ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 13:5,6 ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.
യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ യാഗപീഠം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരമാണ്.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവിൽ പൂർണ്ണ കൃപ പ്രാപിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 12:25-33 അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിൽ ശെഖേം പണിതു അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.
അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
പ്രിയമുള്ളവരേ മേൽപ്പറഞ്ഞ വാക്യങ്ങളുടെ അർത്ഥം, നാം പൂർണ്ണ കൃപ പ്രാപിച്ചില്ലെങ്കിൽ നാം വഞ്ചിക്കപ്പെടും എന്നും, കൂടാതെ നാം പ്രാപിച്ച അഭിഷേകം നമ്മുടെ അനുസരണക്കേടുകൊണ്ടു നമ്മിൽ നിന്ന് പോയാൽ കർത്താവ് നമുക്ക് നൽകുന്ന ന്യായവിധി എന്തെന്നാൽ ക്രിസ്തു നമ്മിൽ പുരോഹിതനായിരിക്കുകയില്ല എന്നും നമ്മിൽ വെളിപ്പെടുന്ന പൗരോഹിത്യം ദൈവം അംഗീകരിക്കാത്തതും സാക്ഷിയില്ലാത്തതും ആയിരിക്കും എന്നും. ക്രിസ്തു നമ്മിൽ പുരോഹിതനായി ഒരു കാര്യവും ചെയ്യാതെ നമുക്ക് തോന്നുന്നതനുസരിച്ച്, നമ്മുടെ ഇഷ്ടപ്രകാരം നാമും നടന്നു, നമ്മോടുകൂടെയുള്ളവരെയും അപ്രകാരം നയിച്ച് കർത്താവിനെ ആരാധിക്കുക എന്നാൽ അത് കർത്താവിന് യോജിച്ച യാഗമല്ല. ഇതാകുന്നു ദൈവം യൊരോബെയാമിൽക്കൂടെ ദൃഷ്ടാന്തപ്പെടുത്തുന്നത്. ആകയാൽ നമ്മിൽ ആരും അങ്ങനെയാകാതെ ദൈവഹിതമായ ആരാധ യാഗപീഠത്തിൽ അർപ്പിക്കുന്നവരായി നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.