ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ഇയ്യോബ് 23:3 അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ക്രിസ്തുവിന്റെ ആലയമായിരുന്നാൽ, സത്യ വചനത്താൽ നിറഞ്ഞവരായും, ക്രിസ്തുവിന്റെ വെളിച്ചവും നമ്മുടെ തലമേൽ പ്രകാശിക്കുന്നതായും ഇരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം കർത്താവ് വസിക്കുന്ന സ്ഥലമായ നമ്മുടെ ഹൃദയത്തിൽ അന്യസ്ത്രീക്കു ഇടം കൊടുക്കാതെ ജാഗ്രതയായിരിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 7:14-21 അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോർയ്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻ രാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
അവർ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും ഉണ്ടായിരുന്നു.
സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.
സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.
അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി.
മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.
അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
മേൽപ്പറഞ്ഞിരിക്കുന്ന വാക്യങ്ങളെല്ലാം സ്തംഭങ്ങളുടെ വിചിത്രപ്പണികളെപ്പറ്റി എഴുതിയിരിക്കുന്നു. കൂടാതെ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു. സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു. പ്രിയമുള്ളവരേ ദേവാലയത്തിന്റെ അകത്തു വിചിത്രപ്പണികൾ ചെയ്യുന്നു എന്നാൽ, ആന്തരിക മനുഷ്യൻ കർത്താവിന്റെ വചനങ്ങളാൽ രക്ഷിക്കപ്പെട്ടു, കൃപയാൽ അലങ്കരിക്കപ്പെട്ടു , മഹിമയാൽ നിറയുന്നതിനെ കാണിക്കുന്നു. കൂടാതെ രണ്ടു സ്തംഭങ്ങൾ ആത്മാഭിഷേകം പ്രാപിച്ച മോശെയുടെയും ഏലിയാവിന്റേയും സാക്ഷികൾ ; താമ്രംകൊണ്ടു വാർത്തുണ്ടാക്കിയ പോതിക എന്നത് സത്യ വചനത്താൽ നിറഞ്ഞവരായും, അതിന്റെ തലെക്കലെ പോതിക ലില്ലിപുഷ്പം എന്നത് നീതിസൂര്യനായ ക്രിസ്തു അഭിഷേകം പ്രാപിച്ചവരുടെ തലമേൽ ഉദിക്കുന്നു എന്നതും വ്യക്തമാക്കുന്നു. ഇപ്രകാരം ദൃഷ്ടാന്തപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം നാമും അപ്രകാരം കൃപയാൽ നിറഞ്ഞു കർത്താവിന്റെ ആലയമായിത്തീരുകയും വേണം. ഇപ്രകാരം ആശീർവാദങ്ങളിനാൽ നാം ആശീർവദിക്കപ്പെടാൻ . നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.