ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 69:9 നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കർത്താവ് വസിക്കുന്ന സ്ഥലമായ നമ്മുടെ ഹൃദയത്തിൽ അന്യസ്ത്രീക്കു ഇടം കൊടുക്കാതെ ജാഗ്രതയായിരിക്കണം
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവ് പൂർണ്ണ കൃപ പ്രാപിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 7:1-13 ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു.
അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരംവെച്ചു പണിതു.
ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.
വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെയും ആയിരുന്നു.
അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻ വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
ഇവ ഒക്കെയും അടിസ്ഥാനം മുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്തവിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
ശലോമോൻ രാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി
പ്രിയമുള്ളവരേ ശലോമോൻ രാജാവ് കർത്താവിന്റെ ആലയത്തിന്റെ പണി പൂർത്തിയാക്കി,പിന്നെ തനിക്കു വസിക്കാനായി ഒരു അരമന പണിയുന്നു. വിശേഷപ്പെട്ട വിലകൂടിയ കല്ലുകൊണ്ടും ദേവദാരുമരംകൊണ്ടും ആയിരുന്നു പണി. അവിടെ അദ്ദേഹം ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു. പ്രിയമുള്ളവരേ ഇത് നമുക്ക് ദൃഷ്ടാന്തത്തിനായി നിർമ്മിച്ചതാണ്. കാരണം രാജാധി രാജാവായ ക്രിസ്തുവിന് നമ്മിൽ വസിക്കാൻ നമ്മുടെ ഉള്ളിൽ ഒരു അരമന നിർമ്മിക്കപ്പെടും എന്നും; ഇത് ദൈവത്തിന്റെ ഭവനമായും കണക്കാക്കപ്പെടുന്നു. അവിടെ ദൈവം വസിച്ചു അവൻ ഉലാവുന്ന അരമനയായി കാണപ്പെടുന്നു. എന്നാൽ ശലോമോൻ കർത്താവ് തന്റെ ജീവിതത്തിൽ കൽപ്പിച്ചത് അനുസരിക്കാതെ പോകുന്നു. എന്തെന്നാൽ അവൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുകയും അവൾക്കായി ഒരു മാളിക പണിയുകയും ചെയ്തു. അങ്ങനെ അവൻ കർത്താവിന്റെ കൽപ്പന ലംഘിച്ച് ഒരു അന്യ സ്ത്രീയെ വിവാഹം കഴിക്കുക മാത്രമല്ല അവൾക്കായി ഒരു മാളിക പണിയുകയും ചെയ്യുന്നു. കൂടാതെ ശലോമോൻ രാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി . ആകയാൽ കർത്താവ് ഇവന്റെ ജീവിതത്തിൽ കൊടുത്ത പരിണിതഫലം പിന്നീട് അവന്റെ ജീവിതത്തിലും നടക്കുന്നത് വായിക്കുവാൻ സാധിക്കും. ആകയാൽ കർത്താവിനുള്ള ആലയത്തിൽ അന്യസ്ത്രീകൾക്കു ഇടം കൊടുക്കാതെ ദൈവത്തിന്നു വേണ്ടി മാത്രം പ്രതിഷ്ഠിക്കുന്നവരായിരിക്കണം. ഇപ്രകാരം നമ്മെ കർത്താവിനു മാത്രം സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.