ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 19:21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നമ്മുടെ ഹൃദയങ്ങളിൽ  ദൈവീകചിന്തകൾ വെളിപ്പെടണം.

കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം  പരിശുദ്ധമായ ക്രിസ്തുവിന്റെ അഭിഷേകം പ്രാപിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 1:47-53  രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.

 രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

 ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കുപോയി.

 അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

 അദോനീയാവു ശലോമോൻ രാജാവിനെ പേടിക്കുന്നു; ശലോമോൻ രാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു.

 അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.

 അങ്ങനെ ശലോമോൻ രാജാവു ആളയച്ചു അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻ രാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.

പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളുടെ ആശയങ്ങൾ നാം ധ്യാനിക്കുമ്പോൾ   നാം പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുന്നതുവരെ നമ്മളിൽ പലർക്കും ഞാനാണ് വലിയവൻ, ഞാനാണ് എല്ലാം എന്ന ചിന്തകൾ  അതുവരെ നമ്മെ ഭരിക്കാൻ വിചാരിച്ചാലും, കർത്താവായ യേശുക്രിസ്തുവിന്റെ ശക്തി വലിയതായതിനാൽ അപ്രകാരമുള്ള പ്രവർത്തി നമ്മെ വിട്ടു മാറിപ്പോകുമെന്നു  കർത്താവ് ദൃഷ്ടാന്തത്തോടെ നമുക്ക് വിശദീകരിക്കുന്നു. എന്തെന്നാൽ, കർത്താവായ യേശുവിന്റെ ശക്തി വലുതാണ്. എന്നാലും നമ്മളിൽ പലർക്കും ഞാനാണ് വലിയവൻ, ഞാനാണ് എല്ലാം എന്ന ചിന്തകൾ ഉണ്ടാകും. എന്നാൽ ക്രിസ്തു വെളിപ്പെടുമ്പോൾ, ആ ദുഷിച്ച ചിന്തകൾ  തല ഉയർത്താതെ വീഴും; അതാണ് കർത്താവ് അദോനീയാവിനെ ദൃഷ്ടാന്തപ്പെടുത്തുന്നത്. കൂടാതെ അത്തരം ദുഷിച്ച ചിന്തകളിൽ നിന്ന് കർത്താവ് നമ്മെ അകറ്റുന്നു. ഇങ്ങനെ നമ്മുടെ ഹൃദയങ്ങളിൽ ദുഷിച്ച ചിന്തകളും വിചാരങ്ങളും  ഉണ്ടാകാതിരിക്കാൻ ക്രിസ്തുവിന്റെ ചിന്തകൾക്കും വിചാരങ്ങൾക്കും വേണ്ടി നാം ദൈവസന്നിധിയിൽ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.