ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 32:10 ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ആലോചനക്കാരൻ  കർത്താവായ  യേശുക്രിസ്തു

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ രാജാധിരാജാവു കർത്താവായ യേശുക്രിസ്തു എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 12:1-14 രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.

 നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ

 അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:

 നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.

 അവൻ അവരോടു: നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.

 രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.

 അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.

 എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:

 നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.

 അവനോടുകൂടെ വളർന്നിരുന്ന യൌവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും.

 എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

 മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.

 എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു.

 യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.

  മേൽപ്പറഞ്ഞിരിക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ട് പരുഷമായി സംസാരിക്കുന്നത് നാം കാണുന്നു. രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; ; യഹോവ അഹിയാവു മുഖാന്തരം യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവർത്തിക്കേണ്ടതിന്നു ഇങ്ങനെ സംഭവിച്ചു.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളിലെ വസ്തുതകളെ നാം ധ്യാനിക്കുമ്പോൾ, കർത്താവിൽ നിന്ന് അഭിഷേകം സ്വീകരിച്ച കർത്താവിന്റെ ദാസന്മാർ ഒരിക്കലും മുതിർന്നവരുടെ ഉപദേശം നിരസിക്കാതെ  നല്ല ഉപദേശങ്ങൾ  സ്വീകരിക്കുന്നവരായിരിക്കണം. എന്നാൽ നമ്മുടെ നല്ല ആലോചനക്കാരൻ ക്രിസ്തുവാണ്. നാം അവനെ കാത്തിരിക്കുകയും എല്ലാറ്റിനും ഉപദേശം സ്വീകരിക്കുകയും വേണം. അതിനാൽ, സഭയിൽ അഭിഷേകം സ്വീകരിച്ച മുതിർന്നവരിൽ നിന്ന് നാം ഉപദേശം സ്വീകരിക്കണം. അതുകൊണ്ടാണ് സദൃശവാക്യങ്ങൾ 24: 6 -ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു.

അതുകൊണ്ട്  പ്രിയമുള്ളവരേ നമ്മുടെ ജീവിതത്തിലെ എല്ലാ ആലോചനയും നൽകുന്നത്  ക്രിസ്തു തന്നെ ആയിരിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.