ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 5:4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഏത് സാഹചര്യം വന്നാലും ദൈവത്തിനു വിരോധമായി തിന്മ ചെയ്യുന്നവരുടെ സഹായം തേടരുത്.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ പൂർവ്വികരുടെ വിഗ്രഹാരാധന പൂജാഗിരികളും, പഴയ പാരമ്പര്യ ജീവിതം പൂർണ്ണമായും നമ്മിൽ നിന്ന് നീക്കം ചെയ്യണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 15:16-23 ആസയും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
യിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കിൽ പാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു:
എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു ഈയോനും ദാനും ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
ബയെശാ അതു കേട്ടപ്പോൾ രാമാ പണിയുന്നതു നിർത്തി തിർസ്സയിൽ തന്നേ പാർത്തു.
ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവർ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ചെയ്തതൊക്കെയും അവൻ പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്റെ വാർദ്ധക്യകാലത്തു അവന്റെ കാലുകൾക്കു ദീനംപിടിച്ചു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, യിസ്രായേലിനും യഹൂദയ്ക്കും ഇടയിൽ യുദ്ധം നടക്കുന്നത് ദൈവം ദൃഷ്ടാന്തപ്പെടുത്തുന്നതിന്റെ കാരണം, നമ്മുടെ ആത്മാവിൽ സംഭവിക്കുന്ന ആത്മീയ യുദ്ധങ്ങൾ എല്ലാം ആത്മാവ് ആഗ്രഹിക്കുന്ന കാര്യങ്ങളെ കാണിക്കുന്നു. കൂടാതെ നാം ധ്യാനിക്കുന്നത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുകയും, മറ്റു ചിലപ്പോൾ നാം ദൈവത്തിന്റെ സത്യവചനങ്ങൾ ഉപേക്ഷിക്കുകയും, നമ്മുടെ മനസ്സിൽ തോന്നുന്നത് ചെയ്യുകയും, നമ്മുടെ ഉള്ളിൽ നടക്കുന്ന ദൈവഹിതമല്ലാത്ത കാര്യങ്ങളാൽ, നമ്മളെ ദൈവത്തിൽ നിന്ന് അകറ്റുന്ന ക്രിയകൾ നമ്മിൽ കാണുന്നതിനെ ആകുന്നു, ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു എന്ന് എഴുതിയിരിക്കുന്നത്. നാം ഇത് ഉടനടി തിരിച്ചറിയുകയും നമ്മുടെ ജീവിതത്തിന്റെ ആത്മീയ വളർച്ചയിൽ നാം എങ്ങനെ വീണെന്ന് മനസ്സിലാക്കുകയും, നാം വേഗത്തിൽ കർത്താവിന്റെ സഹായം തേടുകയും ചെയ്താൽ എല്ലാ കാര്യങ്ങളിലും കർത്താവ് നമ്മെ സഹായിക്കും. എന്നാൽ ആസാ ദൈവഹിതം ചെയ്തിരുന്നെങ്കിലും ബയെശക്കെതിരെ പോരാടാൻ അരാംരാജാവിന്റെ സഹായം തേടി. എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു, അവന്റെ സഹായം തേടുകയും ചെയ്തതിനാൽ കർത്താവ് ആസയോട് കോപിച്ചു. അതുകൊണ്ട് തന്നെ അവസാന നാളുകളിൽ കാലിൽ അസുഖം ബാധിച്ചു. അതുപോലെ നാമും നമ്മുടെ ആത്മാവ് ഇച്ഛിക്കുന്നതു പോലെ കർത്താവിന്റെ ദൃഷ്ടിയിൽ തിന്മയായത് ചെയ്താൽ കർത്താവ് നമ്മെയും ശിക്ഷിക്കും. ആകയാൽ കർത്താവിൽ പ്രിയമുള്ളവരേ, ഒരു സാഹചര്യത്തിലും നാം കർത്താവിനു വിരോധമായി തിന്മ ചെയ്യാൻ നടക്കുന്നവരുടെ സഹായം തേടരുത്. നമ്മൾ അവരോടൊപ്പം ഇരിക്കുകയും അരുത്. ഇത് മനസ്സിൽ സൂക്ഷിച്ച് കർത്താവിനായി നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.