ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ഹോശേയ 11:6 അവരുടെ ആലോചന നിമിത്തം വാൾ അവന്റെ പട്ടണങ്ങളിന്മേൽ വീണു അവന്റെ ഓടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ദമ്മേശെക്കിനും അരാമിനും നമ്മുടെ ഹൃദയത്തിൽ ഇടം കൊടുക്കാതെയും, കൂടാതെ നാം ആത്മീയ ജീവിതത്തിൽ വീണുപോകാതെയും നമ്മെ സൂക്ഷിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ദൈവത്തെ അനുസരിക്കാതിരുന്നാൽ, ദൈവം പ്രതിയോഗിയെ നമുക്ക് നേരെ എഴുന്നേല്പിക്കും എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 11:21-26 ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോടു: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
ഫറവോൻ അവനോടു: നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കൽ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.
ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.
ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായിവാണു.
സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങളിലെ ആശയങ്ങൾ നാം ധ്യാനിക്കുമ്പോൾ, ദൈവം നമുക്ക് ദൃഷ്ടാന്തത്തിനായി പല കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്തെന്നാൽ നാം ദൈവ കൽപ്പന ലംഘിക്കുമ്പോൾ ദൈവം തന്റെ കോപത്തിൽ ശത്രുക്കളെ നമുക്കെതിരെ എഴുന്നേൽപ്പിക്കുന്നു. അങ്ങനെ എഴുന്നേൽപ്പിക്കുമ്പോൾ, നമ്മുടെ ആത്മാവിൽ ദമ്മേശെക്കിന്റെ ക്രിയയും, കൂടാതെ അരാമിൻ രാജാവായി നമ്മിൽ വാണു. നമ്മുടെ ആത്മീയ ജീവിതത്തിൽ നമ്മെ വളരാൻ അനുവദിക്കാതെ വീണുപോകാൻ ദൈവം ശത്രുവിന്റെ കരത്തിൽ നമ്മെ ഏൽപ്പിക്കും. അതിനാൽ ആത്മീയ ജീവിതത്തെ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കാൻ ദൈവസന്നിധിയിൽ ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.