മാവ് ദൈവസ്നേഹത്താൽ സത്യസന്ധമായി നിറഞ്ഞാൽ ,നമ്മൾ പരദേശികരല്ലെന്ന് തീരുമാനിക്കാം.

പ്രവൃത്തികൾ 13: 17 - 20 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.

മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,

കനാൻ ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.

അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,

1 പത്രോസിന്റെ ലേഖനം വായിക്കുമ്പോൾ, പത്രോസ് എഴുതിയതായും സഭയിലെ പരദേശികർക്ക് എഴുതുന്നതായും കാണാം. ഇതിനുള്ള കാരണം, വീണ്ടും ജനിക്കുന്ന ആളുകൾ സ്വന്തം മോഹങ്ങൾക്കനുസൃതമായി നടക്കുന്നു, അതിനാൽ അവർ പരദേശികൾ എന്നു എഴുതിയിരിക്കുന്നു.

1 പത്രോസ് 1: 13 - 16  ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.

പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ

മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.

“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.

എന്നാൽ സഭയാം കുടുംബങ്ങൾക്കു, പരദേശികൾ എന്നു  എഴുതാനുള്ള കാരണം, എന്തെന്നാൽ ആളുകൾ തങ്ങളുടെ പൂർവ്വികരെപ്പോലെ പരമ്പര്യ പ്രവൃത്തികളുമായി യോജിച്ച് നടക്കുന്നതുകൊണ്ടാണ്, അവർ അലങ്കാരങ്ങളുമായി നടക്കുന്നുവെന്ന് മനസ്സിലാക്കുന്നു. അതിനാൽ, പൂർണ്ണ പ്രത്യാശയെക്കുറിച്ച് അവൻ ദൈവവചനം എഴുതുന്നുണ്ടെന്നും നാം മനസ്സിലാക്കുന്നു.

1 പത്രോസ് 2: 11, 12 പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും

നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.

മേൽപ്പറഞ്ഞ വാക്യം പറയുന്നത്, ജഡിക മോഹങ്ങളോടും മാംസപ്രവൃത്തികളോടും കൂടെ ജീവിക്കുന്നവർ പരദേശികളും പ്രവാസികളും ആണ്. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നത് നമ്മുടെ ജഡപ്രവൃത്തികളെ നശിപ്പിക്കാനാണ്.

റോമർ 8: 13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.

നമ്മുടെ പൂർവ്വികർക്ക് ഈ പ്രവർത്തനങ്ങൾ ലഭിച്ചില്ല. അതിനാൽ, ദൈവം നമുക്ക് ഈ നല്ല പദവി നൽകി, ദൈവാത്മാവിലൂടെ നമ്മെ നയിക്കുന്നു. ഓരോ ദിവസവും അവൻ തന്റെ കൃപയാൽ നമ്മെ നിറക്കുന്നു.

എന്നാൽ വിശ്വാസത്തിൽ മരിച്ച നമ്മുടെ പൂർവ പിതാക്കന്മാർ എപ്പോൾ ഉയിർത്തെഴുന്നേറ്റു എന്നാൽ,  യേശു ക്രിസ്തുവിനെ  ക്രൂശിൽ ക്രൂശിച്ച സമയത്ത് ഉറക്കെ നിലവിളിച്ചു അവന്റെ പ്രാണനെ വിട്ടു

മത്തായി 27: 51 - 53  അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;

ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു

അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.

പ്രിയമുള്ളവരേ മേല്പറഞ്ഞ കാര്യങ്ങളെ നാം നോക്കുമ്പോൾ പഴയനിമയ വിശുദ്ധന്മാർ യേശുവിന്റെ  പുനരുത്ഥാനത്തിനു ശേഷം മാത്രമേ വിശുദ്ധ സ്ഥലത്തിൽ പ്രവേശിച്ചതു. അതിനാൽ അവർ ലോകത്തിൽ ജീവിച്ചിരുന്ന നാളുകൾ അന്യരും പരദേശികളും ആയിരുന്ന ദിവസങ്ങളാണെന്ന് ഇത് വ്യക്തമാക്കുന്നു.

എന്നാൽ നമ്മൾ ഈ ലോകത്തിൽ തന്നെ ജീവിക്കുമ്പോഴാണ്, ക്രിസ്തു നമുക്കു തന്റെ ജീവൻ നൽകുകയും, നമ്മെ ഭൂമിയിൽ വെച്ചേ വിശുദ്ധ സ്ഥലത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നാം അന്യരും പരദേശികളും അല്ല, നമ്മൾ ദൈവത്തിന്റെ സ്വന്ത ജനമായിരിക്കുന്നു.

എന്നാൽ പ്രിയമുള്ളവരേ, നിങ്ങളിൽ ആരെങ്കിലും ഇപ്പോൾ പരദേശികർ എന്ന് വിചാരിച്ചിരുന്നാൽ ദൈവത്തോടു ചേരുവാനുള്ള വിശേഷഭാഗ്യത്തെ ക്രിസ്തുവിന്റെ രക്തത്താൽ പ്രാപിക്കുവിൻ ,അങ്ങനെയായാൽ ഈ സമയം തന്നെ അവൻ നിങ്ങളെ സംരക്ഷിക്കും എന്നതിൽ ഒരു മാറ്റവുമില്ല.

എല്ലാവിധത്തിലും, അവൻ നിങ്ങളെ എല്ലാവരെയും സംരക്ഷിക്കും.

കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം.

തുടർച്ച നാളെ.