Mar 15, 2022

    ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ലൂക്കോസ് 17:20,21 ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;

 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ഹൃദയം ദൈവരാജ്യം.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം  നമ്മുടെ ജീവിതത്തിൽ ഒരിക്കലും ശാപഗ്രസ്തമായതിനു   അടിമപ്പെടാതിരിക്കാൻ നാം സൂക്ഷിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 17:1-14 എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.

പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:

 നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.

 തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.

 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു.

 കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.

 എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.

 അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

 നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.

 അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.

 അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.

 അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.

 ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.

 യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന   ഓരോ വചനങ്ങളും ദൈവരാജ്യം നമ്മുടെ ഉള്ളിൽ വരുന്നതിനുള്ള ദൃഷ്ടാന്തം എന്ന് നാം മനസ്സിലാക്കണം. അതായത് യിസ്രായേൽ രാജാവ്  കർത്താവായ യേശുക്രിസ്തുവിന് അവന്റെ ആത്മാവിൽ ഇടം കൊടുക്കാതിരുന്നതുപോലെ, നമ്മൾ ലൗകിക ഐശ്വര്യങ്ങൾക്കു ഇടം നൽകിയാൽ അവിടെ വരുന്ന വ്യക്തി ആഹാബ് ആണ്. അവൻ നമ്മുടെ ആത്മാവിൽ ബാലിന്റെ ബലിപീഠം സ്ഥാപിക്കും, അവന്റെ ഭാര്യ ഈസബെൽ. അവൾ സീദോനിൽ നിന്നുള്ളവളായിരുന്നു, അവൾ സീദോന്യരുടെ രാജാവായ എത്ബാലിന്റെ മകളായിരുന്നു. അവൾ ബാലിനെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു എന്ന് നമുക്ക് വായിക്കുവാൻ സാധിക്കും. ഈ വിധത്തിൽ ബാലിന് സ്ഥാനം നൽകിയാൽ നാം വീണ്ടും യെരീഹോ നഗരമായി മാറും എന്നതും, അപ്രകാരം കർത്താവിന് എതിരായ ഇത്തരം കാര്യങ്ങൾ  ചെയ്യുന്നതിനാൽ, പ്രവാചകനെ ഉപയോഗിച്ച് അവർ ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറയുന്നു. അതായത് ആ ദേശത്ത് മഞ്ഞും മഴയും ഉണ്ടാകില്ല എന്നത്, ബാലിന്റെ ബലിപീഠം പോലെ നമ്മുടെ ആത്മാവിൽ  വിഗ്രഹങ്ങൾ ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം വെളിപ്പെടുകയില്ല എന്നതും. എന്നാൽ നമ്മുടെ ആത്മാവിൽ നാം പ്രാപിച്ചിരുന്ന പ്രവാചകവചനങ്ങൾ കർത്താവിനാൽ നശിപ്പിക്കപ്പെടാതെ അവൻ അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.    

       പിന്നെ  നമ്മുടെ ആത്മാവ് മണവാളൻ വെളിപ്പെടാത്ത ഒരു ജീവിതം പോലെയാണെങ്കിൽ, അത് സാരെഫാത്തെന്നും , നമ്മെ  വിധവക്കു സാദൃശ്യമാക്കി ആ  ആത്മാവ് മരിക്കാതിരിക്കുകയും അതിനെ സംരക്ഷിക്കാൻ കർത്താവ് തന്റെ പ്രവാചകനെ അയച്ച്  ആ വിധവയുടെ ആത്മാവ് നശിസിച്ചുപോകാതെ  സംരക്ഷിക്കുകയും ചെയ്യുന്നു. പിന്നെ  ഉയിർത്തെഴുന്നേറ്റ ക്രിസ്തു അവിടെ മഹത്വത്തിൽ എന്നേക്കും വസിക്കുന്നവനായി  പ്രത്യക്ഷപ്പെടുന്നു. ഈ രീതിയിൽ, കർത്താവ് നമ്മെ ഉടെച്ചുവാർത്തു  തന്റെ മഹത്തായ അഭിഷേകത്താൽ നമ്മെ നിറയ്ക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ദൈവരാജ്യം (കുറയാത്ത അപ്പവും എണ്ണയും) നമ്മുടെ ആത്മാവിൽ പ്രകടമാകുന്നു. നാം ഇത് കാത്തിരുന്നു പ്രാപിക്കുന്നതിനായി നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.