ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യാക്കോബ് 1:8 ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നമ്മുടെ ഹൃദയം അഭിമാനിക്കാതെ നാം ജാഗ്രതയായിരിക്കണം.

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവ് ക്രിസ്തുവിന്റെ വാസസ്ഥലമായി മാറി  നമ്മിൽ ഒരു പുതിയ പാട്ടു വെളിപ്പെടുന്നതിന്റെ  ദൃഷ്ടാന്തം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 5:1-10 

ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.

 ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:

 എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാൽക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

 എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.

 ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു.

 ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.

 ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

 ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.

 എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും  നിവർത്തിക്കേണം.

 അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.

     മേൽപ്പറഞ്ഞ വാക്യങ്ങളിൽ ശലോമോൻ  ഹീരാമിനോട്   കേട്ട കാര്യങ്ങളെല്ലാം ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം  ചങ്ങാടം കെട്ടിച്ചു ശലോമോൻ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കൊടുക്കുന്നു . അതുകൊണ്ടു ശലോമോൻ  ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും. യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.

       പ്രിയമുള്ളവരേ, കർത്താവ് ഇത് ദൃഷ്ടാന്തത്തിനായി വിശദീകരിക്കുന്നു. അതായത് നാം ക്രിസ്തുവിനാൽ അഭിഷേകം ചെയ്യപ്പെട്ടാൽ, അത് ദാവീദിന്റെ സിംഹാസനമായി മാറുന്നു. നമ്മിൽ പലരും ഇപ്രകാരം ആയിത്തീരുമ്പോൾ ഹൃദയത്തിൽ അഭിമാനിക്കുന്നു, ഇതാകുന്നു സോർരാജാവ്. എന്നാൽ അത്തരം അഭിമാനത്തോടെ ദൈവീക  ആലയമാകാനുള്ള ആഗ്രഹം വരുന്നു. ഈ ആഗ്രഹം മൂലം ഹീരാം  ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തുന്നു. ഇപ്രകാരം അഭിമാനമുള്ള ഹൃദയമുള്ളവരെ ദൈവം സമുദ്രമായ  ദുർമാർഗ്ഗൻ എന്ന് പറയുന്നു. അങ്ങനെ നമ്മുടെ ഹൃദയം സോർ രാജാവിനാൽ വഞ്ചിക്കപ്പെടുമ്പോൾ നമുക്ക് അവകാശമായ  ഭക്ഷണം അവനു പോയ് ചേരുന്നു. കർത്താവ് നമുക്ക് ജ്ഞാനം നൽകിയിട്ടുണ്ടെങ്കിലും, നാം താഴ്മ ധരിക്കാതെ ഹൃദയത്തിൽ അഭിമാനിക്കുന്നവരായിരിക്കുന്നതിനാൽ നാം ക്രിസ്തുവിനോടു  ഉടമ്പടി ചെയ്യാതെ ഹീരാമിനോട് ഉടമ്പടി ചെയ്യുന്നു,  ഇപ്രകാരം നാം താഴ്മയില്ലാതെ അഭിമാനത്തോടിരുന്നാൽ നമുക്ക് ദൈവത്തോട് ചേരാൻ കഴിയില്ല,  ദൈവവും നമ്മോടൊപ്പം ചേരില്ല. ഇത്തരക്കാരെ ഇരുമനസ്സുള്ളവർ എന്ന് പറയാറുണ്ട്. അവരെ സംബന്ധിച്ച്

യാക്കോബ് 4:8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;

    മേൽപ്പറഞ്ഞ വാക്യമനുസരിച്ച് നാം അഹങ്കാരികളാകാതിരിക്കാൻ നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിൽ  താഴ്മപ്രാപിക്കാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.