ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
സങ്കീർത്തനങ്ങൾ 31:24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം കർത്താവിന്റെ ഉറച്ച സാക്ഷിയായിരിക്കണം.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നാം ആത്മദാഹം ഉള്ളവരായിരിക്കണം എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത് 2 ശമൂവേൽ 23:16-39 അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‍വാൻ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീർത്തി പ്രാപിച്ചു.
അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായ്തീർന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു.
അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
യോവാബിയന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ, ശമ്മാ, ഹരോദ്യൻ, എലീക്കാ,
പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
അനഥോത്യൻ, അബീയേസെർ, ഹൂശാത്യൻ, മെബുന്നായി, അഹോഹ്യൻ, സൽമോൻ,
നെത്തോഫാത്യൻ മഹരായി,
നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
പിരാതോന്യൻ ബെനായ്യാവു,
നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ, അബീ-അല്ബോൻ, ബർഹൂമ്യൻ, അസ്മാവെത്ത്,
ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
യോനാഥാൻ, ഹരാർയ്യൻ, ശമ്മ, അരാർയ്യനായ ശാരാരിന്റെ മകൻ അഹീരാം,
മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,
സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ പരാക്രമശാലികൾ എന്നാൽ ദൈവീക ബലം പ്രാപിച്ചവർ. അവരെ മണവാട്ടി സഭക്ക് ദൃഷ്ടാന്തപ്പെടുത്തി; ഇപ്പോൾ അവൻ നമ്മുടെ ഇടയിൽ ഒരു പരാക്രമശാലിയായി നിന്നു യുദ്ധം ചെയ്തു, ദൈവ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി, ആത്മാക്കളെ നേടുന്നവനായി കാണുന്നു. കൂടാതെ ആത്മാക്കളെ നേടുന്ന ക്രിസ്തു, ഫെലിസ്ത്യ പാളയങ്ങളിൽ (ലോക സഭകൾ) ജനങ്ങളുടെ ഹൃദയങ്ങളിൽ കടന്നു, ഫെലിസ്ത്യരുടെ നടുവിൽ നിന്ന് ജനങ്ങളെ വിടുവിച്ചു രക്ഷിച്ചു എടുക്കുന്നതിനെ ദൃഷ്ടാന്തപ്പെടുത്തി കാണിക്കുന്നത് മാത്രമല്ല, അപ്രകാരം തങ്ങളെത്തന്നെയും തങ്ങളുടെ പ്രാണനെയും നോക്കാതെ കർത്താവിനായി വിശ്വസ്തതയോടെ ജീവിക്കുന്നവരിൽ അവൻ അധികം ശ്രദ്ധയോടിരുന്നു ആപത്തു വരാതെ അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവീക ബലം പ്രാപിച്ചവർ, കർത്താവിനായി നേടിയ ആത്മാക്കളെ അവരിലുള്ള ദുഷ്‌ക്രിയയായ ദുരൂപദേശജീവിതത്തിൽ നിന്ന് വിടുവിക്കുകയും അവരെ രക്ഷയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു; ഇതാകുന്നു സിംഹത്തെ കൊന്നതായി ദൃഷ്ടാന്തപ്പെടുത്തുന്നത്. മാത്രമല്ല ദുരൂപദേശം എവിടുന്നു പുറപ്പെടുന്നതോ ആ സഭയെ കർത്താവ് ന്യായം വിധിക്കുന്നു. അതുമാത്രമല്ലാതെ ദൈവീക ബലം ധരിച്ചവർ നേടുന്ന ആത്മാവിൽ ഉയർന്നുവരുന്ന പാരമ്പര്യത്തെ സത്യ വചനങ്ങളാൽ നിർമ്മൂലം ചെയ്യുന്നു എന്നതും ദൃഷ്ടാന്തപ്പെടുത്തുന്നു. ഈ വിധത്തിൽ നാം നമ്മെത്തന്നെ പുതുക്കുകയും ശക്തിപ്പെടുത്തുകയും ഒരു ഉറച്ച സാക്ഷിയായിത്തീരാൻ നമ്മെ സമർപ്പിക്കാം നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.