ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
ഫിലിപ്പിയർ 2:2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം ഏകമനസ്സുള്ളവരായിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ഹൃദയം അഭിമാനിക്കാതെ നാം ജാഗ്രതയായിരിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 5:13-18 ശലോമോൻ രാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു.
അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു.
വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ
ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.
ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന കർത്താവിന്റെ വചനം, കർത്താവിന്റെ ആലയം പണിയുന്നതിനുള്ള ദൃഷ്ടാന്തമായി നൽകിയിരിക്കുന്നു. എന്തെന്നാൽ, ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടുവാൻ രാജാവ് കൽപ്പിക്കുന്നത്, ആലയത്തിന്റെ അടിസ്ഥാനം അറുക്കപ്പെട്ട കുഞ്ഞാടും, ആ കല്ല് മൂലക്കല്ലും നാം എല്ലാവരും അതിനോട് ചേർത്ത് പണിയുന്ന കല്ലുകളും, ശില്പികൾ എന്നത് ദൈവീക വേലക്കാരും, അതിനോടുചേർന്നു ഹീരാമിന്റെ വേലക്കാരും ചേർന്ന് പണിയുന്നു എന്നാൽ ദൈവത്തിന്റെ ആലയം ഓരോരുത്തരുടെ ആത്മാവും ക്രിസ്തുവിന്റെ ആലയമായി കെട്ടിപ്പണിയുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ ശലോമോൻ പണിഞ്ഞ ആലയം അവൻ ഹീരാമുമായി ഒരു ഉടമ്പടി ചെയ്‌തതിനാലും, സോർ ദേശത്തുനിന്നു വന്ന മരവും കല്ലുമായിരുന്നതിനാൽ, ഹൃദയത്തിൽ രണ്ട് ചിന്തകൾ ഉണ്ടായിരുന്നതായി നാം കാണുന്നു, അവന്റെ ഹൃദയം ഹീരാമുമായി ഉടമ്പടി ചെയ്‌തു. അങ്ങനെ രണ്ട് പ്രവൃത്തികൾ നമ്മിൽ ഉണ്ടെങ്കിൽ, കർത്താവിന്റെ മഹത്വം ആ ആലയത്തിൽ വസിക്കുകയില്ല. ആകയാൽ പ്രിയമുള്ളവരേ നാം ക്രിസ്തുവിൽ ഏകമനസ്സുള്ളവരായി കാണണം. ഇപ്രകാരം നാം ഒരു മനസ്സോടെയിരിക്കാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.