ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ
1ശമുവേൽ 2:12
എന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ഹല്ലേലൂയ്യാ
മണവാട്ടി സഭയായ നാം നമ്മുടെ ഉള്ളിൽ നീചൻമ്മാരായവർക്കു ഇടം കൊടുക്കരുത്.
കർത്താവിൽ പ്രിയമുള്ളവരേ, കഴിഞ്ഞ ദിവസം നാം ധ്യാനിച്ച വേദ ഭാഗത്തു, മണവാട്ടി സഭയായ നമ്മുടെ ഉള്ളിൽ ക്രിസ്തു സംഗീതക്കാരനായി എഴുന്നേൽക്കുന്നു എന്ന് നാം ധ്യാനിച്ചു കൂടാതെ അടുത്തതായി നാം ധ്യാനിക്കുന്നത്
2 ശമൂവേൽ 23:1-7
ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഓന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ.
യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
ദൈവസന്നിധിയിൽ എന്റെ ഗൃഹം അതു പോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
പ്രിയമുള്ളവരേ മുകളിൽ പറഞ്ഞിരിക്കുന്ന ദൈവ വചനപ്രകാരം, ദാവീദ് തന്റെ ജീവിതത്തിൽ ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ. യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു: പ്രിയമുള്ളവരേ ദാവീദ് എന്നത് കർത്താവായ യേശുക്രിസ്തുവിനെ ദൈവം ദൃഷ്ടാന്തപ്പെടുത്തി, ദാവീദിനെ വെച്ച് സംസാരിക്കുന്നു. യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ. ഇത് ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ എപ്രകാരം എഴുന്നള്ളുന്നു എന്നും , ദൈവവചനത്താൽ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ മഹത്വപ്പെടുന്നു എന്നതും, ദൈവസന്നിധിയിൽ എന്റെ ഗൃഹം അതു പോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ? എന്നും. അതിനാൽ, ക്രിസ്തുവിലൂടെയുള്ള എല്ലാ രക്ഷയും അവനുവേണ്ടിയുള്ള വാഞ്ഛയും നിറവേറുന്നതിനാൽ, നമ്മുടെ ഇടയിലെ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു. അവയെ തൊടുവാൻ തുനിയുന്നവൻ കൃപയിൽ നിറഞ്ഞിരുന്നാൽ; അഗ്നിയാൽ അത് പൂർണ്ണമായി എരിഞ്ഞുപോകും. പ്രിയമുള്ളവരേ ഇതിൽ നിന്ന് നാം അറിയേണ്ടത്, നാം ക്രിസ്തുവിൽ പൂർണ വളർച്ചയിൽ എത്തണം എന്നതാണ്. അപ്പോൾ മാത്രമേ നമ്മിൽ നിന്ന് നീചന്മാരുടെ പ്രവൃത്തികൾ അഗ്നിയാൽ നശിപ്പിക്കപ്പെടുകയുള്ളൂ. അപ്പോൾ നമുക്ക് പരാക്രമശാലിയായ ക്രിസ്തുവിനോട് ചേർന്ന് ജീവിക്കാൻ കഴിയും. ഇങ്ങനെനമ്മെ സമർപ്പിക്കാം, നമുക്ക് പ്രാർത്ഥിക്കാം.
കർത്താവ് എല്ലാവരെയും സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.
തുടർച്ച നാളെ.