ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സദൃശ്യവാക്യങ്ങൾ 29:18 വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നമ്മുടെ ഉള്ളിൽ പ്രവചനം വെളിപ്പെടുകയാണെങ്കിൽ നമ്മുടെ ആത്മാവ് അവന്റെ ഉപദേശത്തിൽ സംരക്ഷിക്കപ്പെടും.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ആത്മാവു  കർത്താവിന്റെ മേശയിൽ  മാത്രമേ അംശികളാകാവൂ എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത് 1രാജാക്കന്മാർ 1:11-21 എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.

 ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.

 നീ ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.

 നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.

 അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.

 ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.

 അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.

 ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.

 അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.

 യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

 അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ  ബത്ത്-ശേബ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു. പ്രിയമുള്ളവരേ യഹോവ തിരഞ്ഞെടുത്തവൻ ആരാകുന്നു എന്നാൽ ദാവീദിന് ബത്ത്‌ശേബയിൽ ജനിച്ച ശലോമോൻ.   ആ ശലോമോൻ ആകുന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുമെന്ന് കർത്താവ് കല്പിച്ചിരുന്നതും. ഞാൻ രാജാവാകും എന്ന് പറഞ്ഞ് അദോനീയാവു വിരുന്നു കൊടുക്കുന്നത് നാം കാണുന്നു. അതുകൊണ്ട് രാജാവിനോട് നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു  സത്യംചെയ്തതു ഉറപ്പിക്കാൻ ബത്ത്-ശേബ  ദാവീദിന്റെ അടുക്കൽ പോകുമ്പോൾ നാഥാൻ പ്രവാചകൻ പ്രത്യക്ഷപ്പെടുന്നു. ഇത് എന്തെന്നാൽ കർത്താവായ യേശുക്രിസ്തു സിംഹാസനത്തിൽ വരും എന്നതിനായും, നമ്മിൽ ക്രിസ്തു പ്രവാചകനായി വെളിപ്പെട്ടു അന്യപ്രവൃത്തികൾ നടക്കാതിരിക്കാൻ അവൻ നമ്മുടെ ഉപദേശകനായിരുന്നു നമ്മെ സംരക്ഷിക്കുന്നു. വരും നാളുകളിൽ ദൈവഹിതമായാൽ  അതിന്റെ വിശദീകരണങ്ങൾ നമുക്ക് ധ്യാനിക്കാം. ഇപ്രകാരം ക്രിസ്തു നമ്മിൽ ഒരു പ്രവാചകനായി പ്രത്യക്ഷപ്പെട്ടു  അന്യ ആത്മാവിൽൽനിന്ന് നാം വിടുവിക്കപ്പെടുവാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.