ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

എബ്രായർ 1:14

അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ നാം വയസ്സുചെന്നു വൃദ്ധനാകുമ്പോഴും  അനുദിനം പുതിയ അഭിഷേകം പ്രാപിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മെ ദൈവം കർത്താവായ യേശുക്രിസ്തു മുഖാന്തരം വിലെക്കു വാങ്ങിയിരിക്കുന്നു എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

1 രാജാക്കന്മാർ 1:1-4 

ദാവീദ്രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.

 ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.

 അങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

 ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.

       പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, ദൈവം ദൃഷ്ടാന്തപ്പെടുത്തിയിരിക്കുന്നതു, രാജകീയ  അഭിഷേകം പ്രാപിച്ചവർ വയസ്സുചെന്നു വൃദ്ധനാകുമ്പോൾ , അഭിഷേകം തണുത്തുപോകും എന്നും  നാം പ്രാപിച്ച അഭിഷേകം തീയായി  തുടർന്ന് ഇരിക്കുകയില്ല എന്നതിനാൽ , പുതിയ അഭിഷേകം പ്രാപിച്ചു തീ ആയാൽ  നമ്മുടെ ജീവിതത്തിൽ ആത്മമരണം സംഭവിക്കാതെ കാത്തുകൊള്ളുവാൻ സാധിക്കും എന്നതും.പരിശുദ്ധാത്മാവ്  നമ്മിൽ ശുശ്രൂഷ ചെയ്യുന്നവനായിരിക്കും എന്ന്  ദൈവം നമുക്ക് ദൃഷ്ടാന്തപ്പെടുത്തുന്നു. പ്രിയമുള്ളവരേ ആകയാൽ ഓരോരുത്തരും പ്രാപിച്ച അഭിഷേകം അനുദിനം പുതുക്കുവാൻ നമ്മെ സമർപ്പിക്കാം  നമുക്ക് പ്രാർത്ഥിക്കാം.

 കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.