ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സദൃശ്യവാക്യങ്ങൾ 24:15 ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നമ്മുടെ ആത്മാവ് ക്രിസ്തുവിന്റെ വാസസ്ഥലമായി മാറി നമ്മിൽ ഒരു പുതിയ പാട്ടു വെളിപ്പെടുന്നതിന്റെ ദൃഷ്ടാന്തം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം എപ്പോഴും സഭയുടെ തണലിൽ നമ്മുടെ ആത്മാവിനെ വിശുദ്ധ തിരുമേശക്കായി ഒരുക്കണം. എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 1രാജാക്കന്മാർ 4:29-34 ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
സകലപൂർവ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.
ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽ നിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ നമ്മളിൽ ജ്ഞാനമായ ക്രിസ്തു വെളിപ്പെടുന്നതിന്റെ ദൃഷ്ടാന്തമാകുന്നു ശലോമോൻ എന്നതും, ക്രിസ്തുവിന്റെ ജ്ഞാനം എല്ലാ മനുഷ്യ ജ്ഞാനങ്ങളേക്കാളും ശ്രേഷ്ഠമാണ്, ഈ ജ്ഞാനത്തോടുകൂടെ ബുദ്ധിയായ പരിശുദ്ധാത്മാവ് വെളിപ്പെടും എന്നതും, കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും; ഈ ഹൃദയവിശാലത എല്ലാ രഹസ്യങ്ങളെയും അന്യോഷിച്ചു അറിയുന്ന കഴിവുമായിരുന്നു. അങ്ങനെ രാജാവായ ശലോമോനിൽ ക്രിസ്തു വെളിപ്പെടുകയും അവൻ മൂവായിരം സദൃശവാക്യങ്ങൾ പറഞ്ഞു ആയിരത്തഞ്ചു പാട്ടുകൾ പാടുകയും ചെയ്തു. ഈ സാദൃശ്യവാക്യങ്ങളും, പാട്ടുകളും കർത്താവായ യേശുക്രിസ്തു, വചനത്തിൽ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചു നമ്മുടെ ആത്മാവിന്റെ വളർച്ച മുരടിച്ചിരിക്കുന്നതും വളരുന്നതും എങ്ങനെയെന്ന് വാക്യങ്ങളിൽ എടുത്തു കാണിച്ചു ഉപദേശിച്ചു നടത്തുന്നു. അതുമാത്രമല്ല നമ്മുടെ ഓരോരുത്തരുടെ നാവിലും കർത്താവ് പുതിയ പാട്ടു തരുന്നു. കൂടാതെ മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെ നമ്മുടെ ആത്മാവിന്റെ ഫലങ്ങളെക്കുറിച്ച് കാണിക്കുന്നു. ഇപ്രകാരം അവന്റെ ജ്ഞാനം അളവില്ലാത്തതായി എല്ലാ ജ്ഞാനത്തേക്കാളും മേലായി നിൽക്കുന്നു. അങ്ങനെ തിരുവെഴുത്തുകൾ അഗോചരമായ ആശയങ്ങളുമായി കർത്താവ് വെളിപ്പെടുന്നു. ഇതറിയാൻ നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വരുന്നു. ഈ വിധത്തിൽ ക്രിസ്തുവിന്റെ മഹത്വം നമ്മിൽ വെളിപ്പെട്ടു, നാനാജാതികളും കർത്താവിന്റെ സന്നിധിയിൽ കടന്നു വരാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.