ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 118:25

യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം തളർന്നുപോകാതെ സൽകർമ്മങ്ങൾ ചെയ്തു, ദൈവീക ശക്തി ധരിച്ചു, വിശ്വാസ യാത്രയിൽ  വിശുദ്ധ പർവ്വതത്തിൽ എത്തിച്ചേരാം.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ  ആത്മാവിൽ ക്രിസ്തു രാജാവായി എഴുന്നള്ളി, ആഹാബിന്റെ രാജ്യം നമ്മിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 19:1-8 

ഏലീയാവു ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.

 ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.

 അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.

 താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.

 അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.

 അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.

 യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.

 അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.

        പ്രിയമുള്ളവരേ ഏലിയാ പ്രവാചകനെ ഉപയോഗിച്ച് കർത്താവ് നമുക്ക് ദൃഷ്ടാന്തമായി  കാണിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം എന്തെന്നാൽ, ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ വാളുകൊണ്ട് കൊന്നു, പക്ഷേ അവരുടെ രാജാവായ ആഹാബും, ഈസേബെലും നശിപ്പിക്കപ്പെട്ടില്ല, അതിനാൽ അവരുടെ ഭീഷണിയുടെ മുൻപിൽ തളർന്നുപോകുന്നു. ഇങ്ങനെ തളർന്നുപോകുന്നവർ തങ്ങൾക്ക് കർത്താവിനോട് മരിക്കണമെന്നും എന്റെ പ്രാണനെ എടുത്തുകൊള്ളണമെന്നും പറയുകയും അവർ  ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുകയും ചെയ്യുന്നു. അതിനുള്ള കാരണം അവന്റെ ആത്മാവിൽ ക്രിസ്തുവിന്റെ ജീവൻ ഉയിർത്തെഴുന്നേൽക്കാത്തതിനാൽ അവൻ താളർന്നുപോകുന്നു. ഇങ്ങനെ ക്ഷീണിച്ച ജീവിതം നയിക്കുന്നവർക്ക് ചൂരച്ചെടി അവന്റെ തണലാകുന്നു. എന്നാൽ നാം ക്രിസ്തുവിന്റെ കൃപയുടെ നിഴലിൽ മറഞ്ഞു ജീവിക്കണം. ഈ രീതിയിൽ കൃപയുടെ നിഴലിൽ മറയണമെങ്കിൽ  നമ്മുടെ ജീവിതത്തിൽ നാം മാറ്റേണ്ട  കാര്യങ്ങൾ മാറ്റുകയും നശിപ്പിക്കേണ്ടതു  നശിപ്പിക്കുകയും വേണം അപ്പോൾ ശത്രു തന്റെ അവകാശവുമായി നമ്മെ പിന്തുടരുകയില്ല. ഈ രീതിയിൽ ക്രിസ്തുവിന്റെ കൃപയുടെ നിഴൽ നമുക്ക്  ഇല്ലെങ്കിൽ; നമുക്ക് നിൽക്കാൻ സാധിക്കുകയില്ല എന്ന് ചിന്തിക്കുകയും തളർന്നുപോകുകയും, നമ്മുടെ വിശ്വാസം അവസാനിപ്പിക്കാം എന്ന് വിചാരിക്കുകയും ചെയ്തേക്കാം. ഈ രീതിയിൽ അനേക ഭക്തന്മാർ   തങ്ങളുടെ ജീവിതം നശിപ്പിക്കുന്നു. അതിനാൽ കർത്താവ് ദൂതനെ അയച്ച് ഏലിയാവിന് കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും നൽകിയതുപോലെ തന്നെ ദൈവം  തന്റെ ആദ്യജാതനെ നമുക്ക് നൽകി, അവനിൽ നിന്ന് അവൻ നമുക്ക് മണവാട്ടിയെയും നൽകുന്നു. അത്തരം അനുഗ്രഹങ്ങൾ നാം പ്രാപിക്കുകയാണെങ്കിൽ , കർത്താവ് നമ്മുടെ ക്ഷീണങ്ങൾ മാറ്റുകയും വിശ്വാസ യാത്രയിൽ അവൻ നമ്മെ ശക്തിപ്പെടുത്തുകയും, നമുക്ക് ക്രിസ്തുവായ വിശുദ്ധ പർവ്വതത്തിൽ എത്തിച്ചേരാനും സാധിക്കും. ഈ രീതിയിൽ നാം തളർന്നു പോകാതെ ദൈവീക ശക്തിപ്രാപിച്ചു വിശ്വാസ യാത്ര ചെയ്യുകയും നമുക്ക് എത്തിച്ചേരേണ്ട വിശുദ്ധ സ്ഥലമായ  വിശുദ്ധ പർവ്വതത്തിൽ എത്തിച്ചേരാനായി നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.