ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സദൃശ്യവാക്യങ്ങൾ 25:11 തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങാപോലെ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവ് വഞ്ചിക്കപ്പെട്ടുപോകാതെ സംരക്ഷിക്കപ്പെടാൻ ദൈവഹിതമില്ലാത്തിടത്തുനിന്ന് തിന്നുകയും കുടിക്കയും ചെയ്യാതെ ജാഗ്രതയുള്ളവരായിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ഹൃദയമായ യാഗപീഠത്തിൽ ദൈവകോപാഗ്നി വരാതെ കാത്തുസൂക്ഷിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 13:7-17 രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.
ദൈവപുരുഷൻ രാജാവിനോടു: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തു വെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.
നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
അങ്ങനെ അവൻ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.
ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവൻ രാജാവിനോടു പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
അവരുടെ അപ്പൻ അവരോടു: അവൻ ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയിൽനിന്നു വന്നു ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു.
അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു, അവർ കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;
അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.
അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോടു: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.
അതിന്നു അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.
നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ ഏതുതരം രാജാക്കന്മാരോ പ്രഭുക്കന്മാരോ അധികാരികളോ ആയിരുന്നാലും അവർ യഹോവെക്കു അർപ്പിക്കുന്ന യാഗം ശരിയായ രീതിയിൽ അർപ്പിക്കാതിരുന്നാൽ, ദൈവീക ആലോചന നമുക്കു വെളിപ്പെട്ടാൽ നാം ആ ആലോചന തെറ്റാതെ വെളിപ്പെടുത്തുന്നവരായിരിക്കണം. എന്നാൽ അവരിൽ നിന്ന് നമുക്ക് സമ്മർദങ്ങളുണ്ടായാലും തക്കസമയത്ത് കർത്താവിനുവേണ്ടി അവ സഹിച്ചാൽ കർത്താവ് വന്ന് ദൈവഹിതപ്രകാരം നമ്മെ രക്ഷിക്കും. ദൈവത്തിന്റെ മഹത്വം നമുക്ക് കാണാൻ കഴിയും. കൂടാതെ, ഭക്ഷണം തിന്നരുതെന്ന് ദൈവം പറയുന്ന സ്ഥലത്ത് നാം ഒരിക്കലും തിന്നരുത്. ഇവിടെ നാം നോക്കുമ്പോൾ ദൈവം നമുക്ക് ഒരു ദൃഷ്ടാന്തത്തോടെ വ്യക്തമാക്കുന്നു, അതായത് അപ്പവും വെള്ളവും യെഹൂദയിൽനിന്നു വന്ന ദൈവപുരുഷൻ യൊരോബെയാമിന്റെ വീട്ടിൽ നിന്നുകയും കുടിക്കുകയും ചെയ്തില്ല . അതായത്, അത് കർത്താവിന്റെ വചനമാകുന്നു. ഇതിന്റെ ദൃഷ്ടാന്തം അപ്പവും വെള്ളവും എന്നത് ദൈവവചനം. വിഗ്രഹാരാധന എന്ന മ്ളേച്ഛത നടത്തുന്ന സഭകളിൽ നിന്ന് നാം അത് അനുഭവിക്കരുത്. കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ നാം വീണ്ടെടുക്കപ്പെട്ടു ആന്തരിക മനുഷ്യൻ ദൈവാനുരൂപം പ്രാപിക്കുമ്പോൾ നാം ഉപേക്ഷിച്ചുവന്ന പരമ്പര്യ സഭകളിലേക്ക് മടങ്ങിപ്പോയി ദൈവവചനം ഉൾക്കൊള്ളരുത് എന്ന് ദൈവം വ്യക്തമാക്കുന്നു.
ആകയാൽ കർത്താവിൽ പ്രിയമുള്ളവരേ, ദൈവവേലയിൽ ദൈവഹിതമല്ലാത്ത ഒരു സ്ഥലത്തു നിന്നും നാം തിന്നുകയോ കുടിക്കുകയോ ചെയ്യരുത് എന്നും, കൂടാതെ മ്ളേച്ഛമായ ആത്മാവോടുകൂടെ ആരാധിക്കുന്നവരുടെ കൂട്ടത്തിൽ പോയ് അതിൽനിന്നു പങ്ക് അനുഭവിക്കരുതെന്നും നാം മനസ്സിലാക്കുകയും വേണം. ഈ രീതിയിൽ മുകളിൽ പറഞ്ഞ വസ്‌തുതകളിൽ ശ്രദ്ധയോടെ നടക്കാൻ നമുക്ക് ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.