ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

കൊലൊസ്സ്യർ 1:28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം മാത്രമല്ല,  നമ്മുടെ അയൽക്കാരും  ക്രിസ്തുവിന്റെ ജീവൻ പ്രാപിക്കുന്നതിന് നാം സഹായിക്കണം.

      കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവിന്റെ  പെരുമ നീക്കം ചെയ്യുന്നത് – ദൃഷ്ടാന്തം, എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 2 രാജാക്കന്മാർ 4:1- 7 പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

 എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.

 അതിന്നു അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു.

 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.

 അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.

 പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.

 അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.

      പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം നോക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ യേശുക്രിസ്തു എപ്രകാരം പരിശുദ്ധാത്മാവിനാൽ നമ്മുടെ ഭവനത്തിലും, നമ്മുടെ അടുത്തുള്ളവരുടെ ആത്മാവിനെയും കൃപയുടെ പൂർണ്ണതയാൽ നിറയ്ക്കുന്നത് എങ്ങനെയെന്നും ദൃഷ്ടാന്തപ്പെടുത്തി വ്യക്തമാക്കുന്നു. എങ്ങനെയെന്നാൽ നാം നോക്കുമ്പോൾ പലരും കർത്താവിന്റെ വചനത്തെ ഭയപ്പെട്ടു നടക്കുന്നതു നാം  കാണുന്നു. എന്നാൽ ക്രിസ്തുവിന്റെ ജീവൻ ഉള്ളിൽ പ്രാപിക്കാത്തവരെ  ദൈവം ഭർത്താവില്ലാത്തവരെന്നു ദൃഷ്ടാന്തപ്പെടുത്തുന്നു. ഇപ്രകാരം  ഉള്ളവരുടെ ആത്മാവ് (ആന്തരിക മനുഷ്യൻ, ബാഹ്യ മനുഷ്യൻ  എന്നത്  രണ്ട് പുത്രന്മാർ) സാത്താൻ അവരെ തന്റെ അടിമത്തത്തിലാക്കുന്നു എന്നതിനാൽ ആ സ്ത്രീയായ മണവാട്ടി സഭ അത് കർത്താവിനോട് പറയുമ്പോൾ; കർത്താവ് നമ്മോടു  ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം എന്ന് ചോദിക്കുന്നു. എന്നിട്ട് അവൻ നമ്മുടെ വീടായ ആത്മാവിനെ പരിശോധിക്കുന്നു. അങ്ങനെ പരിശോധിക്കുന്ന ദൈവം നമ്മോട് ചോദിക്കുന്നു:  വീട്ടിൽ നിനക്കു എന്തുള്ളു എന്നു. ഒരു ഭരണി എണ്ണ അടിയന്റെ വീട്ടിൽ ഇരിക്കുന്നു എന്നാൽ. അയൽക്കാരുടെ അടുത്ത് പോയി പാത്രങ്ങൾ  വാങ്ങൂ എന്നു പറയുന്നത്, നാം പ്രാപിച്ച രക്ഷ നമുക്ക് മാത്രം ഇരുന്നാൽ പോരാ അയൽക്കാർക്കും നൽകണം, അതിനുവേണ്ടി അയൽക്കാരനിൽ നിന്ന് ഒഴിഞ്ഞ പാത്രങ്ങൾ വാങ്ങി അതും നിറയ്ക്കാൻ അവൻ പറയുന്നു. അപ്രകാരം ആ സ്ത്രീ അവ ചോദിച്ചു വാങ്ങി   അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.  ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എന്തെന്നാൽ, ദൈവം നമ്മെ രക്ഷിച്ചിരിക്കുമ്പോൾ  നാം ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരോട് പറയണം, അവരും പാപത്തിൽ നിന്ന് വിടുവിക്കപ്പെട്ടു  രക്ഷിക്കപ്പെടണം അതാണ് ദൈവഹിതം എന്നത് മനസ്സിലാക്കി, നാം മറ്റുള്ളവരെയും  ക്രിസ്തുവിന്റെ പാതയിൽ നയിക്കുമ്പോൾ  നമ്മുടെ ആന്തരിക മനുഷ്യനും ബാഹ്യ മനുഷ്യനുമായ നമ്മുടെ രണ്ട് പുത്രന്മാർ സാത്താന്റെ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെടും, അപ്പോൾ നമ്മുടെ ജീവിനത്തിനായുള്ള  കാര്യങ്ങൾ ദൈവം അനുഗ്രഹിക്കുന്നു. 

      അതുകൊണ്ടത്രെ  മത്തായി 6:33-ൽ കർത്താവ് അരുളിച്ചെയ്തത് മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. അതിനാൽ അത്തരം അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.