ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 116:13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആരാധിക്കുന്നവരായിരിക്കണം.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ  ആത്മാവ് കർത്താവിനാൽ പൂർണ്ണതയിലേക്ക് നയിക്കപ്പെടുന്നു എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 18:1-5 ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.

 ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.

 ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.

 ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.

 ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.

       മേൽപ്പറഞ്ഞ വാക്യങ്ങളുടെ വിശദീകരണം എന്തെന്നാൽ ആഹാബും അവന്റെ ഭാര്യയായ ഈസേബെലും   യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ള കാര്യങ്ങൾ ചെയ്യുന്നതിനാൽ, കർത്താവ് ആഹാബിന്റെ  ഗൃഹവിചാരകനായ ഒരു വ്യക്തിയിൽക്കൂടെ തന്നെ തന്റെ   പ്രവാചകന്മാരെ സംരക്ഷിക്കുവാനുള്ള ഹൃദയം കൊടുക്കുന്നു. കൂടാതെ ആഹാബിനെ തന്നെത്താൻ കാണിക്കുവാൻ ഏലിയാവിനു ഒരു സാഹചര്യം സൃഷ്ടിക്കുന്നു. ഇതിനെ ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നത് എന്തെന്നാൽ നമ്മുടെ ഹൃദയം ആഹാബിന്റെ രാജവാഴ്ച്ച ആണെങ്കിൽ, ദൈവത്തിന്റെ പ്രവൃത്തികൾ നശിപ്പിക്കാൻ  പരസ്ത്രീയായ ഈസേബെൽ  ആഹാബിന്റെ ഭാര്യയായ മണവാട്ടി സഭയായിരുന്നു നമ്മുടെ വിശുദ്ധ ജീവിതം നശിപ്പിക്കുവാൻ  പദ്ധതി ചെയ്തുകൊണ്ടിരിക്കുന്നതിനാൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു ആഹാബിനോട് കൽപിക്കുന്നു. ആകയാൽ ആഹാബ് ഈസേബെൽ  ക്രിയകൾ നശിപ്പിക്കാൻ  മൂന്നുവർഷത്തിനുശേഷം, ദൈവത്തിന്റെ  പ്രവാചകൻ നമ്മിൽ വെളിപ്പെടും എന്നതും, അതിനു മുഖാന്തിരം ഒരുക്കാൻ ആഹാബിന്റെ ഗൃഹവിചാരകനെ ഏൽപ്പിക്കുന്നതും കാണുന്നു. ഇത് വ്യക്തമാക്കുവാൻ നമ്മുടെ ഇടയിൽ ഒരു പ്രവാചകൻ എഴുന്നേൽക്കും എന്ന് എഴുതിയിരിക്കുന്നു. ഇത്  സംബന്ധിച്ച വചനം  ആവർത്തനം 18: 9 - 15  നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകൾ നീ പഠിക്കരുതു.

 തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ,

 മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.

 ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.

 നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.

 നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.

 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

       മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങൾ ക്രിസ്തുവിനു ദൃഷ്ടാന്തം. നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മിൽ രാജാധി രാജാവായും,  പരിശുദ്ധാത്മാവ് മണവാട്ടി സഭയായും വെളിപ്പെടുമ്പോൾ, ഈസേബെലിന്റെ തന്ത്രപ്രവൃത്തികളായ ബാലിൻറെ ബലിപീഠങ്ങളെ യഹോവ തകർത്തു നിർമ്മൂലമാക്കുവാൻ എഴുന്നേൽക്കുന്നു എന്നതു, ദൃഷ്ടാന്തത്തോടെ നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു ഏലീയാവിനോട് പറഞ്ഞയക്കുന്നു, ഈ വിധത്തിൽ കർത്താവ് നമ്മുടെ മധ്യത്തിൽ ഉയിർത്തെഴുന്നേൽക്കുന്നു എന്നതും, ഇപ്രകാരം  ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആരാധിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.