ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ലൂക്കോസ് 11:31 തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കർത്താവിന്റെ കൃപകൾ നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കുവാൻ, നമ്മുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന ദൈവിക ജ്ഞാനം വെളിപ്പെടുത്തുന്നതിൽ നാം ജാഗ്രതയോടിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ക്രിസ്തുവിനോട് വിശ്വാസവും, വിശുദ്ധന്മാരുടെ കൂട്ടായ്മയിലും കാണപ്പെടണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 10:1-10 ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തികേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.
അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.
ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.
ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വാക്യങ്ങളും ശെബാരാജ്ഞി ശലോമോനെ പുകഴ്ത്തി, പിന്നെ അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെല്ലാം ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തിയതു എന്തെന്നാൽ നാം ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടു നാം ജ്ഞാനം പ്രാപിക്കുമ്പോൾ അത് അനേകർ അറിയപ്പെടും. അതിനാൽ ഇതറിയുമ്പോൾ ഉള്ളിലിരിക്കുന്ന അസൂയയുടെ ആത്മാവ് അവിടെ നിന്ന് നമ്മെ പരീക്ഷിക്കാൻ നമ്മുടെ ഉള്ളിൽ കടന്നു വരുമെന്ന് ദൃഷ്ടാന്തപ്പെടുത്തുന്നു. ആകയാൽ അവർ നമ്മുടെ ഹൃദയവും വെളിപ്പെടുന്ന ജ്ഞാനവും കണ്ടറിയാൻ വരും. അങ്ങനെ നമ്മുടെ ഹൃദയത്തിലുള്ളതെല്ലാം അറിഞ്ഞു ദൈവത്താൽ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെല്ലാം നാം നഷ്ടപ്പെടുത്തിക്കളയത്തക്കതായി നമ്മെ പുകഴ്ത്തുന്നതുപോലെ പുകഴ്ത്തും, അപ്പോൾ നമ്മുടെ ഹൃദയം അങ്ങോട്ട് ചായുവാൻ തക്കതായ അനേക ലൗകിക വസ്തുക്കളാൽ നിറയ്ക്കും. അപ്പോൾ നമ്മുടെ ഹൃദയം അതിൽ ചായും, അത് നമുക്ക് കർത്താവ് നൽകിയ കൃപ നഷ്ടപ്പെടുന്നതിനു കാരണമാകും. അതിനാൽ ഭൂമിയിലെ ഏതു രാജ്ഞിയായ ഒരു പരസ്ത്രീക്കും നമ്മുടെ ഹൃദയത്തിൽ സ്ഥാനംകൊടുക്കാതെ, ഭൗമിക വസ്തുക്കളിൽ ഒന്നും ആശവെക്കാതെയും. കൂടാതെ ആരെങ്കിലും വന്നു പുകഴ്ത്തിയാൽ അതിനെ നമ്മുടെ ഉള്ളിൽ സ്വീകരിക്കാതെ ജാഗ്രതയോടെ നമ്മെ കാത്തുസൂക്ഷിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.