ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ

സങ്കീർത്തനങ്ങൾ 36:8

നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.

ഹല്ലേലൂയ്യാ 

മണവാട്ടി സഭയായ  നാം ആത്മദാഹം ഉള്ളവരായിരിക്കണം.

     കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ  നാം നമ്മുടെ  ഉള്ളിൽ നീചൻമ്മാരായവർക്കു  ഇടം കൊടുക്കരുത് എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം  ധ്യാനിക്കുന്നത്

2 ശമൂവേൽ 23:8-15

ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.

 അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.

 അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.

 അവന്റ ശേഷം ഹാരാർയ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ; ചെറുപയർ ഉള്ളോരു വയലിൽ കവർച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.

 അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.

 മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.

 അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു ബേത്ത്ളേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.

 ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.

      പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെക്കുറിച്ചു നാം ധ്യാനിക്കുമ്പോൾ, നമ്മുടെ ആത്മാവ് വിശുദ്ധിയോടിരുന്നു ദൈവീക ശക്തി പ്രാപിച്ചാൽ   മാത്രമേ ത്രിയേക ദൈവത്തിന്റെ പ്രവൃത്തി നമ്മിൽ വെളിപ്പെട്ടു; നമ്മിൽ എപ്പോഴും  ദുഷ്പ്രവൃത്തികളും, ലൗകിക ആഡംബര അലങ്കാരങ്ങളും കൊണ്ടുവന്നു ആത്മാവിനെ വഞ്ചിക്കുന്ന ദുഷ്ട ഫെലിസ്ത്യ  ആത്മാവിനെ ദൈവം നമ്മിൽ നിന്ന് നശിപ്പിച്ചു, വലിയ രക്ഷ കൽപ്പിക്കുന്നു. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട കാര്യം  ഫെലിസ്ത്യ ആത്മാവ്  എപ്പോഴും നമ്മെ പിന്തുടരുന്നതിന്റെ കാരണം, കർത്താവിനുവേണ്ടി നാം ആത്മാവിനെ നേടാതിരിക്കാൻ  നമ്മെ പിന്തുടരുന്നു എന്നതാണ്. ആകയാൽ നാം ആത്മാവിനെ നേടേണ്ടതിന് ദാവീദിനെ ക്രിസ്തുവിനു ദൃഷ്ടാന്തപ്പെടുത്തി ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു. ആകയാൽ  ക്രിസ്തുവിനായി ആത്മാക്കളെ നേടുന്നതിന് നാമെല്ലാവരും ബലത്തിന്മേൽബലം പ്രാപിക്കുന്നവരായിരിക്കണം. ഇപ്രകാരം  നമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.

കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.                                                                                 

തുടർച്ച നാളെ.