ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1യോഹന്നാൻ 2:2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കൃപയിലും സത്യത്തിലും വളർന്ന് വിശ്വസ്തതയോടെ ജീവിച്ചാൽ, ക്രിസ്തു നമ്മിൽ നിന്ന് പ്രകാശിക്കുകയും അനേകം പാപികളെ രക്ഷിക്കുന്നവനായിരിക്കുകയും ചെയ്യും.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവിൽ നിന്ന് പ്രാപിച്ച ജ്ഞാനം കാത്തുസൂക്ഷിക്കാൻ നാം ശ്രദ്ധിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 10:15-29 ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
ശലോമോൻ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻ പരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻ വനഗൃഹത്തിൽ വെച്ചു.
രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
ശലോമോൻ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
ഇങ്ങനെ ശലോമോൻ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം ക്രിസ്തുവായ മണവാട്ടി സഭക്ക് ദൃഷ്ടാന്തപ്പെടുത്തിയിരിക്കുന്നു. എങ്ങനെയെന്നാൽ ക്രിസ്തുവിന്റെ സിംഹാസനം നമ്മിൽ സ്ഥാപിച്ചിരിക്കുന്നുവെന്നും ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.അതിന് ചുറ്റും ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിൽക്കുന്നതായി ചെയ്തതിന്റെ കാരണം. അവന്റെ ഇരുവശത്തും രണ്ടു അഭിഷിക്തർ നിൽക്കുന്നതും, അവർ സ്വർഗഗീയ അനുഭവത്തോടെ നിൽക്കുന്നെന്നു ദൈവം വ്യക്തമാക്കുന്നത് എന്തെന്നാൽ,
സെഖര്യാവ് 4: 11-14 അതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
ഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
അതിന്നു അവൻ: ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.
മേൽപ്പറഞ്ഞിരിക്കുന്നതെല്ലാം ദൈവം ഇതിന്റെ ഉദാഹരണമായി എടുത്തുപറഞ്ഞു നമുക്ക് വ്യക്തമാക്കുന്നു. കൂടാതെ പന്ത്രണ്ടു സിംഹം നിന്നിരുന്നു എന്ന് എഴുതിയിരിക്കുന്നത്, പന്ത്രണ്ടു ഗോത്രപിതാക്കന്മാർക്ക് ദൃഷ്ടാന്തം, അതിന്റെ മധ്യത്തിൽ ക്രിസ്തു ആയുധധാരിയായി വെളിപ്പെടുന്നതു ദൃഷ്ടാന്തപ്പെടുത്തുന്നു. കൂടാതെ ഇതിനെക്കുറിച്ചുള്ള വിശദീകരണം
വെളിപ്പാട് 11: 4-6
അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
ആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.
അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.
കൂടാതെ ക്രിസ്തുവിന്റെ കൃപയും സത്യവും ആകുന്നു ശലോമോൻ സ്വർണ്ണം കൊണ്ട് നിർമ്മിച്ച വൻ പരിചകളും ചെറു പരിചകളും, ഇവയെല്ലാം നമ്മുടെ ഹൃദയത്തിലെ സൽ പ്രവൃത്തികളാണ്. അങ്ങനെ നാമെല്ലാവരും കർത്താവിന്റെ തേജസ്സാൽ നിറയാൻ ദൈവം ഇത് നമുക്ക് വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ നാം കർത്താവിന്റെ പാനപാത്രമായി വിശുദ്ധ തിരുമേശക്കു നമ്മുടെ ആത്മാവിൽ ഇടം നൽകുന്നവരായിരിക്കണം. എന്നാൽ ഹീരാം വിലപിടിപ്പുള്ള നിരവധി സാധനങ്ങളും അന്യ ആരാധനാ വസ്തുക്കളും ഉപയോഗിച്ച് നമ്മുടെ വിശുദ്ധ സ്ഥാനത്തെ ഛേദപ്പെടുത്തുവാൻ വരുമ്പോൾ നാം വിവേകമുള്ളവരായിരിക്കണം. അങ്ങനെ നാം കർത്താവിന്റെ മുമ്പാകെ വിശ്വസ്തരായിരുന്നാൽ പാപത്തിന്റെ അടിമത്തത്തിൽ കഴിയുന്നവരെ അവൻ മോചിപ്പിക്കുകയും അവരെ രക്ഷയുടെ വസ്ത്രം ധരിപ്പിക്കുകയും, അങ്ങനെ ഉടമ്പടി ചെയ്തു നമ്മെ വീണ്ടെടുപ്പിന്റെ വിലക്കു വാങ്ങുകയും ചെയ്യുന്നു. അങ്ങനെ എല്ലാ ജാതികളെയും രക്ഷിക്കാൻ ദൈവം സർവ്വശക്തനായിരിക്കുന്നു. അങ്ങനെ നാം ദൈവഹിതത്തിനു നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.