ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 23:6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ  ആത്മാവ് കർത്താവിനാൽ പൂർണ്ണതയിലേക്ക് നയിക്കപ്പെടുന്നു.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ഹൃദയം ദൈവരാജ്യം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 17:15-24 അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.

 യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.

 അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.

 അപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു.

 അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.

 അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നു പാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.

 പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.

 യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.

 ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.

 സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.

       മേൽപ്പറഞ്ഞ വാക്യങ്ങളിൽ സാരെഫാത്തിലെ വിധവയുടെ ആത്മാവ് ദൈവരാജ്യമായി മാറിയതിന്റെ  ദൃഷ്ടാന്തം. കർത്താവ് ഏലിയാവിലൂടെ അരുളിച്ചെയ്ത വചനമനുസരിച്ച്  കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.  കലത്തിലെ മാവും   ഭരണിയിലെ എണ്ണയും അർത്ഥമാക്കുന്നത് നമ്മുടെ ആത്മാവിൽ കർത്താവായ യേശു ഉയിർത്തെഴുന്നേറ്റു എന്നതാകുന്നു ഇതിന്റെ ദൃഷ്ടാന്തം.

       പ്രിയമുള്ളവരേ ദൈവത്തിൽ നിന്ന് പുറപ്പെടുന്ന  വചനങ്ങൾ സത്യമാണ് എന്ന് ഇവിടെ തെളിയിക്കുന്നു. കൂടാതെ ആത്മാവ് ഉയിർത്തെഴുന്നേറ്റ  സാരെഫാത്തിലെ   വിധവയുടെ ജീവിതത്തിൽ  കർത്താവിന്റെ പരീക്ഷണം ഉണ്ടായപ്പോൾ  അവൾ പിറുപിറുക്കുന്നു. എന്നാൽ കരുണയുള്ള  കർത്താവ് ദൈവപുരുഷന്റെ അപേക്ഷ സ്വീകരിക്കുന്നു. കൂടാതെ അവളുടെ ആത്മാവ് മാളിക മുറിയിലെ അനുഭവത്തിൽ വരണം എന്നതിനായി അത്തരമൊരു പരീക്ഷ  നടക്കുന്നു. ആ മാളികമുറി എന്നത്  ക്രിസ്തുവിന്റെ ശരീരത്തിലും ക്രിസ്തുവിന്റെ രക്തത്തിലും പങ്കുകൊള്ളുന്ന സ്ഥലമാണ് ആ മാളികമുറി. ക്രിസ്തുവന്റെ ശരീരം അപ്പമായും അവന്റെ രക്തം വീഞ്ഞായും അവൻ അനുഗ്രഹിക്കുകയും നമുക്ക് നൽകുകയും നാം അതിൽ പങ്കുചേരുകയും  ചെയ്യുമ്പോൾ, നമ്മുടെ ആത്മാവിനെ എന്നെന്നേക്കും ജീവിപ്പിക്കുന്നു, ഇതാണ് സാരെഫാത്തിലെ വിധവയുടെ ജീവിതത്തിൽ കർത്താവ് പൂർണ്ണത കൊണ്ടുവരുന്നത്, ഈ രീതിയിൽ ദൈവം നമ്മെ ക്രിസ്തുവിന്റെ പൂർണ്ണതയിൽ  നിറച്ചു അനുഗ്രഹിക്കുന്നതിനായി നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.