ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 51:1 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ഹൃദയമായ  യാഗപീഠത്തിൽ ദൈവകോപാഗ്നി വരാതെ കാത്തുസൂക്ഷിക്കണം.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ യാഗപീഠം  ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരമാണ് കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 13:1-6 യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ തന്നേ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദയിൽ നിന്നു ബേഥേലിലേക്കു വന്നു.

 അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.

 അവൻ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.

 ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്നു കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി.

 ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി.

 രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിൽ യാഗപീഠം എന്നത്  ദൈവം ക്രിസ്തുവിന്റെ ശരീരമായ സഭയെ ദൃഷ്ടാന്തമാക്കുന്നു. അതായത് യൊരോബെയാം  രാജാവായപ്പോൾ അവൻ തന്റെ ആഗ്രഹപ്രകാരം യാഗപീഠം പണിതു, പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി, അവൻ യിസ്രായേൽമക്കളെ വഴിതെറ്റിച്ചതിനാൽ  ദൈവം ആ യാഗപീഠത്തെ ന്യായംവിധിക്കുന്നവനായി പ്രത്യക്ഷപ്പെടുന്നു. ആകയാൽ  ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. കൂടാതെ, നമ്മുടെ ആത്മാവിൽ വിഗ്രഹങ്ങൾക്ക് സ്ഥാനം നൽകുകയും യാഗമപ്പിക്കുകയും ചെയ്താൽ ദൈവകോപാഗ്നി ഇപ്രകാരം നമ്മിൽ ഉണ്ടാകും. നമ്മൾ ഇതിനനുകൂലമായി  നിൽക്കുകയാണെങ്കിൽ നമ്മുടെ മണവാട്ടി സഭ സ്വർഗ്ഗീയ അനുഗ്രഹങ്ങൾ  അവകാശമാക്കാതെ നിഷ്ക്രിയമായിപ്പോകും. അങ്ങനെ നമ്മുടെ പാപം നിമിത്തം നമുക്ക് കൃപ നഷ്ടമായിരുന്നാൽ നാം  വീണ്ടും കർത്താവിന്റെ പാദങ്ങളിൽ നമ്മെ  സ്വയം സമർപ്പിച്ചാൽ കർത്താവ് നമ്മെ വിടുവിക്കും. അതുകൊണ്ട് നമ്മുടെ ഹൃദയത്തിലുള്ള എല്ലാ വിഗ്രഹങ്ങളെയും നശിപ്പിച്ചു നമ്മെ  ശുദ്ധീകരിച്ചു ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.