ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ഗലാത്യർ 3:12 ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നിർബന്ധമായും ന്യായപ്രമാണ കൽപ്പന അനുസരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവിന്റെ ആലയമായും പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവരായും കാണപ്പെടണം. എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 8:1-9 പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോൻ രാജാവിന്റെ അടുക്കൽ കൂട്ടിവരുത്തി.
യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോൻ രാജാവിന്റെ അടുക്കൽ വന്നുകൂടി.
യിസ്രായേൽമൂപ്പന്മാർ ഒക്കെയും വന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
അവർ യഹോവയുടെ പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.
ശലോമോൻ രാജാവും അവന്റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.
പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു.
കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.
തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറങ്ങൾ അന്തർമ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽ നിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവഇന്നുവരെയും അവിടെ ഇരിക്കുന്നു.
യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽ വെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ; നാം ദൈവത്തിന്റെ ആലയമായിത്തീർന്നതിനുശേഷം, നമ്മുടെ ആന്തരിക മനുഷ്യൻ സീയോൻ ആയും, അവിടെ യഹോവയുടെ നിയമപെട്ടകം എന്നത് ക്രിസ്തുവായ കർത്താവിന്റെ മഹിമ, ഇത് യഹോവയുടെ നിവാസസ്ഥലമായ നമ്മുടെ ആത്മാവിൽ, വെളിപ്പെടുവാൻ ദൃഷ്ടാന്തത്തിനായി പുരോഹിതന്മാരും ലേവ്യരുമായവർ യഹോവയുടെ മഹിമ, യഹോവയുടെ നിവാസസ്ഥലമായ അതിവിശുദ്ധസ്ഥലത്തു, പ്രകാശിക്കുവാൻ അവിടെ വരും. പിന്നെ അതിനെ ദൂദസേനകൾ കാത്തുസൂക്ഷിക്കും എന്നതിനായി. ചിറകു വിരിച്ചു നിൽക്കുന്ന കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെക്കുന്നു. അത് കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു. മോശെ ഹോരേബിൽ വെച്ചു അതിൽ വെച്ചിരുന്ന രണ്ടു കല്പലകൾ അതിൽ കാണുന്നു എന്നാൽ; യഹോവയുടെ തേജസ്സു നമ്മിൽ ഉദിക്കണമെങ്കിൽ യഹോവ ഹോരേബിൽ വെച്ചു മോശെ മുഖാന്തിരം കല്പലകയിൽ എഴുതിയ കൽപ്പനകൾ നാം നിശ്ചയമായും അനുസരിക്കണം. അതിൽ ക്രിസ്തു തേജസ്സായി മഹത്വീകരിക്കപ്പെടും; അപ്പോൾ നമ്മൾ ഓരോരുത്തരും കർത്താവിന് സ്തോത്രയാഗമർപ്പിച്ചു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും. അങ്ങനെ നാം എപ്പോഴും കർത്താവിന്റെ തേജസ്സാൽ നിറഞ്ഞവരായിരിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.