ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

ലൂക്കോസ് 22: 29, 30 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.

നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.

കർത്താവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ, 

ഹല്ലേലൂയ്യാ.

ഭക്ഷണപാനീയങ്ങളിൽ പങ്കുചേരുന്നു - ഒരു ദൃഷ്ടാന്തമായി

കർത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ കർത്താവായ യേശുക്രിസ്തു നമ്മോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും ആ ഭക്ഷണത്തിന്റെ പ്രവൃത്തികൾ ആത്മാവിന്റെ വിളവെടുപ്പിനെയും  ആ വിളവെടുപ്പിൽ (കൊയ്ത്തിൽ ) നല്ല കോതമ്പായ ആത്മാവു, അത് നമ്മുടെ നിത്യജീവന്റെ ഫലമാണ് കർത്താവായ യേശുക്രിസ്തു മെതിക്കളത്തിൽ ഒത്തുകൂട്ടുന്നതിനെയും പതിർ തീയിൽ ഇട്ടു ചുട്ടുകളയുന്നു എന്നതും നാം ധ്യാനിച്ചു.

മേലും പതിർ എന്നാൽ ലോകം, മാംസം, പിശാചിന്റെ പ്രവൃത്തികൾ, പിശാച് ഇവ നമ്മിൽ വിതയ്ക്കുന്നു. അതുകൊണ്ടാണ് കോതമ്പു മണിക്കകത്തു പതിർ വന്നതു.

അതുകൊണ്ടു മത്തായി 3: 12 വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

അതിനാൽ, എന്റെ പ്രിയ സഹോദരീസഹോദരന്മാരേ ഓരോ ക്രിസ്ത്യാനിയും നല്ല കോതമ്പു ധാന്യമല്ലെങ്കിൽ നമ്മൾ പതിരെപ്പോലെയാണെങ്കിൽ, ദൈവം നമുക്കു തീയിൽ കത്തുന്നതും ഉരുകുന്നതുമായ വേദന നൽകുന്നു. അതുകൊണ്ടാണ് മത്തായി 3: 10 ൽ ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

കോടാലി എന്നാൽ അത് ദൈവവചനമാണ്, ഇത് ന്യായവിധിയെ കാണിക്കുന്നു, ഈ ന്യായവിധി ദൈവത്തിന്റെ ഭവനത്തിൽ നടക്കുന്നു. ആരാണ് ദൈവത്തിന്റെ വീട്? യേശുവിനെ നമ്മുടെ സ്വന്ത രക്ഷകനായി അംഗീകരിക്കുകയും അതിക്രമത്തിൽ (പാപത്തിൽ ) മരിക്കുകയും നീതിക്കായി ജീവിക്കുന്നതിനായി  നാം സ്നാനം സ്വീകരിക്കുകയും ചെയ്യുന്നു. അന്നുമുതൽ നാമെല്ലാവരും ദൈവത്തിന്റെ ഭവനമാണെന്ന് ചിന്തിക്കണം. അതുമുതൽ നാം പിശാചിന്നു നമ്മുടെ ഉള്ളിൽ (നമ്മുടെ വീട്ടിൽ ) ഇടം നൽകിയാൽ ന്യായവിധി ആരംഭിക്കും. അന്നുമുതൽ ഓരോ ദിവസവും നാം ദൈവത്തിന്റെ സത്യവചനം ശ്രവിക്കണം, ധ്യാനിക്കണം, വായിക്കണം, പ്രാർത്ഥിക്കണം, ദൈവത്തിന്റെ നീതി ചെയ്യണം. അനീതിയിൽ നിന്ന് നാം സ്വയം സംരക്ഷിക്കുകയാണെങ്കിൽ നാം ന്യായവിധിയുടെ തീയിൽ വെന്തുരുകാതെ ദൈവം നമ്മെ സ്നേഹിക്കുകയും കരുണ കാണിക്കുകയും ന്യായവിധിയിൽ കത്തുന്നതിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യും. നിത്യജീവന്റെ ഫലം അവൻ തീർച്ചയായും തരും എന്നതിൽ മാറ്റമില്ല.

അതുകൊണ്ടാണ് 1 പത്രോസ് 4: 17-19 ൽ ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?

നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?

അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.

ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നത്, നമ്മുടെ ആത്മാവ് മുഴുവൻ ദൈവവചനത്താൽ നിറഞ്ഞിരിക്കണം, അവന്റെ എല്ലാ കൽപ്പനകളും നിയമങ്ങളും ന്യായവിധികളും നാം അനുസരിക്കണം, യഥാർത്ഥ സ്രഷ്ടാവായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നാം പൂർണമായും സമർപ്പിക്കണം. 

ലോകത്തിന്റെ ആത്മാവിന് നമ്മുടെ ആത്മാവിൽ സ്ഥാനം നൽകരുത്. എന്നാൽ നാം എല്ലാം ദൈവാത്മാവിനാൽ സകലത്തെയും വിവേചിക്കണം. അപ്പോൾ മാത്രമേ നമുക്ക് നിത്യജീവന്റെ ഫലം പ്രാപിക്കാൻ സാധ്യമാകയുള്ളൂ.

അതുകൊണ്ടാണ് ഗലാത്യർ 6: 7 - 10 ൽ വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.

ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.

നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.

ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക

ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നത്, നാം എല്ലായ്പ്പോഴും ദൈവത്തിന്റെ ശബ്ദം (ദൈവവചനം) അനുസരിക്കണം, നാം ആത്മാവിൽ  വിതയ്ക്കണം. നമ്മുടെ ജീവിതകാലം മുഴുവൻ ആത്മീയജീവിതമായി ജീവിച്ചാൽ മാത്രമേ വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുകയുള്ളൂ, കൊയ്യുന്നയാൾക്ക് അവന്റെ പ്രതിഫലം വാങ്ങി, നിത്യജീവിതത്തിന്റെ ഫലം ശേഖരിക്കുവാനും സാധിക്കുകയുള്ളൂ.

അതാണ് യോസേഫിനെയും അവന്റെ ജീവിതത്തെയും ഒരു മാതൃകയായി ദൈവം നമ്മെ കാണിക്കുന്നത്. ക്രിസ്തുവിന്റെ ഭക്ഷണം പലരെയും അവന്റെ അടുക്കൽ കൊണ്ടുവരും. അവരെ ശേഖരിച്ചശേഷം അവൻ നമ്മിൽ സന്തോഷിക്കും. അതുകൊണ്ടാണ് 1 തെസ്സലൊനീക്യർ 5: 16 - 18 ൽ എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

അതുകൊണ്ട് പ്രിയമുള്ളവരേ  ക്രിസ്തു എപ്പോഴും നമ്മിൽ സന്തോഷിമായും, ഇടവിടാതെ പ്രാർഥിക്കുന്നവരായും എല്ലാറ്റിനും സ്തോത്രം ചെയ്യുന്നവരായും കാണപ്പെടുന്നു. അതിനാൽ നാം ദൈവാത്മാവിനനുസരിച്ച് സത്യത്തിൽ നടക്കണം.

മേലും യോസേഫും അവന്റെ സഹോദരന്മാരും ഭക്ഷണം കഴിക്കുമ്പോൾ  അവൻ തന്റെ മുമ്പിൽനിന്നു അവർക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു

ഭക്ഷണം കഴിച്ചശേഷം എല്ലാവരും പാനംചെയ്തു ഈ രീതിയിൽ, അവർ ഭക്ഷണപാനീയങ്ങൾ കഴിക്കുകയും പരസ്പരം ആഹ്ളാദിച്ചു എന്ന് എഴുതിയിരിക്കുന്നു. ഈ രീതിയിൽ, യിസ്രായേലിലെ പന്ത്രണ്ട് ഗോത്ര പിതാക്കന്മാരും  ഭക്ഷണപാനീയങ്ങൾ ഉൾക്കൊണ്ടതായി നാം കാണുന്നു. ഇതാണ് ദൈവം നമുക്ക് ഒരു ദൃഷ്ടാന്തം കാണിക്കുന്നത്

ധാന്യം വാങ്ങാൻ വന്ന യാക്കോബിന്റെ പതിനൊന്ന് മക്കളെ യോസേഫ് അവരുടെ ദേശത്തേക്ക് തിരിച്ചയക്കുന്നു. അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക.

ഉല്പത്തി 44: 2 ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.

നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു? അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു. അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.

അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല. ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻ ദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ? അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.

അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.

ഉല്പത്തി 44: 11, 12  അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു.

അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.

നമ്മുടെ കർത്താവായ ദൈവം യോസേഫിലൂടെ ഇവയെ ഒരു ദൃഷ്ടാന്തമായി കാണിക്കുന്നു. കാരണം, ദൈവം വളരെയധികം സ്നേഹിക്കുന്ന മക്കളെ പരീക്ഷിക്കുന്നു. നമ്മുടെ ആത്മാവിൽ എത്രത്തോളം സത്യo സഹിഷ്ണത, താഴ്മ, അനുസരണം - എല്ലാം നന്നായി പരിശോധിക്കുന്നു. മേലും ബെന്യാമിന് അഞ്ചിരട്ടി ഭക്ഷണം ലഭിക്കാൻ കാരണം, താൻ സ്നേഹിക്കുന്ന മക്കൾക്കു കൂടുതൽ കൃപ നൽകുന്നുവെന്ന് കാണിക്കുന്നു. മേലും വെള്ളിപാത്രമായ പാനപാത്രം എന്നതു ദൈവത്തിന്റെ പാനപാത്രക്കാരനാക്കുവാനായി ,മേലും തന്നെ യിസ്രായേലിന്നു വെളിപ്പെടുത്താനായി കർത്താവു ഈ കാര്യങ്ങളാൽ നമുക്കു ദൃഷ്‌ടാന്തപ്പെടുത്തുന്നു. ഈ വിധത്തിൽ നാം സത്യസന്ധരാണെങ്കിൽ, ഒരു യഥാർത്ഥ ഇസ്രായേല്യനായി നമുക്ക് ദൈവത്തെ സേവിക്കാനും, അവന്റെ വേല ചെയ്യുവാനും സാധിക്കും വിബിൻ.

കർത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം.

 തുടർച്ച നാളെ.