ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
2 കൊരിന്ത്യർ 4:6 ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം അവന്റെ ആലയമായിരുന്നാൽ, അവൻ തന്റെ ജനമാക്കി നമ്മെ ഉപേക്ഷിക്കാതിരിക്കും എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 6:15-22 അവൻ ആലയത്തിന്റെ ചുവർ അകത്തെവശം ദേവദാരുപ്പലകകൊണ്ടു പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറെച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.
ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലം മുതൽ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതു: ഇങ്ങനെയാകുന്നു അന്തർമ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതതു.
അന്തർമ്മന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന്നു നാല്പതു മുഴം നിളമുണ്ടായിരുന്നു.
ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
ആലയത്തിന്റെ അകത്തു യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിന്നു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു.
അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.
ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻ വശത്തു വിലങ്ങത്തിൽ പൊൻ ചങ്ങല കൊളുത്തി അന്തർമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.
അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ യഹോവയുടെ ആലയം പണിതിരിക്കുന്നതു യഹോവ ശലോമോനിൽക്കൂടെ നമ്മിൽ പണിയുന്ന ആലയത്തിന്റെ ഒരു ദൃഷ്ടാന്തം. മേൽപ്പറഞ്ഞ വാക്യങ്ങളുടെ ആശയങ്ങൾ നമ്മുടെ ഉള്ളിലെ മനുഷ്യൻ ശക്തിപ്പെടണം, കൂടാതെ നമ്മുടെ ഹൃദയം ദൃഢമാകണം എന്നതും ക്രിസ്തുവിന്റെ സ്നേഹത്താൽ നമ്മുടെ ആത്മാവ് വിശുദ്ധീകരിക്കപ്പെടുകയും കൃപയാൽ നിറയ്ക്കപ്പെടുകയും മഹിമപ്പെടുത്തുകയും ചെയ്യുന്നു എന്നതും അതിൽ ക്രിസ്തു വസിക്കുവാനും, മറ്റൊരു അശുദ്ധാത്മാവിനും അതിൽ വസിക്കാൻ ഇടം കൊടുക്കാതെ ദൈവവചനത്താൽ സംരക്ഷിക്കപ്പെടണം. നമ്മുടെ ആത്മാവ് ആകുന്നു അന്തർമ്മന്ദിരത്തിന്നുള്ള പീഠം അതിനെ സംരക്ഷിക്കാൻ നമ്മുടെ ഹൃദയം കർത്താവിന്റെ മഹത്വത്താൽ നിറയണം. അങ്ങനെ നാം നമ്മുടെ ആത്മമനുഷ്യൻ കർത്താവിനാൽ അനുഗ്രഹിക്കപ്പെടാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.