ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 25:21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.

 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം അന്യജാതിക്കാരത്തികളായ  സ്ത്രീകളുടെ പ്രവൃത്തികളിൽ നിന്ന് നമ്മെ വിടുവിച്ചു, ഉത്തമ ഹൃദയത്തോടെ യഹോവയെ  അനുഗമിക്കാം .

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം   കൃപയിലും സത്യത്തിലും വളർന്ന് വിശ്വസ്തതയോടെ ജീവിച്ചാൽ, ക്രിസ്തു നമ്മിൽ നിന്ന് പ്രകാശിക്കുകയും അനേകം പാപികളെ  രക്ഷിക്കുന്നവനായിരിക്കുകയും ചെയ്യും എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 11:1-4 ശലോമോൻ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.

 നിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.

 അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.

 എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ കർത്താവ് ശലോമോന് പ്രത്യേക ജ്ഞാനം നൽകിയെങ്കിലും, അവൻ രാജ്യം ഭരിച്ചുകൊണ്ടിരിക്കുമ്പോൾ   ഫറവോന്റെ മകളെ അവൻ ആഗ്രഹിച്ചു എന്നത് ദൃഷ്ടാന്തത്തോടെ പറയുന്നത് എന്തെന്നാൽ  നാം ക്രിസ്തുവിനാൽ അഭിഷേകം പ്രാപിച്ചു, വിശ്വാസ ജീവിതത്തിൽ വളരുമ്പോൾ, നാം വിട്ടുവന്ന പാരമ്പര്യ ജീവിതം വീണ്ടും പിൻതുടർന്ന് അതിനെ സ്നേഹിച്ചാൽ, അന്യ സ്ത്രീയായ പരസ്ത്രീയിൽ മോഹിച്ചിരിക്കുന്നു എന്നുള്ളതിനാൽ, ദൈവം അതിനെ  അന്യദേവന്മാരെ  പിൻപറ്റുന്നു എന്നും, അപ്രകാരം നമ്മുടെ ഹൃദയം ദൈവത്തിൽനിന്ന് അകന്നുപോകുന്നതിനാൽ നാം യഹോവയുടെ കല്പന ഉപേക്ഷിച്ചിരിക്കുന്നു. അതിനാൽ നാം  പൂർണ്ണ ഹൃദയത്തോടെ യഹോവയെ അനുഗമിക്കുന്നില്ല എന്നും,  ആകയാൽ ഇതിനെ വായിക്കുന്ന പ്രിയമുള്ളവരേ നമ്മുടെ ദൈവം  നമുക്ക് തന്ന ദൈവീക കൽപ്പന പ്രകാരം നാം അനുസരിക്കാനും പൂർണ്ണഹൃദയത്തോടെ യഹോവയെ അനുഗമിക്കാനും നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.