ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

യെശയ്യാവു1:19 നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവു  പിന്മാറിപ്പോകാതെ ജാഗ്രതയായിരിക്കാം. 

       കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നമ്മുടെ ഹൃദയങ്ങളിൽ പരസംഗത്തിന്റെ ആത്മാവിന് ഇടം കൊടുക്കരുത്.  എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 4:1-19  അങ്ങനെ ശലോമോൻ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.

 അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസര്യാവു പുരോഹിതൻ.

 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;

 യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;

 നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;

 അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ കെൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.

 രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും.

 അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;

 മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;

 അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;

 നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;

 അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻ മുതൽ ആബേൽ-മെഹോലാവരെയും യൊൿ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;

 ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,

 മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;

 നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;

 ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;

 യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;

 ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും

 ബാശാൻ രാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്തു ഒരു കാര്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

       മേൽപ്പറഞ്ഞ വാക്യങ്ങളിൽ എഴുതിയിരിക്കുന്നതുപോലെ യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു. നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു. ഇത് എന്തെന്നാൽ നമ്മുടെ ആത്മാവിന്റെ രക്ഷയുടെ സന്തോഷം, എന്നാൽ ആത്മമനുഷ്യനിൽ നമ്മുടെ ആത്മാവ്  ക്രിസ്തുവിനായി തങ്ങളെ ഒരുക്കുമ്പോൾ  ക്രിസ്തു നമ്മുടെ  ഉള്ളിൽ സന്തോഷിക്കുന്നു.  നാം ക്രിസ്തുവിനെ സേവിക്കാൻ കർത്താവ് ദൃഷ്ടാന്തപ്പെടുത്തിയത് ആകുന്നു.  ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; എന്ന് ചോദിച്ചപ്പോൾ ദൈവം അത് നൽകുന്നു. അത് ജ്ഞാനമായ  ക്രിസ്തു നമ്മെ ന്യായം വിധിക്കാൻ വരുന്നു എന്നതിന്റെ ദൃഷ്ടാന്തം. അപ്രകാരം രക്ഷ പ്രാപിച്ചവരുടെ ആത്മാവു പിന്മാറുന്നത് ആകുന്നു  ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു എന്നത്. അതെന്തെന്നാൽ  രക്ഷിക്കപ്പെടുകയും തങ്ങളെത്തന്നെ വെറുക്കുകയും ചെയ്യുന്നവർ ഫെലിസ്ത്യരുടെ പ്രവൃത്തികളാൽ ലൗകിക സുഖഭോഗങ്ങളിലേക്കും പിന്നീട് അവരുടെ മനസ്സുപോലെ ജീവിച്ചു ജഡമോഹങ്ങളിലേക്കു വീഴുകയും അവരുടെ ആത്മാവ്  മിസ്രയീമായി മാറുകയും ചെയ്യുന്നു. കർത്താവ് അവരെ ഭരിക്കുമ്പോൾ, അവർ വീണ്ടും തങ്ങളെത്തന്നെ കർത്താവിന് സമർപ്പിക്കുകയും അങ്ങനെ കർത്താവിനെ സേവിക്കുകയും ചെയ്യും എന്നതാണ് ശലോമോന്റെ ദൃഷ്ടാന്തം. 

         അതുകൊണ്ടു പ്രിയമുള്ളവരേ, നമ്മിൽ ആരെങ്കിലും പിന്മാറി മിസ്രയീമിൽ നിന്നു കഴിഞ്ഞതെല്ലാം ഉപേക്ഷിച്ച്, ദൈവവുമായുള്ള തന്റെ ഉടമ്പടി മറന്ന്, തങ്ങളുടെ മനസ്സും  ജഡവും  ആഗ്രഹിക്കുന്നതിനു അനുസരിച്ചു പ്രവർത്തിക്കുന്നുവെങ്കിൽ; തങ്ങളിൽ വന്ന പിന്മാറ്റം മനസ്സിലാക്കി, ഇത് വായിക്കുന്ന പ്രിയ സഹോദരീസഹോദരന്മാരേ,  ഇപ്പോൾ തന്നെ നമ്മെ ദൈവസന്നിധിയിൽ ഏൽപ്പിച്ചു, ദൈവവേലക്കായി നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.