ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

1കൊരിന്ത്യർ 3:16,17 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം  അവന്റെ ആലയമായിരുന്നാൽ, അവൻ  തന്റെ ജനമാക്കി നമ്മെ ഉപേക്ഷിക്കാതിരിക്കും .

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ഏകമനസ്സുള്ളവരായിരിക്കണം. എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 6:1-14   

യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റെണ്പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ് മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി.

 ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു

 ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻ വശത്തു പത്തു മുഴം വീതിയും ഉള്ളതായിരുന്നു.

 അവൻ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.

 മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.

 താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേതു ആറു മുഴവും മൂന്നാമത്തേതു ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമെ ഗളം പണിതു.

 വെട്ടുകുഴിയിൽവെച്ചു തന്നേ കുറവുതീർത്ത കല്ലുകൊണ്ടു ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു.

 താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്തു ആയിരുന്നു; ചുഴൽകോവണിയിൽകൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം.

 അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയുംകൊണ്ടു ആലയത്തിന്നു മച്ചിട്ടു.

 ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ടു ആലയത്തോടു ഇണെച്ചു.

 ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:

 നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചു നടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും.

 ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.

 അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു.

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന  വചനപ്രകാരം ശലോമോൻ ആലയം പണിതു തീർത്തു. കൂടാതെ  മേൽപ്പറഞ്ഞിരിക്കുന്ന വാക്കുകളുടെ അർത്ഥം എന്തെന്നാൽ  ദൃഷ്ടാന്തത്തോടു വ്യക്തമാക്കുന്നത് കുറവുതീർത്ത കല്ലുകൊണ്ടു ആലയം നമ്മുടെ ശരീരത്തിൽ പണിയുവാൻ കർത്താവായ യേശുക്രിസ്തു അടിയേറ്റു കാൽവറി  കുരിശിൽ നമുക്കുവേണ്ടി മരിക്കുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു, അങ്ങനെ  ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ ആത്മാവിൽ ഉയിർത്തെഴുന്നേൽക്കേണ്ടതിന്, പാപത്തിനു മരിച്ചു  നീതിക്കു  ജീവിക്കാൻ നാം ജലത്തിൽ സ്നാനം സ്വീകരിച്ചാൽ കർത്താവ് നമ്മെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കും. അങ്ങനെ നമ്മുടെ ശരീരത്തിലെ ആലയമായ മനുഷ്യനിൽ ക്രിസ്തു എഴുന്നേൽക്കുന്നു. കൂടാതെ നാം ഒരു ദേവാലയമായാൽ നമുക്ക്  ഇടുങ്ങിയ വാതിൽ എന്നും, നമുക്ക് ഇഷ്ടമുള്ളതുപോലെ നടക്കുവാൻ സാധിക്കുകയില്ല എന്നും, അതുമാത്രമല്ല ക്രിസ്തു നമ്മിൽ വീണ്ടും അടിയേൽക്കാതിരിക്കാൻ ചുറ്റിക, മഴു മുതലായ യാതൊരു ഇരിമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു എന്ന്  എഴുതപ്പെട്ടിരിക്കുന്നു. കൂടാതെ ആലയം സ്‌നേഹത്താൽ നിർമ്മിക്കപ്പെടണം എന്നതും, സ്‌നേഹം എന്നത്  ദൈവത്തിന്റെ കൽപ്പനകളെ  അനുസരിക്കുന്നതാകുന്നു. അങ്ങനെ നാം അവന്റെ കൽപ്പന, നീതി ന്യായങ്ങൾ   പാലിക്കുകയും അതിൽ നടക്കുകയും   ചെയ്യുന്നുവെങ്കിൽ, ദൈവം ദാവീദിനോട് പറഞ്ഞ വാഗ്ദത്തപ്രകാരം നമ്മിൽ ക്രിസ്തു  ആലയമായിമാറുന്നു. നാം ഓരോരുത്തരും ആലയമായിരുന്നാൽ, കർത്താവ് നമ്മുടെ ഇടയിൽ വസിച്ചു നമ്മെ കൈവിടുകയില്ല. അങ്ങനെ നാം ദൈവത്തിന്റെ ആലയമാകാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.