ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 51:14 എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം നമ്മുടെ ആത്മാവിന്റെ  രക്ഷയെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം. 

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവു ദൈവഹിതപ്രകാരം ദൈവീക കല്പനകളും പ്രമാണങ്ങളും അനുസരിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 2:11-22 ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.

 ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.

 എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.

 എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.

 അവൻ പറഞ്ഞതു എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാൽ അതു അവന്നു ലഭിച്ചു.

 എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.

 അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാൻ ശലോമോൻ രാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.

 ആകട്ടെ; ഞാൻ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.

 അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോൻ രാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന്നു ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്തു ഇരുന്നു.

 ഞാൻ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവൾ പറഞ്ഞു. രാജാവു അവളോടു: എന്റെ അമ്മേ, ചോദിച്ചാലും; ഞാൻ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.

 അപ്പോൾ അവൾ: ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.

 ശലോമോൻ രാജാവു തന്റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതൻ അബ്യാഥാരിന്നും സെരൂയയുടെ മകൻ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.  

        പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളുടെ ആശയങ്ങൾ നാം ധ്യാനിക്കുമ്പോൾ, നാം രക്ഷയുടെ അഭിഷേകം പ്രാപിച്ച ശേഷം, ആരെങ്കിലും ഏതെങ്കിലും കാര്യത്തിൽ സഹായം ചോദിച്ചാൽ, സ്വന്തമായ   ജഡീക ആലോചനയിൽ വീഴാതെ നാം സൂക്ഷിക്കണം. കാരണം നമ്മുടെ വീട്ടിൽ ദുഷ്പ്രവർത്തികൾ വരാതിരിക്കാൻ നാം  കാത്തുസൂക്ഷിക്കണം. അതുമാത്രമല്ല   കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്നവരോട് ജാഗ്രത പുലർത്തണം. കൂടാതെ യോഗ്യത ഇല്ലാത്ത പുരോഹിതരായി  നമ്മുടെ ജീവിതത്തിൽ ആർക്കും സ്ഥാനം നാം കൊടുക്കാതെ  ക്രിസ്തു നമ്മുടെ പുരോഹിതനായി നമ്മുടെ ഹൃദയങ്ങളിൽ ഉയിർത്തെഴുന്നേൽക്കണം. അങ്ങനെ അവൻ നമ്മിൽ ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ നമ്മുടെ ആത്മാവ്  കർത്താവിനെ മാനിക്കുന്നില്ല. കൂടാതെ  ഹൃദയത്തിൽ എന്തെങ്കിലും തിന്മയുണ്ടെങ്കിൽ അത് ആദിയിൽ തന്നെ നശിപ്പിക്കണം. അതുമാത്രമല്ല ഇത്തരം ദുഷ്പ്രവർത്തികൾ ചെയ്യാൻ  ആരെങ്കിലും കൂട്ടുനിൽക്കുകയാണെങ്കിൽ അവരെ ഒരിക്കലും നമ്മുടെ പക്ഷത്ത് നിർത്തരുത്. അങ്ങനെ നമ്മുടെ ആത്മാവിന്റെ  രക്ഷയ്ക്ക് വിരുദ്ധമായ ദുഷ്ചിന്തകൾ നശിപ്പിക്കുവാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.